»   » ബാഹുബലിയോ ഗോസിപ്പുകളോ അല്ല, ശ്രീദേവിയെ വിഷമിപ്പിച്ചത് ആ വാക്കുകള്‍!!!

ബാഹുബലിയോ ഗോസിപ്പുകളോ അല്ല, ശ്രീദേവിയെ വിഷമിപ്പിച്ചത് ആ വാക്കുകള്‍!!!

Posted By: karthi
Subscribe to Filmibeat Malayalam

റിലീസിന് മുമ്പേ വര്‍ത്തകളില്‍ ഇടം നേടിയ  ചിത്രമായിരുന്നു ബാഹുബലി. ഒന്നാം ഭാഗം പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ രണ്ടാം ഭാഗം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ പുതിയ അധ്യായമായി. ഈ രണ്ട് വര്‍ഷത്തെ ഇടവേളയിലും പ്രേക്ഷകര്‍ സംസാരിച്ചത് ഈ ചിത്രത്തേക്കുറിച്ച് തന്നെയായിരുന്നു. തിയറ്ററിലെത്തി ചിത്രം അമ്പത് ദിവസം പിന്നിട്ടതിന് ശേഷവും ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അണിയ പ്രവര്‍ത്തകര്‍ മറ്റ് പല പ്രമുഖ താരങ്ങളേയും പരിഗണിച്ചതായി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ച വാര്‍ത്ത ശിവകാമി എന്ന കഥാപാത്രത്തിനായി ബോളിവുഡ് താരം ശ്രീദേവിയെ സമീപിച്ചിരുന്നു എന്നതാണ്. ഇക്കാര്യത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രീദേവി. പുതിയ ചിത്രമായ മോമിന്റെ പ്രചരണ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ ഇതുവരെ ബാഹുലി കണ്ടിട്ടില്ലെന്നും താരം. 

പ്രേക്ഷകരുടെ മനം കവര്‍ന്ന ശിവകാമി

ബാഹുബലിയില്‍ ബാഹുബലി, ദേവസേന എന്നീ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമായി മഹിഷ്മതിയുടെ രാജമാത ശിവകാമിയുടെ വേഷം. രമ്യാ കൃഷ്ണന്‍ ആയിരുന്നു ഈ വേഷം അവിസ്മരണീയമാക്കിയത്. ഈ കഥാപാത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ആദ്യം ബോളിവുഡ് താരം ശ്രീദേവിയെ സമീപിച്ചെങ്കിലും താരം പിന്മാറുകയായിരുന്നു.

ശ്രീദേവിയുടെ ആവശ്യങ്ങള്‍

ശ്രീദേവിയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. താരത്തിന്റെ വന്‍ ഡിമാന്‍ഡുകളാണ് ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകര്‍ അവരെ ഒഴിവാക്കാന്‍ കാരണം എന്നതരത്തിലായിരുന്നു വാര്‍ത്തകള്‍. പ്രതിഫലമായി പത്ത് കോടി രൂപയും പത്ത് വിമാന ടിക്കറ്റുകള്‍, ഹോട്ടലില്‍ ഒരു നില മുഴുവന്‍ താമസത്തിനായി വേണമെന്നും ആവശ്യപ്പെട്ടന്നായിരുന്നു വാര്‍ത്തകള്‍.

ഞാന്‍ അങ്ങനെ ഒരാളല്ല

കഴിഞ്ഞ അമ്പത് വര്‍ഷമായി സിനിമ മേഖലയില്‍ ഉള്ള ആളാണ് താന്‍. ഇതിനിടെ 300ലധികം ചിത്രങ്ങളില്‍ അഭിനച്ചിട്ടുണ്ട്. ഒരു കഥാപാത്രം ചെയ്യുന്നതിനായി താന്‍ ഇത്രയധികം ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുമെന്ന് കരുതുന്നുണ്ടോ എന്നും ശ്രീദേവി ചോദിക്കുന്നു. ഒരിക്കലും ചിന്തിക്കുകയോ പറയുകയോ ചെയ്യാത്ത കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ് വേദനിക്കുമെന്നും താരം പറയുന്നു.

ഇതെല്ലാം തെറ്റിദ്ധാരണകളാകാം

താനിതെല്ലാം ആവശ്യപ്പെട്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് രാജമൗലിയെ തെറ്റിദ്ധരിപ്പിച്ചതോ അതല്ല മറ്റുചില കാരണങ്ങളോ ആകാം ഇതിന് പിന്നിലെന്നും താരം പറയുന്നു. എന്നാല്‍ അതിനേക്കുറിച്ച് പൊതുവേദിയില്‍ പറയാന്‍ താന്‍ താല്പര്യപ്പെടുന്നില്ലെന്നും താരം പറയുന്നു.

രാജമൗലിയുടെ വാക്കുകള്‍ വേദനിപ്പിച്ചു

തനിക്കെതിരെ വന്ന ഗോപ്പികളെ താന്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഒരു അഭിമുഖത്തില്‍ രാജമൗലി പറഞ്ഞ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്ന് ശ്രീദേവി പറഞ്ഞു. ശിവകാമിയുടെ വേഷം ശ്രീദേവി നിരസിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നായിരുന്നു അഭിമുഖത്തില്‍ രാജമൗലി പറഞ്ഞത്. രമ്യാകൃഷ്ണന്റെ അത്രയും സ്‌ക്രീന്‍ പ്രസന്‍സും ശബ്ദവും ശ്രീദേവിക്കില്ലെന്നും രാജമൗലി പറഞ്ഞിരുന്നു.

രാജമൗലി നല്ല ടെക്‌നീഷ്യനാണ്

വളരെ ശാന്തനും മാന്യനുമായ വ്യക്തിയായിട്ടാണ് രാജമൗലിയേക്കുറിച്ച് താന്‍ കേട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ഈഗ എന്ന ചിത്രം താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നതില്‍ താന്‍ സന്തുഷ്ടയായിരുന്നെന്നും ശ്രീദേവി പറയുന്നു. രാജമൗലി മികച്ചൊരു ടെക്‌നീഷ്യനാണ്. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം വേദനിപ്പിച്ചെന്നും അവര്‍ പറഞ്ഞു.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

ബാഹുബലിയിലെ ശിവകാമി എന്ന കഥാപാത്രത്തെ അവതരപ്പിക്കുന്നതിന് വന്‍ തുക പ്രതിഫലമായി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണെന്ന് ശ്രീദേവി പറഞ്ഞു. തന്റെ ഭര്‍ത്താവ് ഒരു നിര്‍മാതാവാണെന്നും നിര്‍മാതാവിന്റെ പ്രശ്‌നങ്ങളേക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമെന്നും അദ്ദേഹം ഒരിക്കലും ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കില്ലെന്നും ശ്രീദേവി പറഞ്ഞു.

English summary
Bollywood actor Sridevi is promoting her upcoming film MOM across the country and the question as to why she refused to play Sivagami's role in director SS Rajamouli's Baahubali franchise always pops up during her media interactions. She has not watched Baahubali yet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam