»   » മസ്തി സാദെ ഒരു അശ്ലീല ചിത്രമല്ല; സണ്ണി ലിയോണ്‍

മസ്തി സാദെ ഒരു അശ്ലീല ചിത്രമല്ല; സണ്ണി ലിയോണ്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മസ്തി സാദെ പോലൊരു ചിത്രം പുറത്തിറങ്ങുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ച് ചിത്രം പുറത്തിറങ്ങാനൊരുങ്ങുന്നത്. മിലേപ് സവേരി സംവിധാനം ചെയ്ത് സണ്ണി ലിയോണ്‍ നായികയായി എത്തുന്ന മസ്തി സാദെ ജനുവരി 29നാണ് റിലീസ് ചെയ്യുന്നത്. പല സീനുകളും കട്ട് ചെയ്തിട്ടാണ് ചിത്രത്തിന് ഇപ്പോള്‍ പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. 18 വയസ് പൂര്‍ത്തിയായവര്‍ മാത്രം കാണുക എന്ന മുന്നറയിപ്പോടെ പുറത്തിറങ്ങിയ ട്രെയിലറിന് ഏറെ വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കെതിരേ സണ്ണി ലിയോണ്‍ രംഗത്ത് വന്നിരിക്കുന്നു. മസ്തി സാദെ ഒരു അശ്ലീല ചിത്രമല്ല, മറിച്ച് മുതിര്‍ന്നവര്‍ക്ക് കാണാനുള്ള കോമഡി ചിത്രമാണെന്നും സണ്ണി ലിയോണ്‍ പറയുന്നു.

sunny-leone

എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രിക്കുകയാണെങ്കില്‍ എന്ത് വില കൊടുത്തും സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തെ മറികടന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനാണ് ഇനി ശ്രമിക്കുക. ചിത്രം മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് പറയുന്നുണ്ടെങ്കിലും മസ്തി സാദെ മികച്ച ഒരു കഥ തന്നെയാണെന്നും സണ്ണി ലിയോണ്‍ പറയുന്നു.

നടന്‍ ജിതേന്ദ്രയുടെ മകന്‍ തുഷാര്‍ കപൂറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. പ്രതീഷ് നാന്‍ഡിയും രംഗിത നാന്‍ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Sunny Leone about Mastizaade.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam