»   » സണ്ണിലിയോണ്‍ ആഗ്രഹിക്കുന്ന ലോകത്തിലെ 'ഹോട്ടസ്റ്റ് മാന്‍' ആരാണ്?

സണ്ണിലിയോണ്‍ ആഗ്രഹിക്കുന്ന ലോകത്തിലെ 'ഹോട്ടസ്റ്റ് മാന്‍' ആരാണ്?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പോണ്‍ സിനിമകളിലൂടെ പേരെടുക്കുകയും പിന്നീട് ബോളിവുഡില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സണ്ണിലിയോണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഇന്ത്യന്‍ യുവത ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തി എന്ന നിലയില്‍ സണ്ണിക്ക് മാധ്യമങ്ങളില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്.

അവരുടെ ചിത്രമോ വാര്‍ത്തയോ ഇല്ലാത്ത ബോളിവുഡ് സിനിമാ കോളങ്ങള്‍ അപൂര്‍വമാണ്. ഇത്തരത്തില്‍ പുറത്തുവന്ന ഒടുവിലത്തെ വാര്‍ത്തയാണ് സണ്ണിയുടെ ഹോട്ടസ്റ്റ് മാന്‍ ആരാണെന്നുള്ളത്. നിര്‍മാതാവ് ഡാനിയല്‍ വെബര്‍ ഭര്‍ത്താവ് ആയിരുന്നില്ലെങ്കില്‍ നിങ്ങള്‍ ഏറ്റവും ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്ന ചോദ്യത്തിന് സണ്ണി വ്യക്തമായ മറപടി തന്നെ പറഞ്ഞു.

brad-pitt

താന്‍ വിവാഹിതയായതിനാല്‍ അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സണ്ണി വ്യക്തമാക്കി. എന്നാല്‍, അങ്ങിനെ ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ ഹോളിവുഡ് സൂപ്പര്‍ താരം ബ്രാഡ് പിറ്റാണ് താന്‍ ആഗ്രഹിക്കുന്ന പുരുഷനെന്ന് അവര്‍ പറഞ്ഞു. ലോകത്തിലെ ഹോട്ടസ്റ്റ് മാന്‍ എന്നാണ് സണ്ണി ലിയോണ്‍ ബ്രാഡ് പിറ്റിനെ വിശേഷിപ്പിക്കുന്നത്.

ജിസം രണ്ടാം ഭാഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ ബോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്. പിന്നീട് രാഗിണി എംഎംഎസ് 2 വിലൂടെ തന്റെ സ്ഥാനം അവര്‍ ഉറപ്പിക്കുകയും ചെയ്തു. ഐറ്റം ഡാന്‍സുകാരിയായും മറ്റും തിളങ്ങുകകൂടി ചെയ്തതോടെ ഒട്ടേറെ അവസരങ്ങളാണ് അവരെത്തേടിയെത്തിയത്.

English summary
Sunny Leone thinks this man's the hottest in the world
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam