For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സണ്ണി ലിയോൺ പരസ്യമായി മാപ്പ് പറയണം!! മതവിശ്വാസത്തെ ഹനിക്കുന്നു,താരത്തിനെതിരെ സിഖ് സംഘടന

  |

  പോൺസ്റ്റാറായി വരുകയും പിന്നീട് ബോളിവുഡിൽ തന്റേതായ മികച്ച സ്ഥാനം കണ്ടെത്തിയ താരമാണ് കരൺജിത് കൗർ എന്ന സണ്ണി ലിയോൺ. ഒരു പോൺസ്റ്റാറിനു കിട്ടുന്ന ഒരു പരിഗണനയല്ല സണ്ണിയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിത താരത്തിന്റെ ജീവിതകഥ പറയുന്ന വെബ് സീരിയിൽ പ്രദർശനത്തിനെത്തുകയാണ്. കരൺജിത് കൗർ എങ്ങനെ സണ്ണി ലിയോൺ ആയെന്നാണ് കരൺജിത് കൗർ ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിന്റെ പ്രമേയം.

  പ്രണയമാണ് ജീവിതത്തിന്റെ കാഴ്ച!! 'ഇമ' ഹ്രസ്വചിത്രം കാണാം...

  വെബ് സീരിയൽ ഈ മാസം ( ജൂലൈ ) 16 ന് സീ5 വെബ് സൈറ്റിൽ ആരംഭിക്കും . പുറത്തു വന്ന സീരിയലിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അതിനാൽ തന്നെ പരമ്പരയും വൻ വിജയമായിരിക്കുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഇപ്പോൾ സീരിയലിന് വൻ വെല്ലുവിളി ഉയർത്തി സിഖ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

  ലൈംഗികബന്ധത്തിന് താൽപര്യമുണ്ടോ!!30000 മുതൽ 3 ലക്ഷം വരെ നേടാം,നടിമാരെ നോട്ടമിട്ട് സെക്സ് റാക്കറ്റ്

  പ്രശ്നം പേര്

  പ്രശ്നം പേര്

  കരണ്‍ജീത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന പേരാണ് പ്രശ്നമായത്. ചിത്രത്തിൽ കൗർ എന്ന പ്രയോഗത്തിനെതിരെയാണ് ശിരോമണി ഗുരുദ്വാര പാർബന്ധിക് കമ്മിറ്റി( എസ്ജിപിസി) പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. സിഖ് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് കൗർ എന്ന പ്രയോഗം ഉപയോഗിക്കാൻ യോഗ്യത ഇല്ലെന്നും ഇതു മതവിശ്വാസം വ്രണപ്പെടുത്തുന്നതിനു തുല്യമാണെന്നും എസ്ജിപിസി അഭിപ്രായപ്പെട്ടു.

   കൗർ ഉപയോഗിക്കാനാ‍ അനുവദിക്കില്ല

  കൗർ ഉപയോഗിക്കാനാ‍ അനുവദിക്കില്ല

  സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന വെബ് സീരിയലിന്റെ പേരിൽ കൗർ എന്ന പയോഗിക്കാൻ അനുവദിക്കില്ലെന്നും സംഘടന അറിയിച്ചിട്ടുണ്ട്. കൂടാതെ സണ്ണി പരസ്യമായി മാപ്പു പറയണമെന്ന് എസ്ജിപിസി അഡീഷണൽ സെക്രട്ടറി ദിൽജിത് സിംഗ് ബോദി പറഞ്ഞു. ഈ മാസം മുതൽ വെബ് സീരിയൽ സംപ്രേക്ഷണം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് സിഖ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.

   സണ്ണി എങ്ങനെ പോൺ താരമായി

  സണ്ണി എങ്ങനെ പോൺ താരമായി

  കരന്‍ജിത്ത് കൗര്‍ എന്ന സിഖ് വംശജയായ പെൺകുട്ടി എങ്ങനെ സണ്ണി ലിയോൺ എന്ന പോൺ സ്റ്റാറായി മാറി എന്നതാണ് സീരിയലിന്റെ കഥയുടെ പ്രമേയം. ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. പോൺസ്റ്റാർ മേഖലയിൽ കടന്നതിനു ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. കുടുംബത്തിൽ നിന്ന് വൻ എതിർപ്പായിരുന്നു. എതിർപ്പുകളെ അവഗണിച്ചായിരുന്നു സണ്ണി പോൺ ഫീൽഡിൽ എത്തിയത്. പിന്നീട് പോൺ കരിയറിൽ നിന്ന് ബോളിവുഡിലേയ്ക്കുള്ള ചുവട് വയ്പ്പ് എന്നിവയെല്ലാം സീരിയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

   മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേയ്ക്ക്

  മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേയ്ക്ക്

  ഇങ്ങനെ കാനഡയിലെ പഞ്ചാബി സിക്ക് കുടുംബത്തിലാണ് സണ്ണി ജനിച്ചത്. പിന്നീട് അമേരിക്കയിലേയ്ക്ക് താമസം മാറുകയായിരുന്നു. നെഴ്സിങ് പഠനത്തോടൊപ്പം ജർമൻ ബോക്കറിയിൽ ജോലി ചെയ്യുകയും ചെയ്തിരുന്നുയ. ചെറുപ്പത്തിൽ പഠനത്തിനോടൊപ്പം ജോലിയും ഒരുമിച്ച് കൊണ്ടു പോകുമായിരുന്നു. പഠനകാലത്ത് സഹപാഠികളുടെ പരിഹത്തിന് ഇരയാകാറുമുണ്ടായിരുന്നു. പാതി വഴിയിൽ പഠനം ഉപേക്ഷിച്ചാണ് സണ്ണി മോഡലിങ് രംഗത്തും പോൺ മേഖലയിലും സജീവമായത്. താരത്തെ ജീവിതത്തിൽ സംഭവിച്ച സംഭവികാസങ്ങളെല്ലാം ഈ ടെലിവിഷൻ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

   ഇമേജ് മാറും

  ഇമേജ് മാറും

  പോൺ ചിത്രങ്ങളിൽ അഭിനയിക്കുന്ന സണ്ണിയെ മാത്രമാണ് പ്രേക്ഷകർക്ക് പരിചയമുള്ളത്. എന്നാൽ യഥാർഥ സണ്ണിലിയോൺ അങ്ങനെയല്ല. ഈ വെബ് പരമ്പരയിലൂടെ സണ്ണി ലിയോൺ ആരായിരുന്നുവെന്നും എന്താണെന്നും കൃത്യമായി മനസിലാകും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം പ്രൊജക്ടുമായി സമീപിച്ചപ്പോൾ ഇതിനോട് നോ പറയുകയാണ് ചെയ്തത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്റർനെറ്റിൽ സെൽച്ച് ചെയ്യുമ്പോൾ ലഭിക്കുന്നത് യഥാർഥ സണ്ണിയല്ല . തന്റെ വ്യക്തിത്വം എന്താണെന്ന് പ്രേക്ഷകരെ അറിയണമെന്ന് തോന്നി. മകൾ, ഭാര്യ, കാമുകി, അമ്മ, എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ താൻ സീരിയലിലൂടെ പറയുന്നുണ്ടെന്നും താരം പറഞ്ഞു.

   ജൂലൈ 16 മുതൽ

  ജൂലൈ 16 മുതൽ

  സണ്ണി ലിയോണിന്റെ ആത്മകഥ പറയുന്ന വെബ് സീരിയൽ ജൂലൈ 16 മുതൽ സീ5 ൽ ആരംഭിക്കുന്നു. കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി' എന്ന് പേരിട്ടിരിക്കുന്ന സീരിയൽ സംവിധാനം ചെയ്യുന്നത് ആദിത്യ ദത്താണ് ര്യാസ സൗജാനിയാണ് സണ്ണിയുടെ ബാല്യകാലം അവതരിപ്പിക്കുന്നത്. താരത്തെ കൂടാതെ രാജ് അരുണ്‍, കര്‍മവീര്‍ ലാംബ, ബിജൈയ് ജസ്ജിത്ത് ആനന്ദ്, ഗ്രൂഷ കപൂര്‍, വാന്‍ഷ് പ്രധാന്‍, മാര്‍ക്ക് ബക്ക്‌നര്‍ എന്നിവരാണ് പരമ്പരയിലെ മറ്റുതാരങ്ങള്‍.

  English summary
  Sunny Leone Will Have to Omit 'Kaur' From Her Biopic's Title: SGPC
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X