For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം തുറന്ന് പറഞ്ഞ് മണലില്‍ കിടന്നുറങ്ങി പ്രണയനിമിഷങ്ങളെ കുറിച്ച് റിച്ച ഛദ്ദ-അലി ഫസല്‍

  |

  ബോളിവുഡിലെങ്ങും കല്ല്യാണത്തിരക്കാണ്. ആട്ടവും പാട്ടും ആഘോഷങ്ങളുമായി കല്ല്യാണ തിളക്കമാണ് എല്ലായിടത്തും. ഈ വര്‍ഷമാണ് രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് താരജോഡി വിവാഹിതരായത്. ബോളിവുഡിലെ നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  ഇപ്പോള്‍ മറ്റൊരു താര വിവാഹത്തിനുളള തയ്യാറെടുപ്പിലാണ് ബോളിവുഡ് സിനിമ ലോകം. നടിയായ റിച്ച ഛദ്ദയും, നടനും ഗായകനുമായ അലി ഫസലും വിവാഹിതരാവാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസം നടി റിച്ച ഛദ്ദ തന്റെ ഇന്‍സ്റ്റഗ്രാം വഴി പ്രീ-വെഡ്ഡിംങ്ങ് ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ റിച്ച 'മൊഹബ്ബത്ത് മുബാറക്ക് എന്നാണ് കുറിച്ചത്. അതേ ചിത്രം അലി ഫസല്‍ തന്റെ അക്കൗണ്ട് വഴി പങ്കുവെച്ചു. അതിന് നടന് നല്‍കിയ ക്യാപ്ഷന്‍ 'തും ഭീ' എന്നാണ്.

  Richa Chadha

  നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷം, വിവാഹിതരാവാന്‍ പോകുന്ന ഇരുവരടെയും പ്രണയകഥകള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. വിശദമായി വായിക്കാം.

  ആദ്യ കണ്ടുമുട്ടല്‍
  'ഫുക്രേ' എന്ന ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് റിച്ചയും അലിയും പരസ്്പരം കണ്ടുമുട്ടിയത്. ചിത്രത്തില്‍ സഫര്‍ ഭായി എന്ന കഥാപാത്രമായിട്ടാണ് അലിയും, റിച്ച ഭോലി പഞ്ചാബനായും എത്തി. ഓണ്‍ സക്രീനില്‍ വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങളായി എത്തിയഇവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളായി മാറി.

  ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബസ്റ്റ് ഇംപ്രഷന്‍
  ഫെമിനക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രണയജോഡികളായ ഇരുവരും തങ്ങളുടെ മനസ്സ് തുറന്നത്. 'ഫുക്രേ' എന്ന ചിത്രത്തില്‍ എത്തിയപ്പോഴാണ് ആദ്യമായി അലി ഫസലിനെ കണ്ടുമുട്ടിയത്. അദ്ദേഹം വളരെ ഡീസന്റും, ബഹുമാനമുളളവനാണെന്ന ് ഞാന് കേട്ടിരിക്കുന്നു. നേരിട്ട് കണ്ടപ്പോ അദ്ദേഹത്തിന്റെ കുസൃതിത്തരം നിറഞ്ഞ സ്വഭാവമാണ് എന്നെ ആകര്‍ഷിച്ചത്. കാരണം ഞാനും ഇത്തിരി കുസൃതിയുളള കൂട്ടത്തിലാണെന്ന് താരം പറഞ്ഞു.

  അതേ സമയം സെറ്റിലെ മറ്റാരും തനിക്ക് പറ്റിയ കൂട്ടല്ലെന്ന് മനസ്സിലായെന്നും, അലിയാണ് തനിക്ക് ഒന്നുകൂടെ നല്ല സപ്പോര്‍ട്ട് തന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

  എന്നാല്‍ അലിക്ക്, ഒരു അഭിനേതാവെന്ന നിലയില്‍ റിച്ചയുടെ നിലപാടും അനുകമ്പയുമാണ് ആകര്‍ഷിച്ചത്്. ഇത്തരത്തില്‍ വൈബുളള ഒരാളേയും താന്‍ ഇതു വരെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി.

  ഒരു നടന്‍ എന്ന നിലയില്‍, ഇതെല്ലാം ഉള്‍ക്കൊളളുന്ന ഒരാളെ കാണാനോ പരിചയപ്പെടാനോ പറ്റുന്നത് ഭാഗ്യമായി താന്‍ കണക്കാക്കുന്നു. അതാണ് നടന്‍ റിച്ചയില്‍ തന്നെ ആകര്‍ഷിച്ച് ഘടകമെന്ന് കൂട്ടിച്ചേര്‍ത്തു.

  പ്രണയം നിറഞ്ഞ വഴികള്‍
  2015-ല് താരങ്ങള്‍ ഡേറ്റിംങ്ങിലാണെന്ന് ഇരുവരടെയും കഥകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. റിച്ചയാണ് ആദ്യം പ്രണയം തുറന്ന് പറഞ്ഞത്. റോബര്‍ട്ട് ഡൗണി ജൂനിയര്‍ അഭിനയിച്ച ചാപ്ലിന്‍ എന്ന ചിത്രം ഇരുവരും കാണുന്ന സമയത്താണ് അലിയോട് നടി തന്റെ പ്രണയം തുറന്നു പറഞ്ഞത്.

  ജീവിതത്തില്‍ ഒരേ അഭിരുചിയുളള ഒരാളെ കിട്ടുകയെന്നാല്‍ വലിയ ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്ന് നടി വ്യക്തമാക്കി.

  2019-ല് അലിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മാലിദ്വീപില്‍ എത്തിയപ്പോഴാണ് ആദ്യമായി അലി നടിയെ പ്രപ്പോസ് ചെയ്തത്.
  അദ്ദേഹം മാലിദ്വീപിലെ ഒരു ചെറിയ ഒറ്റപ്പെട്ട ദ്വീപില്‍ ഒരു അത്താഴം പ്ലാന്‍ ചെയ്തു. ആഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹം എന്നോട് ചോദിച്ചു 'ഞാന്‍ നിന്നെ വിവാഹം കഴിച്ചോട്ടെ എന്ന്', റിച്ച പറഞ്ഞു.

  അതിനുശേഷം അദ്ദേഹം മണലില്‍ ഒരു പത്ത് മിനിറ്റ് ഉറങ്ങി - ഇക്കാര്യം തുറന്ന് പറയാന്‍ അലി ഒരുപാട് കഷ്ടപ്പെട്ടെന്ന് എന്ന് ഞാന്‍ കരുതുന്നു, റിച്ച പറഞ്ഞു.

  മാധ്യമങ്ങള്‍ക്ക് മുന്നില്‍
  തങ്ങളുടെ വ്യക്തിജീവിതം വാര്‍ത്തയാകാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഇരുവരും മാധ്യമങ്ങളില്‍ നിന്ന് വിട്ടു നിന്നു. 2017-ല് വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫസലിന്റെ വിക്ടോറിയ ആന്‍ഡ് അബ്ദുള്‍ എന്ന ചിത്രത്തിന്റെ പ്രീമിയറിനായി എത്തിയപ്പോഴാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയത്. താമസിയാതെ, അലി അവരുടെ ബന്ധവും ഇന്‍സ്റ്റാ-ഓഫീഷ്യല്‍ ആക്കി മാറ്റി. പ്രിയപ്പെട്ടവള്‍ക്കൊപ്പം നടന്‍ പങ്കുവെച്ച ചിത്രത്തിന് 'എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്. അത് ഇതാണ് എന്ന് അടിക്കുറിപ്പ് നല്‍കി.

  ദ ബിഗ് ഡേ
  ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്. ഫുക്രെ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019-ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇരുവരും 2021-ല്‍ വിവാഹിതരാകേണ്ടിയിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

  എന്നാല്‍ ഈ സെപ്റ്റംബറില്‍, ദമ്പതികള്‍ ഒടുവില്‍ വിവാഹ പദ്ധതികള്‍ പ്രഖ്യാപിച്ചു. കുടുംബത്തോടൊപ്പമുളള ആഘോഷത്തിന് ശേഷം, റിച്ചയും അലിയും ഒക്ടോബര്‍ 4 ന് ഭാര്യാഭര്‍ത്താക്കന്മാരാകാന്‍ ഒരുങ്ങുകയാണ്.

  ഡെത്ത് ഓണ്‍ ദ നൈല്‍ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഫുക്രെ 3, ഹോളിവുഡ് ചിത്രം കാണ്ഡഹാര്‍, ഖുഫിയ തുടങ്ങിയവയാണ് അലി ഫസലിന്റെ പുതിയ ചിത്രങ്ങള്‍.

  Read more about: richa chadha
  English summary
  .Read
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X