»   » ബോണി കപൂറിനെ മരുമകനായി അംഗീകരിക്കാന്‍ ശ്രീദേവിയുടെ അമ്മ തയ്യാറായിരുന്നില്ല? അകല്‍ച്ചയ്ക്ക് കാരണം?

ബോണി കപൂറിനെ മരുമകനായി അംഗീകരിക്കാന്‍ ശ്രീദേവിയുടെ അമ്മ തയ്യാറായിരുന്നില്ല? അകല്‍ച്ചയ്ക്ക് കാരണം?

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മാതൃകാദമ്പതികളാണ് ബോണി കപൂറും ശ്രീദേവിയും. ഇവര്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇവരുടെ ബന്ധത്തില്‍ ശ്രീദേവിയുടെ അമ്മ രാജേശ്വരിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് അമ്മാവന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്.

ശ്രീദേവിയുടെ ജീവനെടുത്തതിന് പിന്നില്‍ ബോണി കപൂര്‍, പുതിയ വെളിപ്പെടുത്തലുമായി ബന്ധു!

മിസ്റ്റര്‍ ഇന്ത്യയ്ക്ക് വേണ്ടി ശ്രീദേവിയെ കാസ്റ്റ് ചെയ്യുന്നതിനിടയിലാണ് ബോണി കപൂറും ശ്രീദേവിയുടെ അമ്മയും ആദ്യമായി കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ സിനിമയില്‍ മകള്‍ അഭിനയിക്കുന്നതിനോട് രാജേശ്വരിക്ക് വിയോജിപ്പുണ്ടായിരുന്നില്ലെങ്കിലും ജീവിതപങ്കാളിയാക്കുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല.

സുപ്രിയയുടെയും പൃഥ്വിയുടെയും സ്വപ്‌ന സാക്ഷാത്ക്കാരം, സന്തോഷവാര്‍ത്ത പുറത്തുവിട്ട് താരം, കാണൂ!

ശ്രീദേവിയെ സമീപിച്ചത്

മിസ്റ്റര്‍ ഇന്ത്യയിലെ നായികാവേഷത്തിന് വേണ്ടിയാണ് ബോണി കപൂര്‍ ശ്രീദേവിയെ സമീപിച്ചത്. മുന്‍പ് നല്‍കിയ അഭിമുഖത്തിനിടയില്‍ താരം തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

അമ്മയായിരുന്നു തീരുമാനിച്ചത്

അധികം സംസാരിക്കാത്ത പ്രകൃതമായതിനാല്‍ അമ്മയായിരുന്നു തനിക്ക് വേണ്ടി സിനിമ തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ട് തന്നെ സിനിമാപ്രവര്‍ത്തകരുമായി കൂടുതല്‍ സംസാരിക്കുന്നത് അമ്മയായിരുന്നുവെന്നും ശ്രീദേവി വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ തുക ചോദിച്ചു

ബോണി കപൂറിന്റെ സിനിമയില്‍ നിന്നും ഒഴിവാകുന്നതിന് വേണ്ടി ഒരുപ്രാവശ്യം അമ്മ കൂടുതല്‍ പ്രതിഫലം ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം അതിന് സമ്മതിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

സിനിമ സ്വീകരിക്കുന്നതില്‍ പ്രശ്നമില്ല

ചോദിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കിയാണ് അന്ന് ബോണിജി അമ്മയുടെ മുന്നിലേക്കെത്തിയത്. ഈ സംഭവത്തോടെയാണ് അമ്മയ്ക്ക് അദ്ദേഹത്തോട് ചെറിയൊരു താല്‍പര്യം വന്നത്. അദ്ദേഹത്തിന്റെ സിനിമ സ്വീകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് അപ്പോഴാണ് അമ്മയ്ക്ക് മനസ്സിലായത്.

പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി

ശ്രീദേവിക്ക് സെറ്റില്‍ ഒരു പ്രശ്‌നവും അനുഭവപ്പെടരുതെന്ന കാര്യത്തില്‍ ബോണി കപൂറിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ സമയത്ത് കാരവാന്‍ സമ്പ്രദായമൊന്നും ഇല്ലെങ്കിലും അദ്ദേഹം തനിക്ക് വേണ്ടി വാന്‍ സൗകര്യം ഒരുക്കിയിരുന്നുവെന്നും ശ്രീദേവി വ്യക്തമാക്കുന്നു.

അപ്രതീക്ഷിത വിയോഗം

ബോണി കപൂറുമായി വളരെ വൈകിയാണ് അടുത്തത്. അമ്മ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ തനിക്കൊപ്പം ശക്തമായ പിന്തുണയുമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ആ സംഭവത്തോടെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നും ശ്രീദേവി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അച്ഛന്റെ മരണസമയത്ത്

അച്ഛന്‍ മരിച്ച സമയത്തും ബോണി കപൂര്‍ ഒപ്പമുണ്ടായിരുന്നു. അതിന് ശേഷമാണ് മിസ്സിസ് ബോണി കപൂര്‍ ആവാന്‍ തനിക്ക് ആഗ്രഹം തോന്നിയതെന്നും താരം പറഞ്ഞിരുന്നു.

സഹോദരിയും അംഗീകരിച്ചില്ല

അച്ഛനും അമ്മയുടെ മരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു ബോണി കപൂറിനൊപ്പം ജീവിക്കാന്‍ താന്‍ തീരുമാനിച്ചത്. തന്റെ തീരുമാനത്തില്‍ സഹോദരിയും ഞെട്ടിയിരുന്നുവെന്ന് ശ്രീദേവി പറയുന്നു. പിന്നീട് അവളും തങ്ങളുടെ ബന്ധത്തെ അംഗീകരിക്കുകയായിരുന്നു.

വിവാഹത്തോട് താല്‍പര്യമുണ്ടായിരുന്നില്ല

ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തോട് അമ്മ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്ന് താരത്തിന്റെ അമ്മാവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

English summary
Sridevi's Mother Wanted To GET RID Of Boney Kapoor; The Actress TOOK YEARS To Accept Her Husband

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam