»   »  സിനിമയുടെ പിന്നില്‍ താരങ്ങളേക്കാള്‍ പ്രധാനം കഥ തന്നെ; റാണ ദഗ്ഗുപതി

സിനിമയുടെ പിന്നില്‍ താരങ്ങളേക്കാള്‍ പ്രധാനം കഥ തന്നെ; റാണ ദഗ്ഗുപതി

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഒരു സിനിമയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആ സിനിമയുടെ കഥയാണെന്ന് റാണ ദഗ്ഗുപതി. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് അത്രമേല്‍ പ്രധാന്യമില്ല. ബാഹുബലിയുടെ വിജയം അതിനുള്ള ഏറ്റവും വലിയ തെളിവാണെന്നും റാണാ പറയുന്നു.

ബാഹുബലിയില്‍ ബല്ലാല ദേവ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് റാണ അവതരിപ്പിച്ചത്. ബാഗ്ലൂര്‍ ഡെയിസിന്റെ തമിഴ് റീമേക്കിലാണ് ഇപ്പോള്‍ റാണ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

rana-daggubati

രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഇതിനോടകം ബോക്‌സ് ഓഫീസില്‍ 550 കോടി നേടി കഴിഞ്ഞിട്ടുണ്ട്. ധൂം 3യുടെ കളക്ഷനെയാണ് ഇപ്പോള്‍ ബാഹുബലി മറക്കടന്നിരിക്കുന്നത്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടരിക്കുകയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Rana Daggubati better known as Rana, is an Indian film actor, producer, visual effects co-ordinator, and photographer known for his works in Telugu cinema and Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam