»   » സൗന്ദര്യ റാണി ശ്രീദേവിയ്ക്ക് പറ്റിയ അക്കിടി

സൗന്ദര്യ റാണി ശ്രീദേവിയ്ക്ക് പറ്റിയ അക്കിടി

Posted By:
Subscribe to Filmibeat Malayalam

എത്ര സൗന്ദര്യമുള്ളവരാണെങ്കിലും സിനിമാ നടിമാരും മറ്റ് രംഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളുമെല്ലാം തങ്ങളുടെ സൗന്ദര്യത്തെ ഒന്നു മിനുക്കാനായി പലവിധത്തിലുള്ള മേക്കപ്പുകള്‍ ഉപയോഗിക്കാറുണ്ട്. പ്രായഭേദമെന്യേ എല്ലാവരും ഇക്കാര്യത്തില്‍ വലിയ കണിശക്കാരാണ്. ചലച്ചിത്രവുമായി ബന്ധപ്പെട്ട പരിപാടികളും വിരുന്നുകളും ഫാഷന്‍ ഷോകളുമെല്ലാം ഏറെ നടക്കുന്ന ബോളിവുഡില്‍ ഓരോ താരത്തിന്റെയും വസ്ത്രധാരണവും മേക്കപ്പുമെല്ലാം ഫാഷന്‍ ഗുരുക്കന്മാര്‍ മുടിനാരിഴകീറി പരിശോധിക്കാറുണ്ട്. ചിലരെല്ലാം മികച്ചതെന്ന് കരുതി ധരിച്ചുവരുന്ന വസ്ത്രങ്ങളും മറ്റും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്താറുമുണ്ട്. ഇതാ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു അക്കിടി പറ്റിയത് ബോളിവുഡിന്റെ ശ്രീയായ ശ്രീദേവിയ്ക്കാണ്.

അന്‍പതുകളിലെത്തിയ ശ്രീദേവി ഇപ്പോഴും മുപ്പുതുകളിലെന്നപോലെ സുന്ദരിയാണെന്നകാര്യത്തില്‍ തര്‍ക്കമില്ല, പക്ഷേ സൗന്ദര്യം പൊലിപ്പിക്കാനായി മേക്കപ്പ് വേണ്ടുവോളം ഉപയോഗിക്കാറുണ്ട്, ഈ സൗന്ദര്യ ധാമം. വസ്ത്രധാരണത്തിലും കാര്യമായ ശ്രദ്ധ ചെലുത്താറുണ്ട്. പക്ഷേ ആര്‍ക്കും എപ്പോഴെങ്കിലുമൊക്കെയൊരു അബദ്ധം പറ്റാമല്ലോ.

ശ്രീദേവിയ്ക്ക് അബദ്ധം പറ്റിയത് ഓണ്‍ലൈന്‍ സ്‌റ്റോറായ കൊയെഷിന്റെ ഉത്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ്. അമിതമായ മേക്കപ്പുമായി എത്തിയ ശ്രീദേവിയ്ക്ക് ഈ ചടങ്ങിനുശേഷം ഏല്‍ക്കേണ്ടിവന്ന വിമര്‍ശനം ചില്ലറയൊന്നുമല്ല. കണ്ണിന് താഴെ ആവശ്യത്തിലേറെ റൂഷും മറ്റും വാരിയിട്ടതുപോലെയാണ് ശ്രീ എത്തിയത്. ശ്രീദേവിയുടെ മുഖത്ത് പുട്ടിയിട്ടോ, കുമ്മായമിട്ടോ എന്നെല്ലാമാണ് പലമാധ്യമങ്ങളും എഴുതിയത്. എന്തായാലും ഈ സംഭവം ശ്രീദേവിയ്ക്ക് വലിയ ക്ഷീണമായിപ്പോയിട്ടുണ്ടാകുമെന്നകാര്യം ഉറപ്പാണ്.

English summary
Actress Sridevi fell prey to that most sneaky of make-up sins - too light concealer under her eyes, imperfectly blended.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam