»   »  പത്തു വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും ചുംബിക്കുന്നു! സണ്ണിയുടേയും ഭർത്താവിന്റേയും ചിത്രങ്ങൾ...

പത്തു വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും ചുംബിക്കുന്നു! സണ്ണിയുടേയും ഭർത്താവിന്റേയും ചിത്രങ്ങൾ...

Written By:
Subscribe to Filmibeat Malayalam

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പോൺ താരമാണ് സണ്ണി ലിയോൺ. ഒരു അശ്ലീല വീഡിയോ നായിക എന്നുളള ലേബല്ല സണ്ണിയ്ക്ക് ലഭിക്കുന്നത്. താരത്തിന്റെ പല നിലപാടുകളും കൈയടിയോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിട്ടുളളത്.

sunny husband

ടോയ് ലറ്റ് പേപ്പറിന്റെ വില പോലുമില്ല, കാണിച്ചത് പിതൃശൂന്യത്വം, മാതൃഭൂമിക്കെതിരെ വൈശാഖ്

ഇന്ന് സണ്ണിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്. താരത്തിന്റേയും ഭർത്താവ് ഡാനിയൽ വെബ്ബറുടേയും വിവാഹ വാർഷികമാണ്. ഇവരുടെ വിവാഹ വാർഷികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ. സണ്ണി തന്നെയാണ് തന്റെ വിവാഹ വാർഷികത്തെ കുറിച്ചു ആരാധകരോട് പങ്കുവെച്ചന്നത്. ഇസ്റ്റാഗ്രാമിലൂടെയാണ് താരം  ചിത്രം പങ്കുവെച്ചത്.

ഇപ്പോൾ എല്ലാവരും ഒറ്റസ്വരത്തിൽ പറയുന്നത്... 'മിണ്ടരുത്'! വീഡിയോ ഗാനം കാണാം...

പരസ്പരം ചുംബിക്കുന്ന ചിത്രം

വിവാഹ വാർഷിക ദിനത്തിൽ സണ്ണിയും ഭർത്താവ് ഡാനിയൽ വെബ്ബറും പരസ്പരം കെട്ടിപ്പുണർന്ന് ചുംബിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 10 വർഷം പൂർത്തിയാകുമ്പോഴും പരസ്പരം ചുംബിക്കാൻ തങ്ങൾ സമയം കണ്ടെത്താറുണ്ടെന്ന അടികുറിപ്പോടെയാണ് സണ്ണി ആരാധകർക്കായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിവാഹവും വേർപിരിയലും ആഘോഷമാക്കിമാറ്റുന്ന ബാക്കി നടമാർക്ക് സണ്ണിയു ഭർത്താവും ഒരു മാതൃകയാണ്.

വാർത്തകളിൽ നിറ‍ഞ്ഞു നിൽക്കുന്നു

ഒരു പോൺസ്റ്റാർ എന്ന നിലയിലല്ല സണ്ണിയെ ജനങ്ങൾ ഇപ്പോൾ നോക്കി കാണുന്നത്. എല്ലാവരും ജീവിതത്തിൽ ചെയ്യാൻ മടിക്കുന്ന ചില നല്ല കാര്യങ്ങൾ തെല്ലും അശങ്കയില്ലാതെ സണ്ണി പ്രാവർത്തികമാക്കും. അവരുടെ ഈ ക്വാളിറ്റിയാണ് മറ്റുള്ളവരിൽ നിന്ന് താരത്തെ വ്യത്യസ്തമാക്കുന്നത്. പ്രസവിച്ചാൽ മാത്രമേ നല്ല അമ്മയാകുവെന്നില്ല. പ്രസവിച്ചില്ലെങ്കിലും സണ്ണി ഒരു നല്ല മാത‌ാവാണ്. സണ്ണി കുട്ടികളെ ദത്തെടുത്തത് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു. അതിൽ നിഷയെ ദത്തെടുത്തതോടു കൂടിയാണ് താരത്തിന്റെ മൂല്യം ഉയർന്നത്.

