twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടന്‍ സോനു സൂദിന്റെ ഫോട്ടോയുമായി സ്‌പൈസ് ജെറ്റ് വിമാനം; റിസര്‍വ് ചെയ്യാത്ത ടിക്കറ്റില്‍ പോയതിനെ കുറിച്ച് താരം

    |

    ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും അല്ലാതെയുമായി നിരവധി പേരെ സഹായിക്കുന്ന ബോളിവുഡ് നടനാണ് സോനു സൂദ്. വില്ലനായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ സോനു മലയാളികള്‍ക്കും സുപരിചിതനാണ്. കൊവിഡ് കാലത്തെ താരത്തിന്റെ പ്രവൃത്തികള്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ അതിലൊരു അംഗീകാരം ലഭിച്ചിരിക്കുകയാണ്.

    സോനുവിനോടുള്ള സ്‌നേഹം പങ്കുവെച്ച് പ്രത്യേകമായൊരു വിമാനം സമര്‍പ്പിച്ചിരിക്കുകയാണ് സ്‌പൈസ് ജെറ്റ്. താരത്തിന്റെ ഫോട്ടോ പതിപ്പിച്ചുള്ള പ്രത്യേക ബോയിങ് 737 വിമാനമാണ് സ്‌പൈസ് ജെറ്റ് പുറത്തിറക്കിയത്. 'സോനു സൂദുമായിട്ടുള്ള ബന്ധവും ഈ കൊവിഡ് കാലത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളിലും അഭിമാനിക്കുന്നു. സോനുവിന്റെ നിസ്വാര്‍ഥ പരിശ്രമങ്ങള്‍ക്ക് സ്‌പൈസ് ജെറ്റില്‍ നിന്നുള്ള സ്മരണയാണ് ഈ പ്രത്യേക വിമാനം. അദ്ദേഹം ചെയ്തതൊക്കെ മികച്ചതും മാതൃകാപരമായിട്ടുള്ള പ്രവര്‍ത്തനങ്ങളുമാണ്. എന്നും സ്‌പൈസ് ജെറ്റ് ചെയര്‍മാനും മനേജിങ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.

    sonu-sood

    റിസര്‍വ് ചെയ്യാത്ത ടിക്കറ്റില്‍ മൊഗയില്‍ നിന്ന് മുംബൈയിലേക്ക് വന്നത് ഓര്‍ക്കുന്നു. ഈ സ്‌നേഹത്തിന് നിങ്ങളെല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. എന്റെ മാതാപിതാക്കളെ മിസ് ചെയ്യുന്നു എന്നും വിമാനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് സോനു കുറിച്ചു. സോനുവിന് ആശംസകളുമായി നിരവധി പേരാണ് വരുന്നത്. എല്ലാ കാലത്തും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാന്‍ താരത്തിന് സാധിക്കട്ടേ എന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്.

    വീണ്ടും പ്രകൃതിയോട് ഇണങ്ങിയുള്ള ഫോട്ടോഷൂട്ട്, നടി ഇഷ ഗുപ്തയുടെ ചിത്രങ്ങൾ കാണാം

    കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങി കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വലിയ പരിശ്രമം നടത്തിയാണ് സോനു വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അന്ന് സോനുവിനൊപ്പം സ്‌പൈസ് ജെറ്റും പ്രവര്‍ത്തിച്ചിരുന്നു. കിര്‍ഗിസ്ഥാനില്‍ കുടുങ്ങിയ 1500 ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെയും മറ്റിടങ്ങളില്‍ കുടുങ്ങി പോയ നൂറു കണക്കിന് ആളുകളെയും നാട്ടിലെത്തിക്കാന്‍ സാധിച്ചിരുന്നു.

    സോനുവിൻ്റെ പോസ്റ്റ് കാണാം

    English summary
    Sonu Sood Remember Coming From Moga To Mumbai On An Unreserved Ticket
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X