»   » ഇതൊരുമാതിരി ചതിയായി പോയി! സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് വരുന്നു! ഗ്ലാമര്‍ വേഷത്തിലല്ല പിന്നെയോ?

ഇതൊരുമാതിരി ചതിയായി പോയി! സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് വരുന്നു! ഗ്ലാമര്‍ വേഷത്തിലല്ല പിന്നെയോ?

Posted By:
Subscribe to Filmibeat Malayalam
മലയാളം പറയാന്‍ സണ്ണി ലിയോണ്‍, കിടിലന്‍ ആക്ഷനും | filmibeat Malayalam

സണ്ണി ലിയോണിനോടുള്ള ആരാധകരുടെ സ്‌നേഹം എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതിന് വലിയ ഉദാഹരണമാണ് സണ്ണി കേരളത്തില്‍ വന്നപ്പോഴുള്ള ആരാധകരുടെ ആവേശം. ഇപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അബിയ്ക്ക് വലിയൊരു ആഗ്രഹം കൂടി ബാക്കിയുണ്ടായിരുന്നു! അധികം ആരും അറിയാതെ പോയ ആ ആഗ്രഹം ഇതായിരുന്നു!

താനൊരു ആക്ഷന്‍ സിനിമയുമായി തെന്നിന്ത്യയിലേക്ക് വരികയാണെന്നും അതിന്റെ ആകാഷയിലാണിപ്പോഴുള്ളതെന്നും തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍ തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തില്‍ തന്നെയായിരിക്കും സിനിമയില്‍ സണ്ണി അഭിനയിക്കാന്‍ പോവുന്നത്.

തെന്നിന്ത്യയിലേക്ക് സണ്ണി ലിയോണ്‍

തെന്നിന്ത്യയിലുള്ള സണ്ണി ലിയോണിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായിട്ടാണ് നടി രംഗത്തെത്തിയിരിക്കുന്നത്. താന്‍ ആദ്യമായി തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നുള്ള കാര്യം സണ്ണി തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ആക്ഷന്‍ സിനിമ


ബോളിവുഡില്‍ ഹോട്ട് വേഷങ്ങളിലാണ് സണ്ണി അഭിനയിച്ചിരുന്നതെങ്കില്‍ തെന്നിന്ത്യയിലേക്ക് വരുമ്പോള്‍ അത് ആക്ഷന്‍ സിനിമയായിരിക്കും. വ്യത്യസ്തമായ ഒരു കഥാപാത്രം കിട്ടിയതിന്റെ ആകാംഷ തനിക്കുണ്ടെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നുണ്ട്.

ശക്തമായ കഥാപാത്രം

സണ്ണി ലിയോണ്‍ ഇതുവരെ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണ് പുതിയ സിനിമയിലേതെന്നും ഈ സിനിമ തന്റെ ജീവിതം മാറ്റി മറിയ്ക്കുമെന്ന പലരും പറയുന്നുണ്ടെങ്കിലും താന്‍ അങ്ങനെ കരുതുന്നില്ലെന്നാണ് സണ്ണി പറയുന്നത്.

പല ഭാഷകളിലായി


പുതിയ സിനിമ വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടാണ് തോന്നുന്നതെന്നാണ് സണ്ണി പറയുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നിങ്ങനെ പലഭാഷകളിലായിട്ടാണ് സിനിമ നിര്‍മ്മിക്കാന്‍ പോവുന്നത്.

കായികഭ്യാസങ്ങള്‍


സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും സിനിമയിലെ സണ്ണിയുടെ കഥാപാത്രം കുതിര സവാരി നടത്തുന്നതും മറ്റ് കായികാഭ്യസങ്ങളുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടി തുടങ്ങിയിരിക്കുകയാണ്.

വര്‍ഷങ്ങളായുള്ള കാത്തിരിപ്പ്


പോണ്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ സണ്ണി ലിയോണ്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്. താന്‍ വര്‍ഷങ്ങളോളമായി ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും സണ്ണി വെളിപ്പെടുത്തുന്നു.

English summary
Sunny Leone made a mark in Bollywood even before her first film, Jism 2, could hit the screens. Thanks to her popularity as a porn star, who became a household name in the country after she participated in Bigg Boss, almost everyone got to know about Leone before her big Bollywood debut took place.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam