»   » ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായികമാര്‍

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നായികമാരെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന കാര്യത്തില്‍ ബോളിവുഡിനെ സമ്മതിച്ചേ പറ്റൂ. തമിഴിലും കന്നഡയിലും തെലുങ്കിലും മലയാളത്തിലും നായികമാരായിരുന്ന പലരും ഭാഷയുടെ വേലിക്കെട്ട് കടന്ന് ഹിന്ദിയിലെത്തി പേരെടുത്തിട്ടുണ്ട്.

നായകന്മാരെക്കാള്‍ ഇക്കാര്യത്തില്‍ ഭാഗ്യം ചെയ്തിട്ടുള്ളത് നായികമാരാണ് എന്നതാണ് സത്യം. ശ്രീദേവിയും വൈജയന്തിമാലയും ജയപ്രദയും തുടങ്ങിവെച്ച ഈ പോക്ക് ഇപ്പോഴും തുടരുന്നുണ്ട്. അസിനും ഭൂമികയും പോലെ നിരവധി നായികമാര്‍ ബോളിവുഡിന്റെ ഓമരകളായിട്ടുണ്ട്.

ബോളിവുഡിലേക്ക് കടന്ന ചില തെന്നിന്ത്യന്‍ നായികമാരെ പരിചയപ്പെടൂ.

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായിക

അമിര്‍ഖാന്റെ ഗജിനിയിലൂടെയാണ് മലയാളിയായ അസിന്‍ ബോളിവുഡിലെത്തുന്നത്. അതേ പേരിലുള്ള തമിഴ് ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം സൂപ്പര്‍ ഹിറ്റായിരുന്നു അസിന്‍.

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായിക

ഖാത മീതയിലൂടെയാണ് തൃഷ കൃഷ്ണന്‍ ബോളിവുഡിലേക്ക് കടന്നത്. അക്ഷയ് കുമാറായിരുന്നു നായകന്‍. അസിനെപ്പോലെ ബോളിവുഡില്‍ ക്ലിക്കായില്ല തൃഷയുടെ അരങ്ങേറ്റം.

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായിക

ഓം ശാന്തി ഓമിലൂടെ ഷാരൂഖ് ഖാന്റെ ജോഡിയായാണ് ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രവും ദീപികയും വന്‍ ഹിറ്റായി.

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായിക

ഉലകനായകന്‍ കമലഹാസന്റെ മകളായ ശ്രുതി ഹേ റാമിലൂടെയാണ് ഹിന്ദി സിനിമയിലേക്ക് കാല്‍വെച്ചത്. ഹേ റാം തമിഴിലും ഹിന്ദിയിലും എടുത്തിരുന്നു.

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായിക

തുപ്പാക്കിയിലെ നായികയായ കാജല്‍ അഗര്‍വാളിനെ ബോളിവുഡിലെത്തിച്ച പടമാണ് ക്യുന്‍ ഹോഗയാ നാ. അജയ് ദേവ്ഗണിനൊപ്പം സിംഗത്തിലും കാജല്‍ അഭിനയിച്ചു.

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായിക

അജിത്തിന്റെ വീരം നായിക തമന്ന ഭാട്ടിയ ഹിമ്മത്ത് വാലയിലൂടെയാണ് ഹിന്ദിയിലെത്തിയത്.

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായിക

2012 ല്‍ റിലീസ് ചെയ്ത ബര്‍ഫിയിലൂടെയാണ് ഇലിയേന ഹിന്ദിയിലെത്തിയത്.

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായിക

തെലുങ്കില്‍ നിന്നാണ് ജനീലിയ ബോളിവുഡിലെത്തിയത്.

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായിക

ബദ്രിയിലെയും റോജാക്കൂട്ടത്തിലെയും ഗ്ലാമര്‍ നായിക ഭൂമികയെ ബോളിവുഡിലെത്തിച്ചത് തേരേ നാം എന്ന ചിത്രമാണ്.

ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നായിക

അജിത്തിന്റെ ആരംഭത്തിലൂടെ സിനിമയിലെത്തിയ തപ്‌സി ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ചിത്രം ചഷ്‌മേ ബദൂര്‍.

English summary
Bollywood has always welcomed new talents from South industries, especially actresses. Many actresses, who play the female lead roles in South Indian movies have dreamt of entering into the industry and make their own identity in Bollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam