»   » തിരിച്ചുവരവിനൊരുങ്ങി ബോളിവുഡ് നടി: പക്ഷേ സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നു മാത്രം!

തിരിച്ചുവരവിനൊരുങ്ങി ബോളിവുഡ് നടി: പക്ഷേ സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നു മാത്രം!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ മനസ്സില്‍ സ്ഥാനം നേടിയ നടിമാരിലൊരാളാണ് സൊനാലി ബന്ദ്രേ. ടെലിവിഷന്‍ ഷോകളിലൂടെയും സോനാലിയെ പ്രേക്ഷകര്‍ക്കു പരിചയമുണ്ട്. സര്‍ഫറോഷ്, സഖും, തെരാ മെരാ സാത്ത് രഹേം തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ സൊനാലി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. തമിഴ് ചിത്രങ്ങളിലും സോനാലി അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിനു ശേഷം അഭിനനയത്തില്‍ ഏറെക്കാലം വിട്ടു നിന്ന് കുടുംബിനിയായി കഴിയുകയായിരുന്ന നടി വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്. പക്ഷേ സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് തനിക്ക് താത്പര്യമെന്നാണ് നടി പറയുന്നത്..

സൊനാലി

2002 ല്‍ സംവിധായകന്‍ ഗോള്‍ഡി ബെഹ് ലിനെ വിവാഹ കഴിച്ചതോടെ ചലച്ചിത്ര രംഗത്തു നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയായിരുന്നു നടി

ഇടയ്ക്ക് ടെലിവിഷന്‍ ഷോയില്‍

വിവാഹത്തിനു ശേഷം ചാനല്‍ റിയാലിറ്റി ഷോകളില്‍ സജീവമായിരുന്നു സൊനാലി .ഇന്ത്യാസ് ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയിലൂടെ സൊനാലി വീണ്ടു പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായി.

വീണ്ടും അഭിനയിക്കാന്‍ താത്പര്യം

ഒരു പ്രൊഡക്ട് ലോഞ്ചിനെത്തിയപ്പോഴാണ് ബോളിവുഡിലേയ്ക്കുളള തിരിച്ചുവരവിനെ കുറിച്ച് സോനാലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ര്ക്ഷിതാക്കള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ദ മോഡേണ്‍ ഗുരുകുല്‍ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് സൊനാലി

സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം

ബോളിവുഡിലേക്ക് തിരിച്ചെത്തിയാലും സത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് തന്റെ ആഗ്രഹമെന്നാണ് സോനാലി പറയുന്നത്. ഫറാ ഖാന്‍ സോയ അക്തര്‍, ഗൗരി ഷിന്‍ഡെ തുടങ്ങിയ കഴിവുള്ള സ്ത്രീ സംവിധായകര്‍ ബോളിവുഡിലുണ്ടെന്നും സൊനാലി പറയുന്നു

English summary
Bollywood actress Sonali Bendre has expressed her desire to work with female directors like Farah Khan, Zoya Akhtar and Gauri Shinde.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam