»   » രാജമൗലിയുടെ സിനിമ കോപ്പിയടിച്ചു! റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ ദുരന്തം!!!

രാജമൗലിയുടെ സിനിമ കോപ്പിയടിച്ചു! റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ ദുരന്തം!!!

Posted By:
Subscribe to Filmibeat Malayalam

സുശാന്ത് സിംഗ് രജപുത്രയുടെ പുതിയ സിനിമ 'രാബ്ത' റിലീസിന് തയ്യാറെടുക്കുന്നതിനിടെ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. ദിനേഷ് വിജയന്‍ സംവിധാനം ചെയ്ത് ജൂണ്‍ 9 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനായി ഒരുങ്ങുന്നതിനിടെയാണ് സിനിമ വിവാദത്തില്‍ പെടുന്നത്.

ലാലേട്ടന്റെ 'വില്ലന്' വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!!!

ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗ ലി സംവിധാനം ചെയ്ത 'മഹാധീര' എന്ന സിനിമയില്‍ നിന്നും കോപ്പിയടിച്ചാണ് 'രാബ്ത' നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് മഹാധീരയുടെ നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതിനിടെ തുടര്‍ന്ന് രാബ്തയുടെ റിലീസ് തടയാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

രാബ്ത

ദിനേഷ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് രാബ്ത. സുശാന്ത് സിംഗം രജപുത്രയും ക്രീതി സനോനും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ ജൂണ്‍ 9 ന് റിലീസിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു.

മഹാധീര

രാജമൗലി സംവിധാനം ചെയ്ത 2009 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹധീര. രാംചരണ്‍, കജല്‍ അഗര്‍വാള്‍ എന്നിവര്‍ നായിക നായകന്മാരായി എത്തിയ സിനിമയില്‍ നിന്നും ദദിനേഷ് വിജയന്റെ രാബ്തയിലേക്ക് കോപ്പിയടി നടത്തിയിരിക്കുകയാണെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

കോപ്പിയടി വിവാദം

രാജമൗലി സംവിധാനം ചെയ്ത് 2009 ല്‍ റിലീസ് ചെയ്ത സിനിമയാണ് മഹധീര. രാംചരണ്‍, കജല്‍ അഗര്‍വാള്‍ എന്നിവര്‍ നായിക നായകന്മാരായി എത്തിയ സിനിമയില്‍ നിന്നും ദിനേഷ് വിജയന്റെ പുതിയ ചിത്രത്തിലേക്ക് കോപ്പിയടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

രാബ്തയുടെ റിലീസിങ് തടയും

രാബ്തയുടെ റിലീസിങ് തടയുന്നതിനായി മഹധീരയുടെ നിര്‍മ്മാതാക്കള്‍ ഹൈദരാബാദിലെ കോടതിയില്‍ ഇന്‍ജന്‍ഷന് വേണ്ടി സമീപിച്ചിരിക്കുകയാണ്.

രമേഷ് ബാലയുടെ ട്വീറ്റ്

മഹധീരയുടെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ സിനിമയില്‍ നിന്നും കഥ പകര്‍ത്തിയിരിക്കുകയാണെന്നും അതിന്റെ പകര്‍പ്പവകാശത്തിനായി ശ്രമിക്കുന്ന കാര്യവും പുറത്ത് വിട്ടത് ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ്.

English summary
Makers Of SS Rajmouli's Magadheera File A Legal Suit Against Sushant-Kriti's Raabta
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam