»   » സണ്ണി ലിയോണിന്റെ ഭര്‍ത്താവും ബോളിവുഡിലേയ്ക്ക്

സണ്ണി ലിയോണിന്റെ ഭര്‍ത്താവും ബോളിവുഡിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

ബിഗ് ബോസ് എന്ന റിയാലിറ്റിഷോയില്‍ എത്തിയതോടെയാണ് സണ്ണി ലിയോണ്‍ എന്ന കനേഡിയന്‍ നീലച്ചിത്രതാരം ഇന്ത്യയില്‍ പ്രശസ്തയായത്. പിന്നീട് ബോളിവുഡ് സിനിമകളിലേയ്ക്കു കൂടി കാലെടുത്തുവച്ച സണ്ണി ഇപ്പോള്‍ ബോളിവുഡിന്റെ പ്രിയപ്പെട്ട ഗ്ലാമര്‍ ഗേള്‍ ആണ്. ജിസം 2വിലൂടെയാണ് സണ്ണി ബോളിവുഡ് കരിയറിന് തുടക്കം കുറിച്ചത്. ഏറെ സുന്ദരിയും ആകര്‍ഷകത്വമുള്ളവളുമാണ് സണ്ണിയെന്ന് എല്ലാവര്‍ക്കുമറിയാം, പക്ഷേ ഈ ഗ്ലാമര്‍ താരം വിവാഹിതയാണെന്നകാര്യം ആരാധകരില്‍പലര്‍ക്കും അറിയില്ല. സണ്ണിയുടെ ഭര്‍ത്താവിന്റെ പേര് ഡാനിയേല്‍ വെബര്‍ എന്നാണ്.

സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയതിന് പിന്നാലെ ഡാനിയേലും ബോളിവുഡില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിസം 2വില്‍ത്തന്നെ ഡാനിയേലും അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇക്കാര്യത്തില്‍ സണ്ണി ഇപ്പോഴും ഒന്നും വിട്ടുപറയാന്‍ തയ്യാറല്ല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡാനിയേലിന്റെ ബോളിവുഡ് പ്രവേശത്തെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ സണ്ണി പറഞ്ഞത് അദ്ദേഹത്തിന് പല അവസരങ്ങളും ഉണ്ട്. വ്യക്തമായി അറിയണമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിയ്ക്കണം എന്നാണ്.

ഡാനിയേലിനൊപ്പം മുംബൈയില്‍ സ്ഥിരമായി താമസിക്കുന്നകാര്യം ചോദിയ്ക്കുമ്പോള്‍ സണ്ണി പറയുന്നത് മുംബൈയിലെ താമസം ഏറെ സുഖകരമാണെന്നും ഡാനിലേയിലിന് മുംബൈയിലേയ്ക്ക് വരാന്‍ ബുദ്ധിമുട്ടുകളൊന്നുമില്ലെന്നുമാണ്. മാത്രമല്ല ചുരുങ്ങിയകാലംകൊണ്ടുതന്നെ തങ്ങള്‍ മുംബൈയിലെ സ്ഥലങ്ങളെല്ലാം നന്നായി മനസിലാക്കിയെന്നും സണ്ണി പറയുന്നു.

English summary
Talking about husband Daniel Weber's Bollywood plans, Sunny Leone gives quite a tricky and smart answer to it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam