»   » ശ്രീശാന്തിനെ അങ്ങനെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല! ബോളിവുഡിലും സൂപ്പര്‍ താരമായി ശ്രീശാന്ത്!!

ശ്രീശാന്തിനെ അങ്ങനെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല! ബോളിവുഡിലും സൂപ്പര്‍ താരമായി ശ്രീശാന്ത്!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ മലയാളികള്‍ക്ക്് അഭിമാനമായി മാറിയ താരമാണ് എസ് ശ്രീശാന്ത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ഏക മലയാളി താരം എന്ന പേരിലായിരുന്നു ശ്രീ അറിയപ്പെട്ടിരുന്നത്. അതിനിടെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിലക്ക് നേരിട്ടെങ്കിലും ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് അടുത്തിടെ തെളിഞ്ഞിരുന്നു.

സിഐഡി മൂസ വീണ്ടും ആവര്‍ത്തിക്കുന്നോ? ലവകുശയുടെ ടീസര്‍ മലയാളത്തിലെ താരങ്ങള്‍ക്കുള്ള മുട്ടന്‍ പണിയാണോ?

ശ്രീശാന്തിന് ഇതിപ്പോ നല്ല കാലമാണ്. ക്രിക്കറ്റില്‍ നിന്ന് പുറത്ത് പോയെങ്കിലും ശ്രീ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ശ്രീശാന്ത് നായകനായി അഭിനയിച്ച ടീം ഫൈവ് എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. പിന്നാലെ ശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡിലെ സിനിമയും വരികയാണ്. 2006 ല്‍ പുറത്തിറങ്ങിയ അക്‌സര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീശാന്ത് ബോളിവുഡ് നായകന്‍ കൂടി ആവുന്നത്.

ശ്രീശാന്തിന്റെ സിനിമ

ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന ലേബലില്‍ നിന്നും ഇനി ബോളിവുഡ് നടന്‍ എന്ന പേരിലും ശ്രീശാന്തിനെ വിളിക്കാം. മലയാളത്തില്‍ ശ്രീ അഭിനയിച്ച സിനിമയ്ക്ക് പിന്നാലെ ബോളിവുഡ് സിനിമയുടെ വാര്‍ത്ത കൂടി വന്നിരിക്കുകയാണ്.

അക്‌സര്‍ 2

2006 ല്‍ ഇമ്രാന്‍ ഹാഷ്മി, ഉദിത ഗോസ്വാമി, ഡിനോ മോറിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അക്‌സര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് പ്രധാന കഥപാത്രമായി ശ്രീശാന്തും അഭിനയിക്കുന്നത്.

ടീസര്‍ പുറത്ത്


ശ്രീയുടെ ബോളിവുഡ് സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുകയാണ്. ത്രില്ലര്‍, ആക്ഷന്‍ എന്നിങ്ങനെ നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചാണ് ടീസര്‍ പുറത്ത് വന്നത്.

അക്‌സര്‍

ആനന്ദ് മഹദേവന്‍ സംവിധാനം ചെയ്ത അക്‌സര്‍ 2006 ലായിരുന്നു പുറത്തിറങ്ങിയത്. ശേഷം ഇപ്പോള്‍ അണിയറിയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന അക്‌സര്‍ 2 വിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതും തിരക്കഥ ഒരുക്കിയതും ചിത്രം നിര്‍മ്മിക്കുന്നതും ആനന്ദ് മഹദേവന്‍ തന്നെയാണ്.

ഈ വര്‍ഷം തിയറ്ററുകളിലേക്ക്

അക്‌സര്‍ 2 ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഓക്ടോര്‍ 6 ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഗൗതം റോഢ് നായകനാകുന്നു

പ്രമുഖ സീരിയലുകളിലൂടെ ശ്രദ്ധേയനായ താരമാണ് ഗൗതം റോഢ്. അക്‌സര്‍ 2 വില്‍ നായകനായി അഭിനയിക്കുന്നതും ഗൗതമാണ്. ഒപ്പം സെറീന്‍ ഖാനാണ് നായികയായി അഭിനയിക്കുന്നതും.

ശ്രീയുടെ സിനിമ


ശ്രീശാന്ത് നായകനായി അഭിനയിച്ച സിനിമയായിരുന്നു ടീം ഫൈവ്. ശ്രീശാന്ത് ബൈക്ക് റേസറുടെ വേഷത്തിലെ ചിത്രം ജൂലൈയിലായിരുന്നു റിലീസ് ചെയ്തിരുന്നത്.

പല ഭാഷകളില്‍


മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിക്കി ഗില്‍റാണിയാണ് ശ്രീശാന്തിന്റെ നായികയായി അഭിനയിച്ചിരുന്നത്.

വാതുവെപ്പ് കേസ് ജയിച്ചു

ശ്രീശാന്തിന്റെ കരിയറിനെ തന്നെ അവസാനിപ്പിച്ചെന്ന് കരുതിയ സംഭവമായിരുന്നു ഐപിഎല്‍ ഒത്തുകളി. എന്നാല്‍ കേസില്‍ ശ്രീശാന്ത് ജയിക്കുകയായിരുന്നു. ശ്രീ കുറ്റക്കാരനല്ലെന്ന് കോടതി തെളിഞ്ഞിരുന്നു.

നല്ലകാലം വന്നു

ഇത് ശ്രീശാന്തിന്റെ പുതിയ അരങ്ങേറ്റം ആണെന്ന് പറയാം. കേസുകളും മറ്റും ജയിച്ച് പുതിയൊരു കരിയര്‍ തുടങ്ങുന്ന താരത്തിന് നല്ല കാലം വന്നുവെന്ന വേണം കരുതാന്‍.

English summary
Sreesanth starrer Bollywood film Aksar 2's trailer is out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam