»   » നടി രേഖ മോഹിനിയാണെന്ന അനുപം ഖേറിന്റ പ്രസ്താവന വീണ്ടും ചൂടുപിടിക്കുന്നു...

നടി രേഖ മോഹിനിയാണെന്ന അനുപം ഖേറിന്റ പ്രസ്താവന വീണ്ടും ചൂടുപിടിക്കുന്നു...

Posted By: Pratheeksha
Subscribe to Filmibeat Malayalam

മുന്‍ബോളിവുഡ് നടി രേഖയെ കുറിച്ചുളള പുസ്തകമാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച. യാസര്‍ ഉസ്മാന്‍ രചിച്ച 'രേഖ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന പുസ്തകം റിലീസായി ദിവസങ്ങള്‍ക്കുള്ളിലാണ് ബോളിവുഡ് നടന്മാരുള്‍പ്പെടെയുളളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.

രേഖയുടെ ഭര്‍ത്താവ് മുകേഷ് അഗര്‍വാളിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ബോളിവുഡ് നടന്‍ അനുപംഖേറിന്റെയും നിര്‍മ്മാതാവ് സുഭാഷ് ഗായിന്റെയും പ്രസ്താവനകളാണ് ഇതിനുകാരണം. മുകേഷ് അഗര്‍വാള്‍ ആത്മഹത്യ ചെയ്തപ്പോള്‍ അനുംപം ഖേര്‍ രേഖ എല്ലാവരെയും മയക്കുന്ന മോഹിനിയാണെന്ന് പ്രസ്താവിച്ചിരുന്നതായി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

an-08-

നിര്‍മ്മാതാവ് സുഭാഷ് ഗായും ഇത്തരത്തില്‍ രേഖയെ കുറ്റപ്പെടുത്തിക്കൊണ്ടുളള പ്രസ്താവനകളിറക്കിയിരുന്നു. രേഖ ബോളിവുഡിനു കളങ്കമാണെന്നും ഒരിക്കലല്ലാതെ പിന്നീടാരും രേഖയുമായി പ്രവര്‍ത്തിക്കാനിഷ്ടപ്പെടാത്തവരാണെന്നുമാണ് സുഭാഷ് ഗായ് പ്രസ്താവിച്ചിരുന്നത്. എന്തായാലും പഴല പ്രസ്താവനകളെ ചൂടുപിടിപ്പിക്കുകയാണ് യാസറിന്റെ പുസ്തകം.

English summary
The release of Rekha’s biography has left several feathers ruffled. The book by Yasser Usman has brushed up the dirt on the controversial statements made by celebs when Rekha's husband, Mukesh Agarwal committed suicide.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam