»   » സണ്ണി ലിയോണിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും! തന്നെ പറ്റിച്ചവരോട് മധുര പ്രതികാരവുമായി സണ്ണി ലിയോണ്‍!

സണ്ണി ലിയോണിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും! തന്നെ പറ്റിച്ചവരോട് മധുര പ്രതികാരവുമായി സണ്ണി ലിയോണ്‍!

Posted By:
Subscribe to Filmibeat Malayalam

തമാശകളും കുട്ടിത്തവും എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. അതിന് പ്രായമോ പ്രശസ്തിയോ ഒന്നും പ്രശ്‌നമല്ല. സണ്ണി ലിയോണിനെ ഹോട്ട് സെക്‌സി നടിയായിട്ടാണ് എല്ലാവരും കാണുന്നതെങ്കിലും അതിനപ്പുറം നല്ലൊരു നായികയാവാനുള്ള കഴിവ് അവര്‍ക്കുണ്ട്. എത്ര വലിയ ഉയരത്തിലെത്തിയാലും തമാശയും കളിയും നിറഞ്ഞ സണ്ണിയെ എല്ലാവര്‍ക്കും ഇഷ്ടവുമാണ്.

യൂത്തന്മാര്‍ വന്നാല്‍ മമ്മൂക്കയുടെ മാര്‍ക്കറ്റ് ഇടിയുമോ? നിവിൻ തകര്‍ത്തത് മമ്മൂട്ടിയുടെ ട്രെന്‍ഡിംഗ്

സിനിമയുടെ സെറ്റില്‍ നിന്നും കഴിഞ്ഞ ദിവസമാണ് സഹപ്രവര്‍ത്തകര്‍ കൂടി സണ്ണിയുടെ ദേഹത്ത് പാമ്പിനെ ഇട്ട് പേടിപ്പിച്ചത്. സത്യത്തില്‍ അതൊരു റബ്ബര്‍ പാമ്പ് ആയിരുന്നെങ്കിലും സണ്ണി ശരിക്കും പേടിച്ചിരുന്നു. കൂട്ടുകാര്‍ ഒപ്പിച്ച തമാശയ്ക്ക് തിരിച്ച് നല്ലൊരു പണിയും കൊടുക്കാനും സണ്ണി മറന്നിരുന്നില്ല. ആ വിഡീയോയും വൈറലായിരിക്കുകയാണ്.

സണ്ണിയെ പറ്റിച്ച് കൂട്ടുകാര്‍

സണ്ണിയുടെ പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് കൂട്ടുകാരെല്ലാം കൂടി നടിയെ പറ്റിച്ചത്. സെറ്റില്‍ സ്‌ക്രീപ്റ്റ് വായിച്ച് കൊണ്ടിരുന്ന സണ്ണിയുടെ ദേഹത്ത് ഒരു പാമ്പിനെ കൊണ്ടിടുകയായിരുന്നു.

പേടിച്ച് വിറച്ച് സണ്ണി

പെട്ടൊന്നൊരു പാമ്പിനെ കണ്ട് സണ്ണി ഇറങ്ങി ഓടുകയായിരുന്നു. ശരിക്കും അതൊരു റബ്ബര്‍ പാമ്പായിരുന്നെങ്കിലും ശരിക്കും സണ്ണി പേടിച്ച് പോയിരുന്നു. എന്നാല്‍ തന്നെ പറ്റിച്ചവരെ അങ്ങനെ വെറുതേ വിടാനൊന്നും സണ്ണിയ്ക്ക് ഉദ്ദേശമില്ലായിരുന്നു. തിരിച്ചും കിടിലന്‍ പണി കൊടുത്തിരിക്കുകയാണ്.

സണ്ണിയുടെ പ്രതികാരം

തന്നെ പറ്റിച്ച സണ്ണി രജനിയ്ക്ക് തിരിച്ചും കിടിലന്‍ പണിയാണ് കൊടുത്തിരിക്കുന്നത്. സെറ്റില്‍ സംസാരിച്ചിരുന്ന രജനിയുടെ പിന്നിലൂടെ വന്ന് രണ്ട് കവിളിലും ചോക്ലേറ്റ് കേക്ക് മുഴുവനായും പൊത്തി കൊടുത്തായിരുന്നു സണ്ണിയുടെ പ്രതികാരം.

സണ്ണി തന്നെ പുറത്ത് വിട്ടു

എന്നോട് കളിക്കാന്‍ വന്നാല്‍ ഇങ്ങനെയിരിക്കുമെന്ന് പറഞ്ഞ് തന്നെ കൂട്ടുകാര്‍ പറ്റിച്ചതിന്റെ വീഡിയോയും താന്‍ തിരിച്ച് പണി കൊടുക്കുന്നതുമായ വീഡിയോ സണ്ണി ലിയോണ്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

തേരെ ഇന്തസാര്‍


രാജീവ് വാലിയയുടെ സംവിധാനത്തിലെത്തുന്ന തേരെ ഇന്തസാര്‍ എന്ന സിനിമയാണ് അടുത്ത് വരാനിരിക്കുന്ന സണ്ണി ലിയോണിന്റെ പുതിയ സിനിമ. ഡിസംബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മ്യൂസിക്കല്‍ റോമന്റിക്കായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആണ്‍ വേഷത്തിലും സണ്ണി പ്രത്യക്ഷപ്പെടുന്നുണ്ട്.

My revenge!!! Hahahahahaha @sunnyrajani this is what you get when you mess with me!!

A post shared by Sunny Leone (@sunnyleone) on Nov 26, 2017 at 4:36am PST

English summary
Sunny Leone gets her revenge by playing a prank of her own

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam