»   » അവസാന സമയത്ത് ശ്രീദേവിക്കൊപ്പമുണ്ടായിരുന്ന സഹോദരിയുടെ മൗനത്തില്‍ സംശയവുമായി ആരാധകര്‍!

അവസാന സമയത്ത് ശ്രീദേവിക്കൊപ്പമുണ്ടായിരുന്ന സഹോദരിയുടെ മൗനത്തില്‍ സംശയവുമായി ആരാധകര്‍!

Written By:
Subscribe to Filmibeat Malayalam

ഫെബ്രുവരി 24നായിരുന്നു ബോളിവുഡിലെ എക്കാലത്തെയും മികച്ച താരറാണികളിലൊരാളായ ശ്രീദേവി അന്തരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും ആരാധകര്‍ മോചിതരായി വരുന്നതേയുള്ളൂ. സിനിമാ താരങ്ങളും കുടുംബാംഗങ്ങളുമെല്ലാം താരത്തിന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. താരവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെച്ചും ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് കുറിപ്പുകളും എഴുതിയിരുന്നു.

യുവസഖാക്കളൊക്കെ അടങ്ങിയ സ്ഥിതിക്ക് ഇനി മുതിര്‍ന്ന സഖാവിന്റെ ഊഴം, പരോളുമായി ഇക്ക കളത്തിലേക്ക്, കാണൂ!

ബോണി കപൂറിന്റെ സഹോദരിയുടെ മകനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായിലേക്ക് പോയത്. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ബോണി കപൂറും ഖുഷിയും തിരിച്ച് മുംബൈയിലേക്ക് പോരുകയായിരുന്നു. സഹോദരി ശ്രീലതയ്‌ക്കൊപ്പം നില്‍ക്കണമെന്ന് പറഞ്ഞാണ് ശ്രീദേവി ദുബായില്‍ തുടര്‍ന്നത്. ഇതിനിടയില്‍ ശ്രീദേവിയെ അത്ഭുതപ്പെടുത്തുന്നതിനായി ബോണി കപൂര്‍ തിരിച്ച് ദുബായിലേക്ക് എത്തിയിരുന്നു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. ഇതുവരെയായിട്ടും സഹോദരി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.

സിനിമ ഇറങ്ങുന്നത് വരെ മിണ്ടാതിരിക്കാമോ? പാറുവിന് മുന്നില്‍ പൃഥ്വിയുടെ അഭ്യര്‍ത്ഥന, കാണൂ!

സഹോദരിയുടെ മൗനം

ശ്രീദേവിയുടെ സഹോദരിയായ ശ്രീലത ഇതുവരെ വിഷയത്തെക്കുറിച്ച് പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. ബോണി കപൂറും ജാന്‍വിയും ഖുഷിയും അടക്കം ശ്രീദേവിയെക്കുറിച്ചുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.

അവസാന സമയത്ത് ഒപ്പമുണ്ടായിരുന്നിട്ടും

ശ്രീദേവി മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ ശ്രീലതയും ഒപ്പമുണ്ടായിരുന്നു. എന്നിട്ടും എന്താണ് നിശബ്ദത തുടരുന്നതെന്ന സംശയമാണ് ആരാധകര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഡെക്കാന്‍ ക്രോണിക്കിള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സംസാരിക്കരുതെന്ന് നിര്‍ദേശിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തൊന്നും സംസാരിക്കരുതെന്ന നിര്‍ദേശം അധികൃതര്‍ ശ്രീലതയ്ക്ക് നല്‍കിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

സ്വത്ത് തര്‍ക്കം കാരണം

കടുത്ത ആത്മബന്ധമുണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് ഇരുവരും അകന്നിരുന്നു. സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് ഇരുവരേയും അകറ്റിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചത്.

പിണക്കം മറന്നത്

2013 ല്‍ ശ്രീദേവിക്ക് പത്മശ്രീ ലഭിച്ചിരുന്നു. ആ സമയത്താണ് പിണക്കം മറന്ന് ശ്രീലത സഹോദരിക്കരികില്‍ ഓടിയെത്തിയത്. ചെന്നൈയിലെ ശ്രീദേവിയുടെ വസതിയുടെ അവകാശം ശ്രീലതയ്ക്ക് നല്‍കിയിരുന്നുവെന്ന് കപൂര്‍ കുടുംബത്തോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.

അമ്മാവന്റെ വെളിപ്പെടുത്തല്‍

ബോണി കപൂറുമായുള്ള വിവാഹത്തോട് ശ്രീദേവിയുടെ അമ്മയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സിനിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ശ്രീദേവിക്ക് ടെന്‍ഷനുണ്ടായിരുന്നുവെന്നും അമ്മാവന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംശയമുയര്‍ത്തി ആരാധകര്‍ രംഗത്തുവന്നിട്ടുള്ളത്.

English summary
Sridevi’s Chennai home goes to her sister Srilatha?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam