twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഗീത ലോകത്തും മാഫിയകള്‍! ആരുപാടണമെന്ന് തീരുമാനിക്കുന്നത് ഇവരെന്ന് സോനു നിഗം

    By Prashant V R
    |

    സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ സിനിമാ ലോകത്തിനെതിരെ തുറന്നടിച്ച് നിരവധി പേരാണ് എത്തുന്നത്. ഇന്‍ഡസ്ട്രികളില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതത്തെക്കുറിച്ചുളള ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്. അതേസമയം സംഗീത ലോകത്തും ഇത്തരം മാഫിയകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഗായകന്‍ സോനു നിഗം വെളിപ്പെടുത്തിയിരുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെയാണ് സോനു നിഗം പ്രതികരിച്ചത്. ഇതേപോലെ ഏതെങ്കിലും ഗായകനെക്കുറിച്ചോ സംഗീത സംവിധായകനെക്കുറിച്ചോ ഗാനരചയിതാവിനെക്കുറിച്ചോ നാളെ നിങ്ങള്‍ക്ക് ഇതു തന്നെ കേള്‍ക്കാനാവുമെന്ന് സോനു നിഗം പറയുന്നു

    sonu nigam

    കാരണം ഇന്ത്യയിലെ സംഗീത രംഗത്ത് ഒരു വലിയ മാഫിയ നിലവിലുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. അതിനാല്‍ ഈ കുഴപ്പങ്ങളില്‍ നിന്നെല്ലാം വളരെ നേരത്തെ രക്ഷപ്പെടാന്‍ എനിക്ക് കഴിഞ്ഞു. എന്നാല്‍ നിലവില്‍ പുതിയ കുട്ടികള്‍ക്കെല്ലാം വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് ഇവിടെയുളളത്.

    'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു''സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു'

    Recommended Video

    സുശാന്തിന്റെ മരണത്തില്‍ എട്ട് താരങ്ങള്‍ക്കെതിരെ കേസ് | FilmiBeat Malayalam

    നിര്‍മ്മാതാക്കളും സംവിധായകരുമെല്ലാം പുതിയ പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അവര്‍ക്ക് ഒരു സംഗീത കമ്പനിയുമായി സഖ്യമുണ്ടാക്കാത്തതിനാല്‍ ചെയ്യാനാകുന്നില്ല. മുഴുവന്‍ സ്വാധീനവും രണ്ട് കമ്പനികളിലും രണ്ട് ആളുകളിലും മാത്രമാണ്. ആര് പാടണം ആര് പാടേണ്ട എന്ന് അവര്‍ തീരുമാനിക്കുന്നു. ഈ മാഫിയ അഥവാ മ്യൂസിക്ക് ലേബലുകള്‍ ഇവരുമായി ബന്ധമുളള ഗായകരെയും സംഗീത സംവിധായകരെയും മാത്രമാണ് ഉപയോഗിക്കുക. മറ്റുളളവരെ ഇല്ലാതാക്കാനുളള ശ്രമമമാണ് നടക്കുന്നത്.

    'സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ്'! ആ ആഗ്രഹം സഫലമാക്കാനാവാതെ സച്ചി മടങ്ങി'സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ്'! ആ ആഗ്രഹം സഫലമാക്കാനാവാതെ സച്ചി മടങ്ങി

    ഗാനരചന നിര്‍വ്വഹിക്കുന്നവര്‍ക്ക് പോലും ലഭിക്കുന്നത് തുച്ഛമായ വരുമാനമാണ്. അവരെ ഗൗനിക്കുക പോലുമില്ല. കാലക്രമേണ ഇവര്‍ സംവിധായകരെയും നിര്‍മ്മാതാക്കളെയും വരെ സ്വാധീനിക്കും. ഇവരുടെ ഇഷ്ടപ്രകാരമുളള ഗാനങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താനായി ഭീഷണിപ്പെടുത്തും. അത്തരം ഗാനങ്ങള്‍ സിനിമയില്‍ ആവശ്യമില്ലെങ്കില്‍ പോലും ഇവര്‍ക്ക് വഴങ്ങേണ്ടി വരും. രണ്ട് മ്യൂസിക്ക് കമ്പനികളാണ് ഇതിന് പിന്നിലുളളത്. സോനു നിഗം പറയുന്നു.

    അതേസമയം പുതുമുഖങ്ങളോട് അനുകമ്പ കാണിക്കണമെന്നും അവരെ പീഡിപ്പിക്കരുതെന്നും സംഗീത കമ്പനികളോട് സോനും നിഗം അഭ്യര്‍ത്ഥിച്ചു. പുതിയ പ്രതിഭകളുടെ കണ്ണിലും ശബ്ദത്തിലും ഞാന്‍ നിരാശ കാണാറുണ്ട്.അവര്‍ മരിക്കുകയാണെങ്കില്‍ നിങ്ങളുടെ നേരെ വിരലുകള്‍ ഉയരും. ദയവായി വളര്‍ന്നുവരുന്ന കുട്ടികളെ തളര്‍ത്തരുത്. ഗായകന്‍ പറഞ്ഞു

    സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്

    Read more about: sonu nigam
    English summary
    Sonu Nigam Reveals about music industry mafias
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X