»   » തൊലിയുടെ നിറം കൊണ്ടല്ല, അഭിനയം കൊണ്ട് ഗ്ലാമര്‍ ലോകത്തെ കീഴടക്കിയ മികച്ച നടി ആരാണെന്ന് അറിയാമോ?

തൊലിയുടെ നിറം കൊണ്ടല്ല, അഭിനയം കൊണ്ട് ഗ്ലാമര്‍ ലോകത്തെ കീഴടക്കിയ മികച്ച നടി ആരാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

പുതുവര്‍ഷത്തില്‍ മികച്ച ഒരുപാട് സിനിമകളാണ് വരാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മലയാളത്തിലേക്ക് ഒരുപാട് പുതിയ നടിമാരെയാണ് കിട്ടിയതെങ്കില്‍ ബോളിവുഡില്‍ പ്രമുഖനടിമാര്‍ തമ്മിലായിരുന്നു മത്സരം നടന്നത്. ഗ്ലാമറിന്റെ ലോകമാണെങ്കിലും തൊലിയുടെ നിറം കൊണ്ടല്ല നല്ലൊരു നടി ജനിക്കുന്നതെന്ന് പലരും മനസിലാക്കി തുടങ്ങിയിരിക്കുന്നു.

മഞ്ജു വാര്യരുടെ ആമിയ്‌ക്കെന്ത് വിമര്‍ശനവും വിവാദവും! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ആമി!

sridevi

ബോളിവുഡില്‍ നിന്നും അതിനൊരു ഉദാഹരണം 2017 ലെ മികച്ച നടി ആരാണെന്നുള്ള കണ്ടുപിടുത്തമാണ്. ഇത്തവണ ആരാധകരുടെ കണക്കെടുപ്പിലാണ് നടി ശ്രീദേവി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 'മോം' എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു നടിയെ തേടി ഇത്തരമൊരു അംഗീകാരമെത്തിയിരിക്കുന്നത്. രവി ഉദയവാര്‍ സംവിധാനം ചെയ്ത സിനിമ ജൂലൈയിലായിരുന്നു റിലീസിനെത്തിയത്. 37% ശതമാനം പേരയിരുന്നു ശ്രീദേവിയ്ക്ക് വോട്ട് ചെയ്തിരുന്നത്.

മോഹന്‍ലാല്‍ നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിക്കുന്നു! അങ്ങനെയെങ്കില്‍ കായംകുളം കൊച്ചുണ്ണി അത്ഭുതമാവും!

ശ്രീദേവിയുടെ പിന്നാലെ നടി വിദ്യ ബാലനാണുള്ളത്. തുമാരി സുലു എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു മികച്ച നടിമാരുടെ കൂട്ടത്തിലേക്ക് വിദ്യ എത്തിയത്. വീട്ടമ്മയായ സുലു റേഡീയോ ജോക്കി ആവുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം. 27% ആളുകളായിരുന്നു വിദ്യയെ പിന്തുണച്ചിരുന്നത്. മൂന്നാം സ്ഥാനം ക്യൂട്ട് സുന്ദരി ആലിയ ഭട്ടാണ് സ്വന്തമാക്കിയത്. ബദ്രിനാഥ് കീ ദുല്‍ഹനിയ എന്ന ഹിറ്റ് സിനിമയിലൂടെയായിരുന്നു 2017 ല്‍ ആലിയ പ്രേക്ഷകരുടെ ഹൃദയത്തിലേക്കെത്തിയത്.

English summary
Sridevi is the best actress of 2017 by fans!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam