»   » ഹോട്ട് ലുക്കിനായി നടി ശ്രീദേവി ഇപ്പോള്‍ മകള്‍ ജാന്‍വിയോടു മത്സരിക്കുകയാണോ? ചിത്രങ്ങള്‍ പറയും!

ഹോട്ട് ലുക്കിനായി നടി ശ്രീദേവി ഇപ്പോള്‍ മകള്‍ ജാന്‍വിയോടു മത്സരിക്കുകയാണോ? ചിത്രങ്ങള്‍ പറയും!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രായം കൂടുംതോറും ചിലരുടെ സൗന്ദര്യം വര്‍ദ്ധിക്കാറുണ്ടെന്നു പറയാറുണ്ട്. നടി ശ്രീദേവിയുടെ കാര്യവും അങ്ങനെയാണെന്നാണ് ചില ചിത്രങ്ങള്‍ തെളിയിക്കുന്നത്.

നടി കഴിഞ്ഞ ദിവസം  മകള്‍ ജാന്‍വിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിരുന്നു. പ്രായം 53 ആയെങ്കിലും നടിയുടെ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് ചിത്രങ്ങള്‍ പറയും.

പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നടി

ബോളിവുഡ് പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നടിമാരിലൊരാളാണ് ശ്രീദേവി. വിവാഹ ശേഷം അഭിനയത്തോടു വിടപറഞ്ഞ ശ്രീദേവി വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലീഷ വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.

മകള്‍ ജാന്‍വിയും സിനിമയിലേക്ക്

ശ്രീദേവിയുടെ മകള്‍ ജാന്‍വിയും ബോളിവുഡ് പ്രവേശനത്തിനൊരുങ്ങുകയാണ്. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയായിരിക്കും നടിയുടെ ബോളിവുഡ് അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കറുപ്പ് വസ്ത്രത്തില്‍ സുന്ദരിയായി ശ്രീദേവി

ശ്രീദേവി പായല്‍ ഗിഡ് വാനി തിവാകരിയുടെ ബോഡി ഗോഡസ്സ് എന്ന പുസ്തകവുമായി നില്‍ക്കുന്നതാണ് ഇന്‍സ്റ്റഗ്രാമിലെ ആദ്യ ചിത്രം. തന്നെയുള്‍പ്പെടെ ഒട്ടേറെ പേരെ ഈ പുസ്തകം സ്വാധീനിച്ചെന്ന് ശ്രീദേവി പറയുന്നു.

ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ശ്രീദേവി.

ഗോള്‍ഡന്‍ നിറത്തിലുളള വസ്ത്രമണിഞ്ഞുള്ള ശ്രീദേവിയെ കാണാന്‍ മകളെക്കാള്‍ ഹോട്ടല്ലേ...

ശ്രീദേവി ബോണി കപൂറിനൊപ്പം

ശ്രീദേവി ഭര്‍ത്താനും നിര്‍മ്മാതാവുമായ ബോണികപൂറിനൊപ്പം..

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡിസൈനര്‍മാരിലൊരാളായ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രമാണിതെന്ന് ശ്രീദേവി. മനീഷ് മല്‍ഹോത്രയ്ക്കു ജന്മദിനാശംസകള്‍ നേര്‍ന്നാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമ്മയും മകളും ഗോള്‍ഡനില്‍

ജാന്‍വിയും ശ്രീദേവിയും ഒരേ തരത്തിലുള്ള ഗോള്‍ഡന്‍ കളര്‍ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. രണ്ടു സുന്ദരികളില്‍ ആരാണ് കൂടുതല്‍ സുന്ദരി അമ്മയോ മകളോ?

English summary
Sridevi is one actress who is getting beautiful with each passing day. Her pictures are like treat for the eyes and it's unbelievable that we are saying this for a 53 year old actress, who can give competition to her daughters even at this age.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X