സണ്ണിയുടെ മകൾ

എല്ലാ അമ്മമാരെയും പോലെ മക്കളുടെ കാര്യത്തിൽ സണ്ണി കൂടുതൽ ശ്രദ്ധാലുവാണ്. എല്ലാവരും ഉപേക്ഷിച്ച ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടിയെ ദത്തെടുക്കാൻ കാണിച്ച താരത്തിന്റെ മനസ് അഭിനന്ദനാർഹമാണ്. മകളെ കുറിച്ചു പറയാൻ ഈ അമ്മയ്ക്ക് നൂറ് നാവാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം മകൾ നിഷാ കൗറുമായുള്ള ആത്മബന്ധം തുറന്നു പറ‍ഞ്ഞിരുന്നു. ജീവിതത്തിലെ പല പ്രയാസ ഘട്ടങ്ങളിലും മകളാണത്രേ താരത്തിന്റെ ബലം. ജോലി തിരക്കുകളാണെങ്കിലും മകളുടെ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കാറുണ്ടെന്നു താരം പറഞ്ഞിരുന്നു.

അടുത്തത് ഇരട്ട കുട്ടികൾ

ഇപ്പോൾ എല്ലാവരും ന്യൂക്ലിയർ ഫാമിലിയാണ് ഇഷ്ടപ്പെടുന്നത്. അമ്മ , അച്ഛൻ, ഒന്നോ രണ്ടോ കുട്ടികൾ. പൊതുവേ താരകുടുംബങ്ങളിൽ ഇതാണ് കണ്ടു വരുന്നത്. എന്നാൽ സണ്ണിയുടെ കുടുംബം അങ്ങനെയല്ല. വലിയ കുടുംബമാണ് താരത്തിന്റെ സ്വപ്നം. ഇത് പ്രാവർത്തികമാക്കാൻ വേണ്ടി സണ്ണി വീണ്ടും അമ്മയായി. ഇപ്പോൾ രണ്ട് ഇരട്ട കുട്ടികളുടെ മാതാവ് കൂടിയാണ് സണ്ണി. വാടക ഗർഭത്തിന്റെ സഹായത്തോടെയാണ് സണ്ണി അമ്മയായിരിക്കുന്നത്. അഷർ സിംഗ് വെബ്ബർ, നേവ സിംഗ് വെബ്ബർ എന്നാണ് കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്.

ആരാധകർക്ക് സംശയങ്ങൾ

സണ്ണി വീണ്ടും അമ്മയായി എന്നുള്ള വാർത്ത ആരാധകർക്കിടയിൽ നിരവധി സംശയം ജനിപ്പിച്ചിരുന്നു. താരം ഗർഭം ധരിച്ചോ എന്നുള്ള സംശയം അന്ന് ഉയർന്നു വന്നിരുന്നത്. എന്നാൽ അതിനുള്ള മറുപടി സണ്ണി ലിയോൺ തന്നെ നൽകിയിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മൂന്ന് മക്കളുടെ അമ്മയാകാൻ സാധിച്ചു. ഏറെ നാളുകളായിട്ടുള്ള ഞങ്ങളുടെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി അപൂർണ്ണമായിരുന്ന ഞങ്ങളുടെ കുടുംബം ഇപ്പോൾ പൂർണ്ണമായിരിക്കുന്നുവെന്നും താരം പറഞ്ഞു. ഞങ്ങളുടെ കുട്ടികൾ ജനിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നാലും അവർ വർഷങ്ങളായി തങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നുണ്ട്. താനും തന്റെ ഭർത്താവും ഇപ്പോൾ ഏറെ അഭിമാനം കൊള്ളുന്ന നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്. മൂന്ന് മാലാഖ കുഞ്ഞുങ്ങളെയാണ് ‍ഞങ്ങൾക്ക് കിട്ടിയതെന്നു സണ്ണി ട്വീറ്റ് ചെയ്തിരുന്നു

ചിത്രം

ചിത്രം

English summary
Sunny Leone And Daniel Weber Share The Perfect Lip-Lock On Their 10th Anniversary

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X