»   » സണ്ണി ലിയോണിന്റെ ഇരട്ടകുട്ടികള്‍ സ്വന്തം രക്തത്തില്‍ പിറന്നത് തന്നെ! സത്യം തുറന്ന് പറഞ്ഞ് സണ്ണി!!

സണ്ണി ലിയോണിന്റെ ഇരട്ടകുട്ടികള്‍ സ്വന്തം രക്തത്തില്‍ പിറന്നത് തന്നെ! സത്യം തുറന്ന് പറഞ്ഞ് സണ്ണി!!

Written By:
Subscribe to Filmibeat Malayalam

സണ്ണി ലിയോണിനെ അശ്ശീല സിനിമകളിലെ നായികയായി മാത്രം കണ്ടിരുന്നവര്‍ക്ക് മുന്നില്‍ നടിയിപ്പോള്‍ മാതൃകയാണ്. നിഷ കൗര്‍ വെബ്ബര്‍ എന്ന പെണ്‍കുട്ടിയെ ദത്തെടുത്തപ്പോള്‍ തോന്നിയ ആരാധന വീണ്ടും കൂടിയിരിക്കും. കാരണം കഴിഞ്ഞ ദിവസം സണ്ണി പുറത്ത് വിട്ട മറ്റൊരു ചിത്രം വൈറലായിരിക്കുകയാണ്.

സണ്ണിയും ഡാനിയേലും നിഷയും കുടുംബത്തിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തിയിരിക്കുകയാണ്. നിഷയ്ക്ക് പിന്നാലെ സണ്ണിയ്ക്ക് രണ്ട് ഇരട്ടകുട്ടികളെ കൂടി കിട്ടിയിരിക്കുകയാണ്. ഈ സന്തോഷം നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. എന്നാല്‍ ഈ കുട്ടികളെ ദത്തെടുത്തതാണോ എന്ന സംശയം നില നിന്നിരുന്നു. എന്നാല്‍ ഇത് സ്വന്തം ചോരിയിലുണ്ടായ കുട്ടികളാണെന്ന് സണ്ണി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

സണ്ണിയുടെ കുട്ടികള്‍

കഴിഞ്ഞ ദിവസമാണ് ഇരട്ടകുട്ടികള്‍ക്കും നിഷയ്ക്കുമൊപ്പം ഇരിക്കുന്ന ചിത്രം സണ്ണി പുറത്ത് വിട്ടത്. നിഷയ്ക്ക് പിന്നാലെ രണ്ട് ഇരട്ടകുട്ടികളെ കൂടി സണ്ണി ദത്തെടുത്തെന്നായിരുന്നു വാര്‍ത്തകള്‍. അതോ സണ്ണി ഇനി ഗര്‍ഭിണിയായിരുന്നോ എന്നുള്ള തരത്തില്‍ സംശയങ്ങള്‍ വന്നിരുന്നു.

കുടുംബം പൂര്‍ണമായി

2017 ജൂണ്‍ 21 നായിരുന്നു എല്ലാം ദൈവത്തിന്റെ പദ്ധതിയായിരുന്നെന്ന കാര്യം ഞാനും ഡാനിയേലും മനസിലാക്കിയിരുന്നത്. അധികം താമസമില്ലാതെ തന്നെ ഞങ്ങള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ടാകുമെന്ന്.. കരുതിയില്ല. ഒരു കുടുംബത്തിന് വേണ്ടി ഞങ്ങള്‍ ഏറെ പരിശ്രമിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കുടുംബം പൂര്‍ണമായിരിക്കുകയാണ്.

പുതിയ അതിഥികള്‍

അഷര്‍ വെബര്‍ സിംഗ്, നോവ സിംഗ് എന്നീ ഇരട്ടകുട്ടികളാണ് കുടുംബത്തിലെത്തിയ പുതിയ അതിഥികള്‍. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു മിടക്കുന്മാരായ രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഞങ്ങളുടെ ഹൃദയത്തില്‍ തന്നെ ജനിച്ചിരുന്നെന്നാണ് സണ്ണി പറയുന്നത്. ഇതിന് പിന്നാലെയാണ് കുട്ടികള്‍ ഞങ്ങളുടെ രക്തത്തില്‍ പിറന്നതാണെന്ന് വ്യക്തമായത്.

സ്വന്തം കുട്ടികളാണ്..

ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി വന്നിരിക്കുകയാണ്. അഷറും നോവയും എന്റെയും ഡാനിയേലിന്റെയും രക്തത്തില്‍ പിറന്ന കുട്ടികളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു ഇവര്‍ ജനിച്ചിരിക്കുന്നതെന്നും സണ്ണി വ്യക്തമാക്കുന്നു..

English summary
Sunny Leone and Daniel Weber welcome twin boys via surrogacy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam