»   »  സുനില്‍ ഷെട്ടിയുടെ ഫോട്ടോ കണ്ടാല്‍ യുവതാരങ്ങള്‍ നാണിച്ചു തലതാഴ്ത്തും, കാരണം എന്താണെന്നറിയണോ ?

സുനില്‍ ഷെട്ടിയുടെ ഫോട്ടോ കണ്ടാല്‍ യുവതാരങ്ങള്‍ നാണിച്ചു തലതാഴ്ത്തും, കാരണം എന്താണെന്നറിയണോ ?

Posted By:
Subscribe to Filmibeat Malayalam

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറാവാത്തവരാണ് സിനിമ താരങ്ങള്‍. എന്നാല്‍ സുനില്‍ ഷെട്ടിയെ പേലെയുള്ളവരുടെ മുന്നില്‍ ഇന്നത്തെ താരങ്ങള്‍ ഒന്നുമല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലുടെ കഴിഞ്ഞ ദിവസം ബോളിവുഡ് ആക്ഷന്‍ താരം സുനില്‍ ഷെട്ടി കുറച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ചിത്രം കണ്ടാല്‍ ഇപ്പോഴത്തെ നടന്മാരെല്ലാം നാണിച്ചു തല താഴ്ത്തും അത്രയും ലുക്കാണെന്നാണ് ഫോട്ടോസ് കണ്ടവര്‍ പറയുന്നത്.

ബോഡിയില്‍ മാറ്റം വരുത്തി സുനില്‍ ഷെട്ടി

ആരെയും ആകര്‍ഷിക്കുന്ന ശരീരവുമായിട്ടാണ് സുനില്‍ പ്രത്യക്ഷപ്പെട്ടത്. കഠിനാദ്ധ്വാനമാണ് താരത്തിന്റെ ഇത്തരം മാറ്റത്തിനു പിന്നില്‍. ട്രക്കിന്റെ ടയറിനെ പിടിച്ചു നില്‍ക്കുന്ന ചിത്രത്തില്‍ താരത്തിന്റെ കൈയിലെ മസിലുകളും വിരിഞ്ഞ നെഞ്ചുമെല്ലാം തെളിഞ്ഞു കാണം.

അസ്‌ലി ചാമ്പ്യന്‍സിനെ പിന്തുണയുമായി സുനില്‍

ഒരു ടിവി ഷോ യിലുടെ ഇന്ത്യയിലെ അസ്‌ലി ചാമ്പ്യന്മാരെ കണ്ടെത്തുന്ന പരിപാടിക്ക് പിന്തുണയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. അതിനായിട്ടാണ് സുനില്‍ പുതിയ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

ശാരീരികമായും മാനസികമായും ഫിറ്റായിരിക്കണം

പരിപാടിയിലെത്തുന്ന മത്സാരാര്‍ത്ഥികളുടെ ശാരീരികമായും മാനസികമായും ഫിറ്റ് ആയിരിക്കണം. പരിധികളെല്ലാം മാറ്റിവെച്ച് ലക്ഷ്യത്തിലേക്ക് എത്തണമെന്നാണ് സുനിലിന്റെ ആവശ്യം. അങ്ങനെയാവുകയാണെങ്കില്‍ ഇന്ത്യയിലെ ശരിയായ ചാമ്പ്യന്‍ അവരായിരിക്കുമെന്നാണ് സുനില്‍ പറയുന്നത്.

മൗനം പാലിക്കുന്നത് നല്ലതാണ്

ഇന്ത്യയിലെ ചാമ്പ്യന്‍ ആകണമെങ്കില്‍ സംസാരല്ല പ്രവൃത്തിയിലാണ് കാര്യം. അതാണ് ചാമ്പ്യന്‍മാര്‍ക്ക് ആവശ്യമെന്നാണ് താരം പറയുന്നത്.

ട്രെയിനിങ്ങ് മൂഡിലാണ് ഇപ്പോള്‍

ശരീരം ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ രാവിലെ ഉറക്കമുണരുന്നത് നല്ല സുഖത്തോടെയാണെന്നാണഅ താരം പറയുന്നത്. മാത്രമല്ല ' ഇന്ത്യാസ് അസ്‌ലി ചാമ്പ്യന്‍' തനിക്ക് ഒരു ട്രെയിനിങ്ങ് മൂഡാണ് തന്നതെന്നും താരം പറയുന്നു.

ചിലത് നിര്‍ത്തിയിട്ട് റീ സ്റ്റാര്‍ട്ട് ചെയ്യണം

ചില സമയങ്ങളില്‍ ചെയ്യുന്ന കാര്യങ്ങള്‍ നിര്‍ത്തുക. എന്നിട്ട് ചിന്തിക്കുക. അതിന് പരിപോക്ഷണം നല്‍കിയിട്ട് വീണ്ടും തുടരണം. അതാണ് നല്ലൊരു ചാമ്പ്യന്‍ ചെയ്യേണ്ടതെന്നും താരം പറയുന്നു.

English summary
Suniel Shetty's Latest Photoshoot Will Put Many Young Bollywood Actors To Shame

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam