»   » താരങ്ങള്‍ക്ക് മെഡിക്കല്‍ ലീവില്ലെന്ന് ഹൃത്വിക്

താരങ്ങള്‍ക്ക് മെഡിക്കല്‍ ലീവില്ലെന്ന് ഹൃത്വിക്

Posted By:
Subscribe to Filmibeat Malayalam

മസ്തിഷ്‌ക ശസ്ത്രക്രിയക്ക് ശേഷം തനിക്കങ്ങനെ വെറുതെ ഇരിക്കാനാവില്ലെന്ന് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. അല്‍പ ദിവസങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലെ ഹിന്ദുജ ആസ്പത്രിയില്‍വച്ച് ഹൃത്വിക് റോഷന്റെ മസ്തിഷ്‌ക ശസ്ത്രക്രിയ നടന്നത്. തന്നെപ്പോലുള്ള താരങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നം പറഞ്ഞ് അവധിയെടുത്ത് വീട്ടിലിരിക്കാനാകില്ലെന്നാണ് ഹൃത്വിക് റോഷന്റെ അഭിപ്രായം.

ബാങ് ബാങ് എന്ന് ചിത്രത്തിലെ ചില ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിങ്ങിനിടെയാണ് സൂപ്പര്‍ താരത്തിന്റെ തലക്ക് പരിക്കേറ്റത്.കത്രീന കൈഫ് ആണ് ഉടന്‍ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിലെ നായിക.

വെറുതേ ആളാകാന്‍ വേണ്ടിയല്ല ഹൃത്വിക് ഈ രീതിയില്‍ പ്രതികരിച്ചതെന്നാണ് ബോളിവുഡിലെ സംസാരം. താന്‍ ഇല്ലെങ്കില്‍ നീണ്ടുപോകാവുന്ന പ്രോജക്ടുകളിലെ മറ്റുള്ളവരെകുറിച്ച്കൂടി ആകുലനാണ് ബോളിവുഡിന്റെ ഈ റൊമാന്റിക് താരം .

ബാങ് ബാങിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ വീഴ്ചയാണ് എല്ലാത്തിനും കാരണം. ആദ്യ ദിവസങ്ങളില്‍ വലിയ പ്രശ്‌നമൊന്നും അറിഞ്ഞിരുന്നില്ല. വേദന സംഹാരികള്‍ കഴിച്ചിട്ടും വേദനമാറാതെ ആയപ്പോഴാണ് ഹൃത്വിക് ആസ്പത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ച കാര്യം വ്യക്തമായത്.

സൂപ്പര്‍താരങ്ങള്‍ക്ക് മെഡിക്കല്‍ ലീവില്ലെന്ന് ഹൃത്വിക്

മുംബൈയിലെ ഹിന്ദുജ ആസ്പത്രിക്കകത്ത് നിന്ന് പുറത്ത് കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക നേരെ കൈവീശുന്ന ഹൃത്വിക് റോഷന്‍

സൂപ്പര്‍താരങ്ങള്‍ക്ക് മെഡിക്കല്‍ ലീവില്ലെന്ന് ഹൃത്വിക്

ഹിന്ദുജ ആസ്പത്രിയില്‍ നിന്ന് ചിരിച്ചുകൊണ്ട് പുറത്തേക്ക് വരുന്ന ഹൃത്വിക് റോഷന്‍

സൂപ്പര്‍താരങ്ങള്‍ക്ക് മെഡിക്കല്‍ ലീവില്ലെന്ന് ഹൃത്വിക്

ഹിന്ദുജ ആസ്പത്രിയിലെത്തി ഹൃത്വികിനെ കണ്ട് മടങ്ങുന്ന ഷാരൂഖ് ഖാന്‍

സൂപ്പര്‍താരങ്ങള്‍ക്ക് മെഡിക്കല്‍ ലീവില്ലെന്ന് ഹൃത്വിക്

ഹൃത്വിക്കിനെ കാണാന്‍ കിങ് ഖാന്റെ ഭാര്യയുമെത്തി. അസ്പത്രിയിലെത്തി മടങ്ങുന്ന ഗൗരി ഖാന്‍

സൂപ്പര്‍താരങ്ങള്‍ക്ക് മെഡിക്കല്‍ ലീവില്ലെന്ന് ഹൃത്വിക്

ബോളിവുഡിലെ സ്വപ്‌ന സുന്ദരി കത്രീന കൈഫും ഹൃത്വിക്കിന്റെ സുഖവിവരമന്വേഷിച്ച് ആസ്പത്രിയില്‍ എത്തിയിരുന്നു. ഹൃത്വിക്കിന് പരിക്കേറ്റ ബാങ് ബാങ് എന്ന സിനിമയിലെ നായിക കൂടിയാണ് കത്രീന

English summary
Hrithik Roshan, who underwent a brain surgery recently at Mumbai's Hinduja hospital, says that a superstar like him can not afford to take a sick leave.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam