»   » തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍ എത്തി വിജയം കൊയ്യുന്ന നായിമാരുടെ എണ്ണംകൂടി വരികയാണല്ലോ. എന്നാല്‍ അടുത്ത കാലത്തു തുടങ്ങിയതല്ല ഈ താരജൈത്രയാത്ര.

ഉത്തരേന്ത്യന്‍ സുന്ദരിമാരെ തോല്‍പ്പിച്ച് വിജയം നേടിയ അനവധി താരങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

തമിഴില്‍ വാഴ്‌കൈ എന്ന ചിത്രത്തില്‍ നായികയായി പേരെടുത്ത വൈജയന്തിമാലയാണ് ആദ്യമായി തെന്നിന്ത്യന്‍ കൊടി ഉത്തരേന്ത്യയില്‍ പാറിച്ചത്. ബാഹര്‍ ആയിരുന്നു അവര്‍ക്ക് അവിടെ പേരുണ്ടാക്കിക്കൊടുത്ത ചിത്രം.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

ബോളിവുഡിലെ ഡ്രീം ഗേളായ ഹേമമാലിനിയുടെ തുടക്കം ദക്ഷിണേന്ത്യയിലായിരുന്നു. പിന്നീടാണ് അവര്‍ ഉത്തരേന്ത്യയിലേക്കു യാത്രയായത്.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

മലയാളത്തിലും തമിഴിലും പേരെടുത്ത ശേഷമാണ് ശ്രീദേവി ഉത്തരേന്ത്യയിലേക്കു ട്രെയിന്‍ കയറുന്നത്. പിന്നീട് അവിടുത്തെ നായികമാരെ തോല്‍പ്പിച്ച് ഏറെക്കാലം ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്തി. അമിതാഭ് ബച്ചന്റെയും അനില്‍കപൂറിന്റെയുമൊക്കെ കൂടെ ചേര്‍ന്ന് നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

മലയാളത്തില്‍ അമൃത എന്ന പേരില്‍ തുടക്കമിട്ട രംഭ തെന്നിന്ത്യന്‍ താരസിംഹാസനം കീഴടക്കിയശേഷമാണ് ഉത്തരേന്ത്യയിലേക്കു പോയത്. ബന്ധന്‍, ക്യോംകി എന്നീ ചിത്രങ്ങളില്‍ നായികയായി.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

മലയാളത്തില്‍ പൃഥ്വിരാജിന്റെ ഉറുമിയില്‍ നായികയായ ജലീനിയ ജാനേ തു ജാനേ ന എന്ന ചിത്രത്തില്‍അഭിനയിച്ച് ബോംബെയിലേക്കു പോയി.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

രജനീകാന്തിന്റെയും വിജയ്യുടെയുമൊക്കെ നായികയായിരുന്ന ശ്രീയ ആവാത്സന്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലെത്തി.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

അടുത്തകാലത്തായി ഹിന്ദിയില്‍ ഏറ്റവും പേരെടുത്ത നടി കമല്‍ഹാസന്റെ മകളായശ്രുതി ഹാസനാണ്. ഡി ഡെ എന്ന ചിത്രത്തിലൂടെ ശരിക്കും ഗഌമറായിട്ടാണ് അവള്‍ അഭിനയിക്കുന്നത്

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

തെന്നിന്ത്യന്‍ നംപര്‍ വണ്‍ ആയ തൃഷ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ അക്ഷയ്കുമറിന്റെ നായികയായി ബോളിവുഡിലെത്തി.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നിരവധി തവണ അഭിനയിച്ച ഭൂമിക തേരേനാം എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ തിളങ്ങി.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍

ഒരിക്കല്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച് പരാജയപ്പെട്ട പ്രിയാമണി വീണ്ടുമൊരിക്കല്‍ കൂടി അവിടേക്കെത്തുകയാണ്. ഐറ്റം ഡാന്‍സിലൂടെ. ഷാരൂഖ് ഖാനൊപ്പം ചെന്നൈ എക്‌സ്പ്രസിലൂടെയാണ് പ്രിയാമണി ബോളിവുഡിലെത്തുന്നത്.

English summary
Here’s a look at actresses from South, who became part of B’town.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam