»   » ഷാരൂഖ് 'കാരണം' മകന്‍ നഷ്ടപ്പെട്ടിട്ടും അമ്മ പറയുന്നു,നടന്‍ തന്റെ മകനെപോലെയാണെന്ന്...

ഷാരൂഖ് 'കാരണം' മകന്‍ നഷ്ടപ്പെട്ടിട്ടും അമ്മ പറയുന്നു,നടന്‍ തന്റെ മകനെപോലെയാണെന്ന്...

Posted By: Pratheeksha
Subscribe to Filmibeat Malayalam

റയീസ് പ്രചരണത്തിനെത്തിയ കിങ് ഖാന്‍ ഷാരൂഖിനെ കാണാനെത്തിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ താരത്തെ ന്യായീകരിച്ച് യുവാവിന്റെ അമ്മ.

ഷാരൂഖ് തന്റെ മകനെപോലെയാണെന്നാണ് ഇവര്‍ പറയുന്നത്. മകന്റെ മരണത്തിന് താരം ഒരിക്കലും ഉത്തരവാദിയല്ലെന്നും ഇവര്‍ വ്യക്തമാക്കി..

റയീസ് പ്രചരണത്തിനിടെ ദാരുണാന്ത്യം

തിങ്കളാഴ്ച്ച രാത്രിയാണ് റയീസ് പ്രചരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഫര്‍ഹീദ് ഖാന്‍ ഷേറാണി എന്ന യുവാവ് മരിച്ചത്.
ആഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്പ്രസില്‍ മുംബൈയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കു പോകുമ്പോള്‍ വഡോദര സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് സൂപ്പര്‍ താരത്തെ കാണാന്‍ ആരാധകര്‍ തിക്കും തിരക്കും കൂട്ടിയത്.

ഷാരൂഖ് വരുന്ന വിവരമറിഞ്ഞ് ജനങ്ങള്‍

ഷാരൂഖ് വരുന്ന വിവരമറിഞ്ഞ് നിരവധി ആരാധകര്‍ നേരത്തേ സ്റ്റേഷനില്‍ തടിച്ചു കൂടിയിരുന്നു. സ്റ്റേഷനിലെ തിരക്കു കാരണം ഷാരൂഖ് ലൗഡ് സ്പീക്കര്‍ വഴി ട്രെയിനിലുള്ളിലിരുന്ന് തന്നെ ചിത്രത്തിനായി പ്രചരണം നടത്തുകയായിരുന്നു. ഇതിനിടെ കുറെപേര്‍ ട്രെയിനുള്ളിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിക്കുകയും ചെയ്തു

ആളുകള്‍ ട്രെയിനിനു പിന്നാലെ ഓടി

ട്രെയിന്‍ സ്‌റ്റേഷനില്‍ എടുത്തതോടെ ആളുകള്‍ ട്രെയിനിനു പിന്നാലെ ഓടാന്‍ തുടങ്ങി. ഈ സമയത്ത് പ്ലാറ്റ്‌ഫോമിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒരാള്‍ മരണമടഞ്ഞത്. ആരാധകരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

യുവാവിന്റെ അമ്മയുടെ പ്രതികരണം

സംഭവത്തില്‍ തങ്ങള്‍ ഷാരൂഖിനെ കുറ്റപ്പെടുത്തുന്നില്ലെന്നും താരം തന്റെ മകനെപോലെയാണെന്നുമാണ് മരണപ്പെട്ട യുവാവിന്റെ അമ്മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. മകന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതിനായി ഷാരൂഖ് എല്ലാ ഏര്‍പ്പാടുകളും ചെയ്തുത തന്നിട്ടുണ്ടെന്നും അതിന് താരത്തോട് തങ്ങള്‍ക്കു നന്ദിയുണ്ടെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

English summary
Suffocation due to crowd led to the death of a social activist who collapsed during Bollywood superstar Shah Rukh Khan's train stopover at Vadodara railway station, confirmed the deceased's family members, who also said they have "nothing against" the actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam