»   » ബോളിവുഡിലെ രാജാവിന്റെ മകനും ആദിയായി വരാന്‍ സാധ്യതയുണ്ട്! ഒപ്പം രാജകുമാരിയും വരുമോ?

ബോളിവുഡിലെ രാജാവിന്റെ മകനും ആദിയായി വരാന്‍ സാധ്യതയുണ്ട്! ഒപ്പം രാജകുമാരിയും വരുമോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ രാജാവിന്റെ മകന്റെ നായകനായുള്ള അരങ്ങേറ്റം കഴിഞ്ഞിരിക്കുകയാണ്. അച്ഛന്റെ ആരാധകരായിരുന്നു പ്രണവ് മോഹന്‍ലാലിന് വേണ്ടി കാത്തിരുന്നത്. സിനിമയില്‍ തലകുത്തി മറിഞ്ഞും എടുത്ത് ചാടിയും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ പ്രണവിന് കഴിഞ്ഞിരുന്നു. അതാണ് പ്രേക്ഷകര്‍ സ്വീകരിച്ചതും.

ഇക്കയുടെ മകന്‍ കുഞ്ഞിക്ക, അഭിനയം കൊണ്ട് വിജയിച്ച ദുല്‍ഖറിന് ഇന്ന് ആഘോഷ ദിവസമാക്കി ട്രോളന്മാര്‍!!

പ്രണവിനെ പോലെ തന്നെ ബോളിവുഡിലെ രാജാവിന്റെ മകനും ഇതേ പാത പിന്തുടരാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖിന്റെ മൂത്ത മകന്‍ ആര്യന്‍ ഖാനാണ് ആദിയായി അവതരിപ്പിക്കാന്‍ പറ്റിയ താരപുത്രന്‍. അതിന് പിന്നില്‍ മറ്റൊരു കാര്യവുമുണ്ട്. അതിങ്ങനെയാണ്...

മലയാളത്തിലെ ആദി

മലയാള സിനിമയിലെ താരരാജാവിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. പാര്‍ക്കൗര്‍ തുടങ്ങി കായികഭ്യാസങ്ങളുമായിട്ടാണ് പ്രണവ് സിനിമയില്‍ തിളങ്ങിയത്.

ബോളിവുഡിലും..


പ്രണവിനെ പോലെ തന്നെ ബോളിവുഡില്‍ നിന്നും ഒരു താരപുത്രന് ആദി ആകാനുള്ള ലക്ഷണങ്ങളൊക്കയുണ്ട്. ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖിന്റെ മൂത്ത മകന്‍ ആര്യന്‍ ഖാനാണ് പ്രണവിനെ പോലെ കഴിവുകളുള്ള ആ താരപുത്രന്‍.

വീഡിയോ വൈറല്‍


ആദിയിലെ പ്രധാന ഘടകം ഈസിയായി തലകുത്തി മറിയാനും എടുത്തു ചാടാനും പ്രണവിന് കഴിയുന്നതുമാണ്. ഇക്കാര്യം ആര്യന്‍ ഖാനും ഈസിയാണ്. ആര്യന്‍ അതുപോലെ എടുത്ത് ചാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. ഇത് കണ്ടാണ് ആരാധകര്‍ ആദിയാവാമെന്ന് പറഞ്ഞത്.

രാജകുമാരിയും

രാജകുമാരന്‍ മാത്രമല്ല രാജകുമാരിയും സിനിമയിലേക്ക് വരുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷാരുഖിന്റെ മകള്‍ സുഹാന ഖാന്‍ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഫോട്ടോസ് പുറത്ത്


സ്‌കൂള്‍ വിദ്യാഭ്യസം കഴിയാതെ മകളുടെ സിനിമാ പ്രവേശനം ഉണ്ടാവില്ലെന്ന് ഷാരുഖ് വ്യക്തമാക്കിയിരുന്നു. അതിനിടെ സുഹാനയുടെ ചിത്രങ്ങളല്ലാം പുറത്ത് വരികയും ആരാധകര്‍ അത് ഏറ്റെടുക്കുന്നതും പതിവാണ്.

പാര്‍ട്ടിയില്‍ തിളങ്ങി സുഹാന


പിതാവിനെ പോലെ തന്നെ പുറത്തിറങ്ങിയാല്‍ ആരാധകര്‍ സുഹാനയുടെ പിന്നാലെ തന്നെയാണ്. ബോളിവുഡിലെ പ്രമുഖ നടിമാരെക്കാളും പ്രധാന്യത്തോടെ സുഹാനയുടെ ഫോട്ടോ എടുക്കുന്നവരുണ്ട്.

English summary
Suhana Khan or the coffee! Guess for yourself

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam