»   » Sunny: കാര്യങ്ങൾ കൈവിട്ടു പോയത് 21ാം വയസിൽ! തനിയ്ക്കുണ്ടായത് കുഞ്ഞുങ്ങൾക്കുണ്ടാകരുത്- സണ്ണി

Sunny: കാര്യങ്ങൾ കൈവിട്ടു പോയത് 21ാം വയസിൽ! തനിയ്ക്കുണ്ടായത് കുഞ്ഞുങ്ങൾക്കുണ്ടാകരുത്- സണ്ണി

Written By:
Subscribe to Filmibeat Malayalam

ഐറ്റം നർത്തികിയെ എല്ലാവരും മറ്റൊരു കണ്ണിലൂടെയാണ് നോക്കുന്നത്. ബാക്കിയുള്ള താരങ്ങൾക്ക് നൽകുന്ന ബഹുമാനമോ ആദരവോ ഇവർക്ക് ലഭിക്കാറില്ല. ജീവിതത്തിൽ എവിടെ നിന്നും അവഗണനയും വിവേചനവും മാത്രമായിരിക്കും ഇവർക്ക് ലഭിക്കുന്നത്. ഇപ്പോഴിത സമൂഹത്തിൽ നിന്ന് താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ചു തുറന്നു പറയുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തനിയ്ക്ക് നേരിടേണ്ടി വന്ന കയ്പുളള അനുഭവത്തെ കുറിച്ചു പങ്കുവെച്ചത്.

Simran:പുകവലിക്കരുതെന്ന് പഠിപ്പിച്ച പെണ്‍കുട്ടി എവിടെ! എട്ട് വയസുകാരിയുടെ അവസ്ഥ എന്താണെന്നറിയാമോ

തന്റെ 21ാം വയസു മതലാണ് കാര്യങ്ങൾ തകിടം മറിഞ്ഞതെന്നും സണ്ണി പറയുന്നു. താരത്തിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരെ അക്ഷരംപ്രതി ഞെട്ടിച്ചിട്ടുണ്ട്‌. സാധാരണ വീടുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ തന്റെ വീട്ടിലും ഉണ്ടായിരുന്നുള്ളൂ. എന്നാൽ സമൂഹത്തിൽ നിന്ന് കേൾക്കേണ്ടി വന്നത് വലിയ വിമർശനങ്ങളായിരുന്നു.

tovino: കൂർത്ത ബുൾഗാൻ താടിയും നെറ്റിയിലൊരു മുറിവും!! ടൊവിനോയുടെ വില്ലൻ ലുക്ക് പൊളിച്ച്!!

വിട്ടിൽ നിന്നുമുള്ള പിന്തുണ

എല്ലായിപ്പോഴും വിമർശനങ്ങളിൽ നിന്ന് തന്നേയും സഹോദരനേയും സംരക്ഷിച്ച് നിർത്തിയത് തങ്ങളുടെ കുടുംബമായിരുന്നു. സാധാരണ വീടുകളിൽ കാണുന്നതു പോലെ ചെറിയ രീതിയിലുള്ള സൗന്ദര്യ പിണക്കൾ മാത്രമേ തങ്ങളുടെ കുടുംബത്തിലും ഉണ്ടായിരുന്നുളളൂ. എങ്കിൽ തന്നേയും ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്താനോ, മാനസികമായി വേദനിപ്പിക്കാനൊ ശ്രമിച്ചാൽ അവിടെ രക്ഷയ്ക്കായി കുടുംബം എത്തുമായിരുന്നുവെവന്നും താരം പറഞ്ഞു.

എല്ലാം കൈവിട്ടു പോയി

എന്നാൽ കാര്യങ്ങളെല്ലാം കൈവിട്ടു പോയത് തന്റെ 21 ാം വയസിലായിരുന്നു. ആളുകൾ വളരെ മോശമായ സന്ദേശങ്ങൾ അയക്കാനും മറ്റ് മോശമായ രീതിയിൽ വിമർശിക്കാനും തുടങ്ങിയിരുന്നു. അത് തന്നെ മനസികമായി വല്ലാതെ തളർത്തിയെന്നും താരം പറഞ്ഞു. പിന്നീട് കാര്യങ്ങൾ പഴയ സ്ഥിതിയിൽ എത്തിയെങ്കിലും ആ അനുഭവം തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്നും താരം പറഞ്ഞു.

എന്റെ കുട്ടികൾക്ക് വരരുത്

ഇന്ന് താൻ മൂന്ന് കുട്ടികളുടെ അമ്മയാണ്. ഞാൻ അനുഭവിച്ച അവസ്ഥ അവർക്ക് ഒരിക്കലും ഉണ്ടാകരുതെന്ന് അഗ്രഹിക്കുന്നു. ഇതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും സണ്ണി കൂട്ടിച്ചേർത്തു. ശരീരികമായോ മാനസികമായോ ആരും അവരെ ആരും മുറിപ്പെടുത്താത്ത രരീതിയിൽ നന്മയുള്ള കുട്ടികളായിട്ട് വേണം അവരെ സമൂഹത്തിൽ തനിയ്ക്ക് വളർത്താൻ. സമൂഹത്തിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന അവസ്ഥ ഒരിക്കലും അവർക്ക് ഉണ്ടാകാതെ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുമെന്നു താരം വ്യക്തമാക്കിയിട്ടുണ്ട്.

അമ്മയുടെ കടമ

എന്റെ കുഞ്ഞുങ്ങൾ ആരേയും വഞ്ചിക്കുകയോ ചതിക്കുകയോ ആരിൽ നിന്ന് ഒന്നും മോഷ്ടിക്കുകയും ചെയ്യില്ല. ഭാവിൽ അവർ വലുതാകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഒരിക്കൽ പോലും അനാവശ്യമായി അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇടപെടുകയില്ല. കൂടാതെ അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതെ അവരെ നല്ല വ്യക്തികളാക്കി വളർത്തുകയാണ് അമ്മ എന്ന നിലയിൽ എന്റെ കടമയെന്നും സണ്ണി പറഞ്ഞു.

English summary
Sunny Leone reveals she began receiving hate mails at 21, says she was broken from within

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X