»   » രാധികാ ആപ്‌തെയുടെ അഹല്യ യൂട്യൂബില്‍ തരംഗമാവുന്നു

രാധികാ ആപ്‌തെയുടെ അഹല്യ യൂട്യൂബില്‍ തരംഗമാവുന്നു

Posted By:
Subscribe to Filmibeat Malayalam

കഹാനി എന്ന സൂപ്പര്‍ ചിത്രം സംവിധാനം ചെയ്ത സുജോയ് ഘോഷ് എന്ന സംവിധായകനെ അത്ര പെട്ടന്ന് മറക്കാനാവില്ല. ട്വിസ്റ്റ് ആന്‍ഡ് ടേണുകള്‍ കൂട്ടിയിണക്കി
സുജോയ് ഘോഷ് തന്റെ ഷോര്‍ട്ട് ഫിലിമും അണിയിച്ചൊരുക്കി.

ഇത്തവണ നായിക വിദ്യാബാലന്‍ അല്ല രാധികാ ആപ്‌തെയാണ് . ഷോര്‍ട്ട് ഫിലിമിന് സുജോയ് ഘോഷ് അഹല്യ എന്നാണ് പേരിട്ടിരിക്കുന്നത്.

radhikaapte

രാമായണകഥയിലെ ഗൗതമ മഹര്‍ഷിയുടെ ഭാര്യയാണ് അഹല്യ. ബ്രഹ്മാവിന്‍െ സൃഷ്ടിയായ അഹല്യ സൗന്ദര്യത്തിന്റെ മൂര്‍ത്തീവത് ഭാവമാണ്. അഹല്യയെ ദേവേന്ദ്രന്‍ വശീകരിക്കുകയും തുടര്‍ന്ന് ഗൗതമ മഹര്‍ഷിയുടെ ശാപമേറ്റ് അഹല്യ കല്ലായി തീരുകയും ചെയ്യുന്നതാണ് പുരാണങ്ങളിലെ കഥ.

രാമായണത്തിലെ ഈ കഥയ്ക്ക് ഒരു ആധുനിക പരിവേഷം നല്‍കി പുനരവധരിപ്പിക്കുകയാണ് സംവിധായകന്‍. ഇതിനോടകം അഹല്യ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam