»   » ബോളിവുഡില്‍ തിളങ്ങിയ തെന്നിന്ത്യന്‍ നായികമാര്‍

ബോളിവുഡില്‍ തിളങ്ങിയ തെന്നിന്ത്യന്‍ നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ അരങ്ങേറ്റം കുറിച്ച് അവിടെ വെന്നിക്കൊടി പാറിച്ച് പിന്നീട് ബോളിവുഡിലേയ്ക്ക് ചുവടുമാറ്റം നടത്തുകയും തെക്കും വടക്കുമായി ഓടിനടന്ന് അഭിനയിക്കുകയും ചെയ്ത ഒട്ടേറെ നായികനടിമാരുണ്ട് നമുക്ക്.

ഇത്തരത്തില്‍ ഏറ്റവും വിജയിച്ചവരാണ് ശ്രീദേവി, രംഭ തുടങ്ങിയവരെപ്പോലെയുള്ള താരങ്ങള്‍. ഇന്നത്തെ യുവനായികമാര്‍ പലരും ബഹുഭാഷാനടിമാരായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവര്‍ ഒരേസമയം തെന്നിന്ത്യന്‍ഭാഷകളിലും ഹിന്ദിയിലും കഴിവുതെളിയിക്കാന്‍ ശ്രമിയ്ക്കുന്നു.

ഇതാ തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച ചില നായികനടിമാര്‍.

ബോളിവുഡില്‍ തിളങ്ങിയ തെന്നിന്ത്യന്‍ നായികമാര്‍

2010ല്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് തപസി ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും താരമായി മാറിയ തപസി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. തപസി ബോളിവുഡിലും സാന്നിധ്യമറിയിയ്ക്കുകയാണ്. ഡേവിഡ് ധവാന്റെ ചെഷ്മീ ബദ്ദൂര്‍ എന്ന ചിത്രമാണ് തപസിയുടെ ആദ്യ ഹിന്ദിച്ചിത്രം. ഇത് ഉടന്‍തന്നെ പ്രദര്‍ശനത്തിനെത്തും. ബോളിവുഡില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാനാണ് തപസിയുടെ തീരുമാനം.

ബോളിവുഡില്‍ തിളങ്ങിയ തെന്നിന്ത്യന്‍ നായികമാര്‍

സൂര്യയുടെ സിങ്കമെന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു കാജലിന്റെ അരങ്ങേറ്റം. പിന്നീടുള്ള പല ചിത്രങ്ങളിലൂടെയും തമിഴകത്ത് അടുത്തവീട്ടിലെ പെണ്‍കുട്ടി ഇമേജ് നേടിയെടുക്കാന്‍ കാജലിന് കഴിഞ്ഞിട്ടുണ്ട്. തെന്നിന്ത്യയിലെന്നപോലെ ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2004ലാണ് കാജലിന് ആദ്യ ഹിന്ദിച്ചിത്രം പുറത്തിറങ്ങിയത്.

ബോളിവുഡില്‍ തിളങ്ങിയ തെന്നിന്ത്യന്‍ നായികമാര്‍

തെലുങ്ക് ചിത്രമായ യുവക്കുടുവിലൂടെയാണ് ഭൂമിക അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും താരമായ ഭൂമിക മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച തേരെ നാം ആയിരുന്നു ഭൂമികയുടെ ആദ്യത്തെ ഹിന്ദിച്ചിത്രം. ഈ ചിത്രത്തിലൂടെ ബോളിവുഡിന്റെ പ്രശംസപിടിച്ചുപറ്റാന്‍ ഭൂമികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇതിന് ശേഷം ഭൂമിക ഹിന്ദിയില്‍ ചെയ്ത ചിത്രങ്ങളൊന്നും വലിയ വിജയം നേടിയിട്ടില്ല.

ബോളിവുഡില്‍ തിളങ്ങിയ തെന്നിന്ത്യന്‍ നായികമാര്‍

മലയാളത്തില്‍ തുടങ്ങി തമിഴില്‍ വിജയക്കൊടി പാറിച്ചശേഷമാണ് അസിന്‍ ബോളിവുഡിന്റെ ഭാഗമായത്. ആരും കൊതിയ്ക്കുന്ന വിജയമാണ് അസിന്‍ ബോളിവുഡില്‍ സ്വന്തമാക്കിയത്. മുന്‍നിര നായകന്മാര്‍ക്കൊപ്പമുള്ള ചിത്രങ്ങളിലൂടെ തിളങ്ങാന്‍ അസിന് കഴിഞ്ഞു. ഇപ്പോള്‍ അസിന്‍ ഏറെനാളായി ബോളിവുഡില്‍ത്തന്നെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്.

ബോളിവുഡില്‍ തിളങ്ങിയ തെന്നിന്ത്യന്‍ നായികമാര്‍

കട്ട മീഠയെന്ന ചിത്രത്തിലൂടെയാണ് ത്രിഷ തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. മലയാളിയായ തൃഷ തമിഴകത്ത് ഏറെ ആരാധകരുള്ള താരമാണ്.

ബോളിവുഡില്‍ തിളങ്ങിയ തെന്നിന്ത്യന്‍ നായികമാര്‍

തമിഴകത്ത് വന്‍താരമൂല്യമുള്ള നടിയാണിപ്പോള്‍ തമന്ന ഭാട്ടിയ. 2005ലായിരുന്നു തമന്ന ആദ്യമായി ഒരു ഹിന്ദിച്ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് തെന്നിന്ത്യയില്‍ സജീവമായ തമന്ന ഇപ്പോള്‍ ഹിമ്മത്ത്‌വാലയെന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Bollywood’s glamour can’t be ignored. Its just not models, who get attracted to the shine and shimmer of B’town, but also successful actresses down South can’t resist from being the part of Bollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam