»   » സല്‍മാന്‍ ഖാന്‍ ദക്ഷിണേന്ത്യ പിടിച്ചെടുക്കുന്നു

സല്‍മാന്‍ ഖാന്‍ ദക്ഷിണേന്ത്യ പിടിച്ചെടുക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ബജ്രംഗി ഭായിജാന്റെ വിജയത്തിന് ശേഷം ബോളിവുഡ് സല്ലു ഭായിയുടെ അടുത്ത ചിത്രം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ സല്ലു പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. രണ്ട് സൗത്ത് ഇന്ത്യന്‍ റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കാനാണ് സല്ലുവിന്റെ തീരുമാനം.

വിജയ് ഇരട്ട വേഷത്തിലെത്തിയ കത്തിയുടെ ഹിന്ദി റീമേക്കിങില്‍ സല്‍മാന്‍ ഖാനെ നായകനാക്കാന്‍ സംവിധായകന്‍ മുരുക ദോസ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രോജക്ടിനെ കുറിച്ച് വിവരങ്ങളൊന്നും തന്നെയില്ലായിരുന്നു.

salmankhan

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കത്തിയുടെ പകര്‍പ്പവകാശം സല്‍മാന്‍ ഖാന്‍ വാങ്ങി എന്നാണ് അറിയുന്നത്. ഒപ്പം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ തനിയൊരുവന്റെയും പകര്‍പ്പവകാശം സല്‍മാന്‍ ഖാന്‍ സ്വന്തമാക്കി കഴിഞ്ഞു. എന്നാല്‍ ചിത്രം ആര് റീമേക്ക് ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

തെലുങ്ക്, മലയാളം തുടങ്ങിയ റീമേക്കിങ് ചിത്രങ്ങളില്‍ നായകനായി സല്‍മാന്‍ ഖാന്‍ എത്തിയിട്ടുണ്ട്. കൂടാതെ വിജയ് നായകനായ കത്തിയും, ജയംരവിയുടെ തനിയൊരുവനും തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുണ്ട്. ചിരഞ്ജീവിയുടെ 150ാം ചിത്രമായി കത്തിയുടെ റീമേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

English summary
There is much speculation about the next film Salman Khan will sign and about who will direct those films. There is even talk of the actor buying rights to a South remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam