twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തനിക്ക് ഒരു ദിവസം ലഭിക്കുന്നത് ഇത്രയും സഹായ സന്ദേശങ്ങൾ, മാപ്പ് ചോദിച്ച് സോനു സൂദ്

    |

    കൊവിഡ്, ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേരാണ് നടൻ സോനു സൂദ്. മഹാമാരിയുടെ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർക്ക് സഹായ ഹസ്തവുമായ താരം എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർഥിക്കുന്നവർക്കെല്ലാം തന്നാൽ കഴിയുന്നതരത്തിലുള്ള സഹായ എത്തിക്കാറുണ്ട്. ഇത് ലോക്ക് ഡൗൺ കാലത്ത് വലിയ ചർച്ചയായിരുന്നു . ഇപ്പോഴിത തനിക്ക് ദിവസവും ലഭിക്കുന്ന സന്ദേശങ്ങളുുടെ എണ്ണം പുറത്ത് വിട്ട് സോനു സൂദ് . കൂടാതെ മെസേജുകൾ നഷ്ടമായവരോട് താരം ക്ഷമാപണവും നടത്തിയിട്ടുണ്ട്.

    sonu stood

    താരത്തിന്റെ വാക്കുകൾ ഇങ്ങനെ... 1137 മെയിലുകൾ, 19000 ഫേസ്ബുക്ക് സന്ദേശങ്ങൾ, 4812 ഇൻസ്റ്റാഗ്രാം മെസേജുകൾ, ട്വിറ്ററിലൂടെ 6741 മെസേജുകളാണ് സഹായം അഭ്യർഥിച്ച്കൊണ്ട് തനിക്ക് ലഭിക്കാറുള്ളത്. എല്ലാവരുമായി ബന്ധപ്പെടുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. എന്നിരുന്നാലും തന്നാൽ കഴിയുന്ന പരമാവധി സഹായങ്ങൾ ഇപ്പോഴും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ സന്ദേശങ്ങൾ എനിക്ക് നഷ്ടമായെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. സോനൂ ട്വീറ്ററിൽ കുറിച്ചു. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

    Recommended Video

    Karikku new episode smile please review | FilmiBeat Malayalam

    കൊവിഡ് പ്രതിസന്ധിയിൽ ദുരതം അനുഭവിക്കുന്നവർക്ക് മാത്രമല്ല തന്റെ മുന്നിൽ ആര് സഹായവുമായി എത്തിയാലും നടൻ അതിന് പരിഹാരം കാണാറുണ്ട് ഛത്തീസ്ഡഢിലെ ബിജാപൂരിൽ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട പെൺക്കുട്ടിക്ക് സഹായവുമാി താരം രംഗത്തെത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ നനഞ്ഞ് കുതിർന്ന പുസ്തകങ്ങൾ നോക്കി കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വൈറലാവുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട താരം പെൺകുട്ടിക്ക് സഹായവുമായി എത്തുകയായിരുന്നു. കണ്ണീർ തുടക്കൂ സഹോദരി എന്ന് കുറിച്ചുകൊണ്ടായിരുന്നു സഹായ വാഗ്ദാനം നൽകിയത്. നഷ്ടപ്പെട്ട വീടിന് പകരം പുതിയ വീടും പുസ്തകങ്ങളു നൽകാമെന്ന് താരം ഉറപ്പ് നൽകിയിട്ടുണ്ട്.

    രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ അന്യനാടുകളില്‍ കുടുങ്ങിപ്പോയ കുടിയേറ്റക്കാരെ സ്വന്തം നാടുകളിൽ എത്തിച്ച് കൊണ്ട് സോനൂ തന്റെ സന്നദ്ധപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇപ്പോഴും ഇത് തുടർന്ന് കൊണ്ടിരിക്കുകയാണ്. കൂടാതെ കഷ്ടപ്പാട് അനുഭവിക്കുന്ന നിരവധി പേർക്ക് ഭക്ഷണവും നൽകിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല്‍ താരം വിട്ടു കൊടുത്തിരുന്നു. സോനു സൂദിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മഹാരാഷ്ട്ര ഗവർണർ ഭരത് സിംഗ് കോശ്യാരി , സിനിമാതരങളും രംഗത്തെത്തിയിരുന്നു.

    Read more about: sonu
    English summary
    Sonu Sood Reveals He Recevied Huge Number Of Helping Messages In A day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X