»   » നടി ശ്രീദേവിയ്ക്ക് ഇനി ആശങ്ക വേണ്ട..മകള്‍ ജാന്‍വി ബോളിവുഡിലേയ്ക്ക്!

നടി ശ്രീദേവിയ്ക്ക് ഇനി ആശങ്ക വേണ്ട..മകള്‍ ജാന്‍വി ബോളിവുഡിലേയ്ക്ക്!

Posted By: Pratheeksha
Subscribe to Filmibeat Malayalam

നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. ജാന്‍വിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച് ഇതിനിടെ ഒട്ടേറെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടയിലാണ് ജാന്‍വിയ്ക്ക് മുന്‍ ആഭ്യന്തര മന്ത്രിയും മഹാരാഷ്ട്രയിലെ വ്യവസായ പ്രമുഖനുമായ സുശീല്‍ കുമാര്‍ ഷിന്റെയുടെ കൊച്ചു മകനുമായ ശിഹാര്‍ പഹാരിയുമായുള്ള പ്രണയം.  ഈ ബന്ധത്തില്‍  ശ്രീദേവി അസ്വസ്ഥയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ഇവരുടെ ചുംബന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണിതിനു കാരണം. എന്തായാലും മകളുടെ ബോളിവുഡ് പ്രവേശനത്തോടെ ശ്രീദേവിയുടെ  ആശങ്കയൊഴിയുമെന്ന് കരുതാം. ജാന്‍വിയുടെ ബോളിവുഡ് പ്രവേശനത്തിന് കളമൊരുക്കുന്നത് ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് മേക്കറാണ്..

മറാത്തി ചിത്രത്തിന്റെ റീമേക്കില്‍

മറാത്തി ചിത്രം സായ്‌രാത്തിന്റെ റീമേക്കിലൂടെയാണ് ജാന്‍വി ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. മറാത്തിയിലെ എല്ലാ ബോക്‌സോഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത ചിത്രമാണ് സായ്‌രാത്.

ബോളിവുഡ് പ്രവേശനമൊരുക്കുന്നത് കരണ്‍ ജോഹര്‍

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ കരണ്‍ ജോഹറാണ് ജാന്‍വിയുടെ ബോളിവുഡ് പ്രവേശനത്തിന് കളമൊരുക്കുന്നത്. സായ് രാത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത് കരണ്‍ ജോഹറാണ്. ചിത്രത്തിന്റെ പകര്‍പ്പാവകാശം ലഭിച്ചാലുടന്‍ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന.

ബോണികപൂറിനു പറയാനുള്ളത്

താനൊരിക്കലും മകള്‍ ജാന്‍വിയെ ശ്രീദേവിയുമായി താരതമ്യം ചെയ്യാനാഗ്രഹിക്കുന്നില്ലെന്നാണ് ബോണികപൂര്‍ പറയുന്നത്.

സിനിമാകുടുംബത്തില്‍ നിന്ന്

ബോണികപൂറിന്റെ സഹോദരനും ബോളിവുഡ് നടനുമായ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂര്‍ ഇതിനകം ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. സോനയുടെ പാത പിന്തുടര്‍ന്ന് ജാന്‍വിയും ബോളിവുഡിലെ ഒന്നാം നിര നടിമാരിലൊരാളായി തീരുമെന്നാണ് കരുതുന്നത്.

English summary
Jhanvi Kapoor's father Boney Kapoor confirmed that Karan Johar will launch his daughter in Bollywood with the remake version of the Marathi film Sairat.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X