For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍! ശ്രീദേവി ബംഗ്ലാവിലെ പുതിയ ചിത്രങ്ങള്‍ മനോഹരം! കാണൂ!

  |
  അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍

  ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരമായി മാറിയ പ്രിയ പ്രിയ പ്രകാശ് വാര്യര്‍ സ്വീകാര്യതയുടെ കാര്യത്തിലും ആരാധകപിന്തുണയിലും ഏറെ മുന്നിലാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവിലൂടെയായിരുന്നു പ്രിയ സിനിമയില്‍ തുടക്കം കുറിച്ചത്. മാണിക്യമലരായ പൂവി എന്ന ഗാനം വൈറലായി മാറിയതിന് പിന്നാലെയാണ് കണ്ണിറുക്കി സുന്ദരിയെക്കുറിച്ചുള്ള ചോദ്യങ്ങളുമുയര്‍ന്നത്. ദേശീയ മാധ്യമങ്ങള്‍ വരെ പ്രിയയുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം ഫോളോവേള്‌സിന്റെ കാര്യത്തില്‍ ഒന്നാമതെത്തിയ പ്രിയയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

  അവളാരാ? നിന്നെ മുറിയിലേക്ക് വിളിക്കാന്‍! ശോഭനയുമായി പിണങ്ങിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചിത്ര!

  അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ത്തന്നെ പ്രിയയെത്തേടി മുന്‍നിര സംവിധായകരെത്തിയിരുന്നു. അഡാര്‍ ലവ് പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത സിനിമയെന്നായിരുന്നു അന്ന് താരം പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലേക്കെത്തിയ അഡാര്‍ ലവിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് രംഗത്തുവന്നതും നൂറിനെത്തന്നെ നായികയാക്കാമെന്ന് സംവിധായകന്‍ വാദിച്ചതുമുള്‍പ്പടെ സിനിമയ്ക്ക് പിന്നില്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല അരങ്ങേറിയത്. പ്രിയയുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  തല ചരിച്ചൊരു വരവായിരുന്നു! തേങ്ങാക്കള്ളനെ കൈയ്യോടെ പിടികൂടിയ പാറുക്കുട്ടിയുടെ എന്‍ട്രിക്ക് കൈയ്യടി!

  ബോളിവുഡിലേക്ക്

  ബോളിവുഡിലേക്ക്

  തെന്നിന്ത്യന്‍ സിനിമാലോകം മാത്രമല്ല ബോളിവുഡ് പ്രവര്‍ത്തകരും പ്രിയയെ നോട്ടമിട്ടിരുന്നു. സിനിമയ്ക്ക് പുറമെ പരസ്യത്തിലും വേഷമിട്ടിരുന്നു താരം. ആദ്യ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ബോളിവുഡ് സിനിമയെക്കുറിച്ച് താരം സ്ഥിരീകരിച്ചത്. തമിഴിലും ബോളിവുഡിലുമൊക്കെ അഭിനയിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നേരത്തെ നടന്നിരുന്നു. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സിനിമ കൂടിയാണിത്.

  വിവാദങ്ങള്‍ പിന്നാലെയെത്തി

  വിവാദങ്ങള്‍ പിന്നാലെയെത്തി

  സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമെത്തിയതിന് പിന്നാലെയായാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അതീവ സുന്ദരിയായാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ബോളിവുഡിന്റെ എവര്‍ഗ്രീന്‍ താരറാണിയായ ശ്രീദേവിയുടെ കഥയാണ് സിനിമ പറയുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ട്രെയിലറിലെ ചില രംഗങ്ങളായിരുന്നു സംശയം വര്‍ധിപ്പിച്ചത്.

  ബോണി കപൂറിന്റെ എതിര്‍പ്പ്

  ബോണി കപൂറിന്റെ എതിര്‍പ്പ്

  ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയുടെ ഉള്ളടക്കത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അദ്ദേഹം സംവിധായകനെതിരെ വക്കീല്‍ നോട്ടീസയച്ചത്. തന്റെ സിനിമയിലെ കഥാപാത്രം ഒരു നടിയാണെന്നും എത്രയോ പേര്‍ക്ക് ഇതേ പേരുണ്ടാവുമെന്നും നേരത്തെ തന്നെ ബോണി കപൂറിനോട് പറഞ്ഞിരുന്നുവെന്നുമായിരുന്നു സംവിധായകന്‍ നേരത്തെ പ്രതികരിച്ചത്.

   ശ്രീദേവിയായി പ്രിയ വാര്യര്‍

  ശ്രീദേവിയായി പ്രിയ വാര്യര്‍

  ശ്രീദേവിയുടെ വേഷത്തിലാണ് പ്രിയ വാര്യര്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ തുടക്കം മുതലേ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും അടുത്തിടെയായിരുന്നു അക്കാര്യത്തിന് സ്ഥിരീകരണം ലഭിച്ചത്. ദേശീയ അവാര്‍ഡ് ലഭിച്ച ഒരു സൂപ്പര്‍ താരത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നായിരുന്നു പ്രിയ നേരത്തെ പറഞ്ഞത്. ട്രെയിലര്‍ ലോഞ്ചിനിടയില്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയ താരം അടുത്തിടെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്.

  രണ്ടാമത്തെ ടീസറെത്തുന്നു

  രണ്ടാമത്തെ ടീസറെത്തുന്നു

  വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നതിനിടയിലും സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ശ്രീദേവി ബംഗ്ലാവിന്‍രെ റൈറ്റ് സ്വന്തമാക്കാനായി നിരവധി വന്‍കിട കമ്പനികളാണ് എത്തിയത്. ആദ്യത്തെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് വിവാദങ്ങള്‍ തുടങ്ങിയത്. കാത്തിരിപ്പിന് വിരാമമിട്ട് സിനിമയുടെ രണ്ടാമത്തെ ടീസര്‍ മാര്‍ച്ച് 15നെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വൈകിട്ട് ഏഴ് മണിക്ക് ടീസര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

   വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

  വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

  സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ് പ്രിയ വാര്യരെ. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരത്തിന് തലക്കനമെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും പുറത്തുവന്നിരുന്നു. അവാര്‍ഡ് വേദിയിലേക്ക് വരുന്നതിനിടയില്‍ ഗൗണ്‍ പൊക്കാനായി അസിസ്റ്റന്റിനെ വെച്ചെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. അഡാര്‍ ലവിന് ശേഷം താരത്തിന് ജാഡ കൂടിയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

  അഡാര്‍ ലവില്‍ സംഭവിച്ചത്

  അഡാര്‍ ലവില്‍ സംഭവിച്ചത്

  അഡാര്‍ ലവിന് പിന്നില്‍ അത്ര നല്ല കാര്യങ്ങളല്ല സംഭവിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അടുത്തിടെ സംവിധായകനും നൂറിന്‍ ഷെരീഫും അക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ പല കാര്യങ്ങളും തെറ്റിപ്പോയെന്ന് പറഞ്ഞ് വികാരധീനനാവുകയായിരുന്നു താരം. അടുത്തതായി ഏത് സിനിമയാണ് സ്വീകരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഒമറിക്കയുടെ സിനിമയെന്നായിരുന്നു പ്രിയ പറഞ്ഞത്. അത് കണ്ടപ്പോഴാണ് ഒമര്‍ ലുലു വികാരധീനനായത്.

  നൂറിന്‍രെ പിണക്കത്തിന് കാരണം

  നൂറിന്‍രെ പിണക്കത്തിന് കാരണം

  താനും നൂറിനും തമ്മില്‍ പിണക്കത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും നൂറിന്‍ ഈ സിനിമയ്ക്കായി വലിയ പ്രതീക്ഷ വെച്ചിരുന്നുവെന്നുമായിരുന്നു പ്രിയ പറഞ്ഞത്. തനിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരുമെന്നറിഞ്ഞത് അവരെ വേദനിപ്പിച്ചേക്കാമെന്നും അതായിരിക്കും പിണക്കത്തിന് കാരണമെന്നും താനായിട്ട് ആരുടേയും അവസരങ്ങള്‍ തട്ടിയെടുത്തിട്ടില്ലെന്നും പ്രിയ വിശദീകരിച്ചിരുന്നു.

  വിമര്‍ശനങ്ങളില്‍ പതറാതെ

  വിമര്‍ശനങ്ങളില്‍ പതറാതെ

  സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിമര്‍ശനങ്ങളില്‍ പതറാതെ മുന്നേറുകയാണ് പ്രിയ വാര്യര്‍. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മഞ്ഞ ഷര്‍ട്ടണിഞ്ഞ് കഴുത്തിന് പുറകില്‍ ചന്ദ്രനുമായി നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു പ്രിയ വാര്യര്‍ പങ്കുവെച്ചത്. വിമര്‍ശനങ്ങളില്‍ പതറാതെ മുന്നേറുകയാണ് താരം.

  English summary
  Sridevi Bungalow latest still trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X