»   » ട്വീറ്റ് ചെയ്ത് കുടുങ്ങിയ രാം ഗോപാല്‍ വര്‍മ്മക്ക് ചുട്ടമറുപടിയുമായി സണ്ണി ലിയോണ്‍!!!

ട്വീറ്റ് ചെയ്ത് കുടുങ്ങിയ രാം ഗോപാല്‍ വര്‍മ്മക്ക് ചുട്ടമറുപടിയുമായി സണ്ണി ലിയോണ്‍!!!

Posted By:
Subscribe to Filmibeat Malayalam

അവസാനം പ്രതികരണവുമായി സണ്ണി തന്നെ രംഗത്ത് വരേണ്ടി വന്നു. വനിതാദിനത്തില്‍ ആശംസകളുമായി എത്തിയ രാം ഗോപാല്‍ വര്‍മ്മക്ക് മറുപടിയുമായാണ് സണ്ണി ലിയോണ്‍ രംഗത്തെത്തിയത്.

ലോകത്തുള്ള എല്ലാവരും സണ്ണി ലിയോണിനെ പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ എന്നാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തത്. ഇതിനുള്ള ചുട്ട മറുപടിയാണ് സണ്ണി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ട്വീറ്റ് ചെയ്ത് കുടുങ്ങി

മുമ്പും ട്വീറ്റുകള്‍ ചെയ്ത് രാം ഗോപാല്‍ വര്‍മ്മ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണ സണ്ണിയെ പോലെ എല്ലാവരും പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത. വനിതാ ദിനത്തില്‍ സ്ത്രീകളോട് പുരുഷന്മാര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതികരണവുമായി സണ്ണി ലിയോണ്‍

തന്റെ പേരില്‍ തുടങ്ങിയിരിക്കുന്ന വിവാദത്തെക്കുറിച്ച് പ്രതികരണവുമായി സണ്ണി ലിയോണ്‍ രംഗത്തെത്തി. ചെറിയ വീഡിയയിലുടെ താരം സംസാരിക്കുകയായിരുന്നു. ഇന്നാണ് താന്‍ എല്ലാ വാര്‍ത്തകളും വായിച്ചത്. നമ്മുടെ വാക്കുകളില്‍ നിന്നുമാണ് മാറ്റങ്ങളുണ്ടാകുന്നത്. അതിനാല്‍ വിവേകത്തോടെ അത് ഉപയോഗിക്കുക എന്നാണ് താരം പറഞ്ഞത്.

വിവാദം തലപ്പൊക്കി

വനിതാ ദിനത്തില്‍ തന്നെ സ്്ത്രീകള്‍ക്കെതിരെ നടത്തിയ പരമാര്‍ശത്തില്‍ സൈബര്‍ ലോകം മറുപടിയുമായി എത്തിയിരുന്നു. ഇത്തരം പ്രസ്താവനകള്‍ പറയുമ്പോള്‍ കുടുംബത്തേക്കൂടി ഉദ്ദേശിച്ചാണോന്നാണ് പലരും രാം ഗോപാല്‍ വര്‍മ്മയോട് ചോദിക്കുന്നത്.

പിന്തുണയുമായ രാഖി സാവന്ത്

രാം ഗോപാല്‍ വര്‍മ്മക്ക് പിന്തുണയുമായി നടി രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ സത്രീകള്‍ അടുക്കളയില്‍ പണിയെടുക്കുന്നതിന് പ്രത്യേകം പരിശീലനം നേടണമെന്നും രാഖി പറഞ്ഞിരുന്നു

English summary
Women's Day tweet! Sunny Leone hits back at Ram Gopal Varma in a video clip on Twitter and advises him to choose his words wisely.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam