»   »  80ാം വയസ്സില്‍ രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്നൊരു നായിക...

80ാം വയസ്സില്‍ രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്നൊരു നായിക...

Posted By: ഭദ്ര
Subscribe to Filmibeat Malayalam

വയസ്സ് എണ്‍പത് ആയെങ്കിലും ആ മുഖത്തെ സൗന്ദര്യവും ഓജസും ഒന്ന് വേറെ തന്നെയാണ്. കൗമാരത്തിലും യൗവനത്തിലും സിനിമയില്‍ എത്തുന്നവര്‍ ട്രന്‍ഡ് ഒന്ന് മാറിയാല്‍ പിന്നെ ഔട്ടാണ്. എന്നാല്‍ സുബലക്ഷ്മി അങ്ങനല്ല. യൗവനം കഴിഞ്ഞ് വാര്‍ധക്യത്തിലാണ് സിനിമയില്‍ എത്തുന്നത്. നന്ദനം എന്ന ചിത്രത്തിന്‍ കേശുവമ്മാള്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി.

മലയാള സിനിമയില്‍ വൈകി വന്ന വസന്തമാണ് സുബലക്ഷ്മി. എണ്‍പതാം വയസ്സില്‍ നിന്നുതിരിയാന്‍ നേരമില്ലാതെ സെറ്റില്‍ നിന്നും സെറ്റിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു. മലയാളത്തില്‍ നിന്നും ബോളിവുഡ് നടന്‍ രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ പോവുകയാണ് സുബലക്ഷ്മി. വിശേഷങ്ങളിലേക്ക്...

80ാം വയസ്സില്‍ രണ്‍ബീറിനൊപ്പം അഭിനിക്കാന്‍ മലയാളത്തില്‍ നിന്നൊരു നായിക...


മലയാളത്തില്‍ അമ്മ കഥാപാത്രങ്ങള്‍ എന്ന് പല നടിമാരും അറിയപ്പെട്ടപ്പോള്‍ മലയാളത്തിന് ഒരു മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ... അത് സുബലക്ഷ്മിയാണ്. സിനിമയില്‍ എത്താന്‍ വൈകി എഹ്കില്‍ പോലും കഥാപാത്രാങ്ങള്‍ക്ക് ചേര്‍ന്ന ഗെറ്റപ്പില്‍ സിനിയില്‍ എത്താന്‍ സുബലക്ഷ്മിയ്ക്ക് സാധിച്ചിട്ടുണ്ട്.

80ാം വയസ്സില്‍ രണ്‍ബീറിനൊപ്പം അഭിനിക്കാന്‍ മലയാളത്തില്‍ നിന്നൊരു നായിക...


നന്ദനം എന്ന ചിത്രത്തിന്‍ കേശുവമ്മാള്‍ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. പിന്നീട് കല്യാണരാമന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

80ാം വയസ്സില്‍ രണ്‍ബീറിനൊപ്പം അഭിനിക്കാന്‍ മലയാളത്തില്‍ നിന്നൊരു നായിക...


ഈ പ്രായത്തില്‍ ബോളിവുഡിലേക്കോ എന്നാകും ആദ്യത്തെ ചോദ്യം. അതും വെറുതെ പോകുന്നതല്ല ബോളിവുഡ് നടന്‍ രണ്‍ബീറിനൊപ്പം അഭിനയക്കാനാണ് പോകുന്നത്.

80ാം വയസ്സില്‍ രണ്‍ബീറിനൊപ്പം അഭിനിക്കാന്‍ മലയാളത്തില്‍ നിന്നൊരു നായിക...


സത്യത്തില്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ വലിയ ഐഡിയ ഒന്നും രണ്‍ബീറിനെക്കുറിച്ച് സുബലക്ഷ്മിയ്ക്ക് ഇല്ല. മുബൈയിലെ മകളുടെ വീട്ടില്‍ എത്തിയപ്പോള്‍ ജാക്‌പോട്ട് അടിച്ചു മുത്തശ്ശീ...എന്ന കൊച്ചു മകളുടെ വാക്കില്‍ നിന്നാണ് കുറച്ചൊക്കെ പിടികിട്ടിയത്.

80ാം വയസ്സില്‍ രണ്‍ബീറിനൊപ്പം അഭിനിക്കാന്‍ മലയാളത്തില്‍ നിന്നൊരു നായിക...


ബോളിവുഡിലെ താരമാണ് എന്നറിഞ്ഞപ്പോള്‍ ചെറിയൊരു പരിഭ്രമത്തോട് കൂടിയാണ് പോയത്. പക്ഷെ രണ്‍ബീര്‍ പാവം പയ്യനാ എന്നാണ് സുബലക്ഷ്മിയുടെ അഭിപ്രായം. എളിമയും ബഹുമാനവും ഉള്ള സ്വഭാവമാണ് രണ്‍ബീറിന്റെ എന്നാണ് അഭിപ്രായം.

80ാം വയസ്സില്‍ രണ്‍ബീറിനൊപ്പം അഭിനിക്കാന്‍ മലയാളത്തില്‍ നിന്നൊരു നായിക...

60ാം വയസ്സിലാണ് അഭിനയം ആരംഭിക്കുന്നത്. ഇത് വരെ 60 സിനിമകള്‍ ചെയ്തു കഴിഞ്ഞു.

English summary
Subbulakshmi goes to shot an ad with Ranbir Kapoor.Subbulakshmi didn’t know much about Ranbir. It was at her daughter’s house in Mumbai that they told her how big an actor he was and that she had hit the jackpot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam