twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡില്‍ എന്നെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്! റഹ്മാന് പിന്നാലെ റസൂല്‍ പൂക്കൂട്ടിയും

    By Midhun Raj
    |

    ബോളിവുഡില്‍ തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഏആര്‍ റഹ്മാന്റെ ആരോപണം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പിന്നാലെ സംഗീത സംവിധായകന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ദിവസം സംവിധായകന്‍ ശേഖര്‍ കപൂര്‍ റഹ്മാന് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ റഹ്മാന് പിന്നാലെ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയും ബോളിവുഡില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന വിവേചനം തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ്.

    ar rahman-rasool pookutty

    ഓസ്‌കര്‍ ലഭിച്ചതിന് ശേഷം ഹിന്ദി സിനിമയില്‍ തനിക്ക് ആരും അവസരം നല്‍കിയിരുന്നില്ലെന്നും തുടര്‍ന്ന് താന്‍ തകര്‍ച്ചയില്‍ എത്തിയിരുന്നെന്നും റസൂല്‍ പൂക്കൂട്ടി പറയുന്നു. ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകള്‍ ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തില്‍ പ്രാദേശിക ചിത്രങ്ങള്‍ എന്നെ ചേര്‍ത്ത് പിടിച്ചു. പക്ഷേ എന്റെ മേഖലയെ ഞാന്‍ ഇപ്പോഴും സ്‌നേഹിക്കും,റസൂല്‍ പൂക്കൂട്ടി പറയുന്നു.

    Recommended Video

    റെക്കോര്‍ഡുകള്‍ തകര്‍ത്ത് സുശാന്ത് ചിത്രം Dil Bechara | FilmiBeatm Malayalam

    ഈ വിഷയം തന്റെ അക്കാദമി അംഗങ്ങളുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ തന്നോട് ഓസ്‌കര്‍ ശാപത്തെക്കുറിച്ച് പറഞ്ഞു. ഇത് എല്ലാവരും അഭിമുഖീകരിക്കുന്നുണ്ട്. നിങ്ങള്‍ ലോകത്തിന്റെ ഉയരത്തിലായിരിക്കുമ്പോള്‍ ആളുകള്‍ നിങ്ങളെ നിരസിക്കുന്നുവെന്ന് അറിയുമ്പോള്‍ ആ ഘട്ടത്തിലൂടെ കടന്നുപോകുന്നത് ഞാന്‍ ആസ്വദിച്ചു. ഇത് എറ്റവും വലിയ റിയാലിറ്റി പരിശോധനയാണ്. തന്നെ പരിഗണിക്കാത്തതിന്റെ പേരില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും റസൂല്‍ പൂക്കൂട്ടി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞു.

    അതേസമയം ഓസ്‌കര്‍ നേടി എന്നതാണ് റഹ്മാന്റെ പ്രശ്നമെന്ന് പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ശേഖര്‍ കപൂര്‍ എത്തിയത്. ബോളിവുഡിലെ സമകാലികരെക്കാള്‍ കൂടുതല്‍ കഴിവുകള്‍ അദ്ദേഹത്തിനുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും ബോളിവുഡ് സംവിധായകന്‍ പറഞ്ഞിരുന്നു. അക്കാദമി അവാര്‍ഡ് നേടുന്നത് ബോളിവുഡില്‍ അന്ത്യചുംബനം നേടുന്നത് പോലെയാണ്. 'നിങ്ങളുടെ പ്രശ്നം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ പോയി ഓസ്‌കര്‍ നേടി. ബോളിവുഡിലെ അന്ത്യ ചുംബനമാണ് ഓസ്‌കാര്‍. ബോളിവുഡിന് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടൂതല്‍ കഴിവുകള്‍ നിങ്ങള്‍ക്കുണ്ടെന്ന് ഇത് തെളിയിക്കുന്നു. കഴിഞ്ഞ ദിവസം റഹ്മാന് പിന്തുണ അറിയിച്ച് ശേഖര്‍ കപൂര്‍ പറഞ്ഞ വാക്കുകളാണിവ.

    Read more about: ar rahman rasool pookutty
    English summary
    Soon After AR Rahman, Oscar Award Winner Resul Pookutty Responded On Bollywood Gang
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X