»   » ആ വാക്ക് തന്നില്‍ പേടിയുണ്ടാക്കും, ജീവിതത്തില്‍ ഏറ്റവും പേടിക്കുന്ന വാക്കിനെക്കുറിച്ച് ആലിയ ഭട്ട്

ആ വാക്ക് തന്നില്‍ പേടിയുണ്ടാക്കും, ജീവിതത്തില്‍ ഏറ്റവും പേടിക്കുന്ന വാക്കിനെക്കുറിച്ച് ആലിയ ഭട്ട്

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് ഏറെ പേടിക്കുന്നൊരു വാക്കുണ്ട്. എന്തുകൊണ്ടാണ് ആ വാക്ക് തന്നില്‍ ഇത്രയധികം ഭയം ഉണ്ടാക്കുന്നതെന്ന് ഇപ്പോഴും അറിയില്ലെന്നാണ് താരം പറയുന്നത്. വിജയം എന്നത് അപകടം പിടിച്ച വാക്കാണെന്നും അതിന്റെ അര്‍ത്ഥം എന്താണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ലെന്നുമാണ് താരം പറയുന്നത്.

2016 വര്‍ഷത്തില്‍ തന്റെ കരിയറിനെക്കുറിച്ച് അവലോകനം ചെയ്യുന്ന കാര്യത്തില്‍ താരത്തിന് സംതൃപ്തി അത്ര പോര. ചെയ്ത സിനിമകളുടെ വിജയം അത്ര കണ്ട് കൊതിപ്പിച്ചിട്ടില്ല താരത്തിനെ. കുറേയേറെ നല്ല കാര്യങ്ങള്‍ സംഭവിച്ചുവെങ്കിലും തനിക്ക് ആത്മവിശ്വാസം കൂടിയിട്ടൊന്നുമില്ലെന്നാണ് ആലിയ പറയുന്നത്.

ആത്മവിശ്വാസമില്ലായ്മ തന്നെയും ബാധിക്കാറുണ്ട്

വളരെയധികം ആത്മവിശ്വാസമുള്ള ഒരു വ്യക്തിയാണ് താനെങ്കിലും ഇടയ്ക്ക് നെര്‍വസ് ആകാറുണ്ട്. ആത്മവിശ്വാസക്കുറവും അനുഭവപ്പെടാറുണ്ടെന്നുമാണ് താരസുന്ദരി വ്യക്തമാക്കുന്നത്.

പുതിയ ചിത്രത്തില്‍ പ്രതീക്ഷ

പുതുവര്‍ഷത്തില്‍ റിലീസിങ്ങിന് തയ്യാറെടുക്കുന്ന ബദരീനാഥ് കി ദുല്‍ഹാനിയ എന്ന ചിത്രം തന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ഐറ്റം നമ്പര്‍ സംഭവിക്കുമോ??

താന്‍ ഇതുവരെ ഐറ്റം നമ്പര്‍ ചെയ്തിട്ടില്ല. അത് ചെയ്യാന്‍ ഇനിയും ഏറെ സമയം കിടക്കുന്നുവെന്നുമാണ് ആലിയ പറയുന്നത്. ഒരു പക്ഷേ അത് സംഭവിച്ചേക്കാം. തന്നേക്കാള്‍ നന്നായി നൃത്തം ചെയ്യുന്നവര്‍ വേറെയുണ്ടെന്നും ആലിയ പറഞ്ഞു.

ഓര്‍ക്കാനിഷ്ടപ്പെടുന്ന നിരവധി കാര്യങ്ങള്‍ സംഭവിച്ചു

കപൂര്‍ ആന്‍ഡ് സണ്‍സ്, ഉഡ്താ പഞ്ചാബ്, ഡിയര്‍ സിന്ദഗി തുടങ്ങി തിയേറ്ററില്‍ സൂപ്പര്‍ഡിറ്റായി മാറിയ നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സംതൃപ്ടിയുണ്ടെന്നും ആലിയ പറഞ്ഞു.

English summary
Alia Bhatt had a successful 2016 and she couldn’t be happier. The Udta Punjab actor admits that ‘a lot of good things happened’ in her career this year because of hits such as Kapoor & Sons, Udta Punjab and Dear Zindagi; she is surely on cloud nine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X