For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡില്‍ വിവാദങ്ങളുണ്ടാക്കിയ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍

  |

  മതം, രാഷ്ട്രീയം, വ്യക്തിജീവിതം തുടങ്ങിയവയെ കുറിച്ചുള്ള വിവാദങ്ങള്‍ ബോളിവുഡിലെ അവസാനിക്കാത്ത സ്‌റ്റോറിയാണ്. ബി ടൗണില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ ഇവയാണ്

  ജോണ്‍ അബ്രഹാം ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്റായും നര്‍ഗീസ് ഫക്രി ഇന്റര്‍നാഷ്ണല്‍ റിപ്പോര്‍ട്ടറായും അഭിനയിച്ച ചിത്രമായ മദ്രാസ് കഫെ ചര്‍ച്ച ചെയ്ത വിഷയം തീവ്രവാദമായിരുന്നു. ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരുന്നത്. ഗാന്ധിയെ കൊല്ലാനുള്ള ഗൂഢാലോചന ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

   മദ്രാസ് കഫെ

  മദ്രാസ് കഫെ

  മദ്രാസ് കഫേ എന്ന പേരിലാണ് ചിത്രം പുറത്തു വന്നതെങ്കിലും കഫേയുടെ യഥാര്‍ത്ഥ സ്ഥലം ചിത്രത്തില്‍ വ്യക്തമാക്കിയിട്ടില്ല.

  കഥാ പശ്ചാത്തലം;

  ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ചിത്രം ഒരു പൊളിറ്റിക്കല്‍ സ്‌പൈ ത്രില്ലറാണ്. ശ്രീലങ്കയില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ച ശേഷം അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് രഹസ്യമായി അന്വേഷിക്കാന്‍ പുറപ്പെടുന്ന ഇന്ത്യന്‍ ആര്‍മിയി നിയോഗിച്ച ഇന്റലിജന്‍സ് ഏജന്‍സിയിലെ പ്രത്യേക ഓഫീസറാണ് വിക്രം സിംഗ് (ജോണ്‍ അബ്രഹാം). വിമത ഗ്രൂപ്പിനെ തടസ്സപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകയായ ജയ (നര്‍ഗീസ് ഫക്രി)യെ പരിചയപ്പെടുന്നു. ജയയില്‍ നിന്നും ആഭ്യന്തര യുദ്ധത്തെ കുറിച്ചുള്ള പ്രധാന പ്രശ്‌നം തിരിച്ചറിയുന്നതാണ് കഥ.

  ഫന

  ഫന

  കശ്മീരിന്റെ പശ്ചാത്തലത്തില്‍ അമീര്‍ ഖാനും കാജോളും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഫന. ശരി തെറ്റുകള്‍ തെരഞ്ഞെടുക്കുന്നത് ലളിതമാണ്, എന്നാല്‍ രണ്ടു വലിയ ശരികളില്‍ അല്ലെങ്കില്‍ രണ്ട് വലിയെ തിന്മകളില്‍ ഒന്ന് തെരഞ്ഞെടുക്കുന്നതാണ് ജീവിതം. സൂനി അലി തന്റെ അച്ഛനില്‍ നിന്നും ലഭിക്കുന്ന പ്രധാന ഉപദേശമാണിത്. ഈ വാക്കുകള്‍ അവളുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. അന്ധയായ കാശ്മീരി പെണ്‍കുട്ടി സൂനി അലി(കാജോള്‍) പ്രാദേശിക ടൂറിസ്റ്റ് ഗൈഡായ റെഹാന്‍ ക്വാദിരി(അമീര്‍ ഖാന്‍)യെ ഒരു യാത്രക്കിടെ പരിചയപ്പെടുന്നു. അവളുടെ സുഹൃത്തുക്കളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് അയാളുമായി പ്രണയത്തിലാകുന്നു. അവളുടെ ജീവിതവും അതിലെ സ്‌നേഹവും കണ്ടെത്തുന്നു. അവനിലൂടെ അവള്‍ കാണാത്ത കാഴ്ചകള്‍ കാണുന്നു. ദല്‍ഹിയിലെ ജീവിതവും സ്‌നേഹവും അവള്‍ റെയ്ഹാനിലൂടെ കാണുന്നു. പക്ഷേ സൂനിക്കറിയാത്ത മറ്റൊരു വശം റെയ്ഹാനുണ്ടായിരുന്നു. അത് അവളുടെ ജീവിതത്തെ മാറ്റിമറിക്കാവുന്നത് മാത്രമല്ല ജീവിതത്തെ നശിപ്പിക്കുന്നത് കൂടിയായിരുന്നു.

  മൈ നെയിം ഈസ് ഖാന്‍

  മൈ നെയിം ഈസ് ഖാന്‍

  ഷാരൂഖ് ഖാന്‍, കാജോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 2010ല്‍ പുറത്തിയങ്ങിയ മൈ നെയിം ഈസ് ഖാന്‍. പാശ്ചാത്യലോകവും ഇസ്ലാമും തമ്മിലുള്ള ബന്ധത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വന്ന മാറ്റത്തെക്കുറിച്ചുള്ള കഥയാണ് മൈ നെയിം ഈസ് ഖാന്‍ പറയുന്നത്.

  വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഒരു കുടുംബത്തിന്റെ യാത്രയെ എങ്ങനെ മാറ്റി മറിച്ചു എന്നും ചിത്രത്തില്‍ പറയുന്നു.

  മുംബൈയിലെ ബോറിവാലി പ്രദേശത്ത് അമ്മയ്‌ക്കൊപ്പം (സരിന വഹാബ്) വളര്‍ന്നുവരുന്ന റിസ്വാന്‍ ഖാന്‍ (തനേ ചേഡ) എന്ന കുട്ടിയുടെ ജീവിതവുമായാണ് ചിത്രത്തിന്റെ തുടക്കം. വളരുമ്പോള്‍ റിസ്വാന്‍ (ഷാരൂഖ് ഖാന്‍) സഹോദരനോടൊപ്പം സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് താമസം മാറുന്നു. അവിടെ വച്ച് റിസ്വാന്‍ മന്ദിരയുമായി (കാജോള്‍) പ്രണയത്തിലാകുന്നു.

  സെപ്തംബര്‍ 11ന് ശേഷം റിസ്വാനും മന്ദിരയും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. മന്ദിരയെ തിരിച്ച് കിട്ടാനായി റിസ്വാന്‍ അമേരിക്ക മുഴുവന്‍ യാത്രയുമാണ് ചിത്രത്തിന്റെ കഥ.

  ജോധാ അക്ബര്‍

  ജോധാ അക്ബര്‍

  ഋത്വിക് റോഷനും ഐശ്വര്യ റായും ഒന്നിച്ചഭിനയിച്ച ചിത്രമാണ് 2008ല്‍ പുറത്തിറങ്ങിയ ജോധാ അക്ബര്‍. മുഗള്‍ ചക്രവര്‍ത്തി അക്ബറും(ഋത്വിക് റോഷന്‍) രജപുത് രാജകുമാരി ജോധ(ഐശ്വര്യ റായി)യും തമ്മിലുള്ള പതിനാറാം നൂറ്റാണ്ടിലെ പ്രണയ കഥയാണ് ജോധ അക്ബര്‍.

  അക്ബര്‍ ചക്രവര്‍ത്തിയുടെ രാഷ്ട്രീയ വിജയത്തിന് പരിധികളില്ലായിരുന്നു. ഹിന്ദുകുഷ് പിടിച്ചെടുത്ത ശേഷം അദ്ദേഹം അഫ്ഗാനിസ്ഥാന്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും ഹിമാലയ മുതല്‍ ഗോദാവരി വരെയും കീഴടക്കി. രാഷ്ട്രീയ നയതന്ത്രത്തിലൂടെയും സൈനിക ശക്തിയിലൂടെയും അദ്ദേഹം രജപുത്രരുടെ പിന്തുണ കൂടി നേടിയെടുത്തു. പക്ഷേ മഹാറാണ പ്രതാപ് അടക്കമുള്ള രജപുത്രന്മാര്‍ അപ്പോഴും അക്ബറിനെ ഒരു വിദേശ ശക്തിയായി മാത്രമേ കണ്ടിരുന്നുള്ളൂ. മുഗളന്‍മാരുമായുള്ള വിവാഹം മഹാറാണ പ്രതാപ് നിരോധിച്ചിരുന്നു. എന്നാല്‍ രജപുത്രന്മാരുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി അക്ബര്‍ മഹാറാണയുടെ മകള്‍ ജോധയെ വിവാഹം ചെയ്യുന്നു.

  ബര്‍മാല്‍ രാജാവ്

  അമേരിലെ ഭര്‍മാലിന്റെ മകള്‍ ജൊദാസ ഈ കൂട്ടുകെട്ടിന്റെ വിവാഹത്തില്‍ കേവലം ഒരു രാഷ്ട്രീയ പാവനമായി കുറഞ്ഞു. അക്ബറിന്റെ ഏറ്റവും വലിയ വെല്ലുവിളി വെറും പോരാട്ടങ്ങളില്‍ വിജയിക്കുന്നില്ലെങ്കിലും ജോധയുടെ സ്‌നേഹത്തില്‍ വിജയിക്കാനായതുകൊണ്ടാണ്. തീക്ഷ്ണമായ മുന്‍വിധി. ജോധാ അക്ബര്‍ അവരുടെ പ്രണയകഥയാണ്.

  ആരക്ഷണ്‍

  ആരക്ഷണ്‍

  അമിതാഭ് ബച്ചന്‍-സെയ്ഫ് അലിഖാന്‍ കൂട്ടുകെട്ടില്‍ 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആരക്ഷണ്‍. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിലെ പൊള്ളത്തരം വെളിവാക്കിയ ചിത്രമായിരുന്നു ഇത്. സംസ്ഥാനത്തെ ഏറ്റവും മികച്ച കോളജിലെ പ്രിന്‍സിപ്പള്‍ പ്രഭാകര്‍ ആനന്ദും അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ വിദ്യാര്‍ഥി ദീപക് കുമാറും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രിന്‍സിപ്പളിന്റെ മകള്‍ പൂര്‍ബി (ദീപിക പദുക്കോണ്‍)യുമായി ആനന്ദ് പ്രണയത്തിലാണ്. പൂര്‍ബിയുടെ സുഹൃത്ത് സുഷാന്തുമായുള്ള സൗഹൃദവും ആനന്ദുമായുള്ള പ്രണയവും അവര്‍ മൂന്ന് പേരുടെയും ഭാവി സ്വപ്‌നങ്ങളുമൊക്കെയായാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.


  എന്നാല്‍ സംവരണത്തിനെതിരെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പിന്നീട് ചിത്രത്തിലുളളത്. ഉത്തരവിനെ തുടര്‍ന്ന് ഇവരുടെ സ്‌നേഹ ബന്ധത്തിലും സൗഹൃദത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ വരുന്നു. ചിത്രത്തില്‍ ദലിതന്റെ വേഷമാണ് സെയ്ഫ് അലിഖാന്‍ അവതരിപ്പിക്കുന്നത്.

  പികെ

  പികെ

  അമീര്‍ ഖാനും അനുഷ്‌ക ശര്‍മയും തകര്‍ത്തഭിനയിച്ച പികെ 2014ല്‍ പുറത്തിറങ്ങിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമാണ്. അഴിമതിക്കെതിരെ ആഞ്ഞടിച്ച പികെ ദൈവത്തെയും ആള്‍ദൈവത്തെയും കുറിച്ചുള്ള പൊള്ളത്തരങ്ങളെ വെളിവാക്കുന്ന ചിത്രമാണ്.

  ഭൂമിയില്‍ കുടുങ്ങി പോയ ഒരു അന്യഗ്രഹ ജീവിയെയാണ് അമീര്‍ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അവന് തന്റെ ഗ്രഹത്തിലേക്ക് തിരിച്ചു പോകാന്‍ റിമോട്ട് സംവിധാനമുള്ള ഒരു ലോക്കറ്റ് ആവശ്യമുണ്ട്. അത് ഭൂമിയില്‍ വച്ച് മോഷ്ടിക്കപ്പെടുന്നു. ഇത് തിരികെ ലഭിക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഭൂമിയില്‍ വെച്ച് അവന്‍ പണത്തെയും വസ്ത്രത്തിന്റെ ഉപയോഗത്തെ കുറിച്ചും മനസ്സിലാക്കുന്നു.

  ലോക്കറ്റ് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അവനെ ഭൈറോണ്‍ സിംഗി(സഞ്ജയ് ദത്ത്)ന്റെ ഒരു വാഹനം ഇടിക്കുന്നു. ഓര്‍മകള്‍ നഷ്ടപ്പെട്ട അന്യഗ്രഹ ജീവിയാണ് അവനെന്ന് കരുതുന്ന ഭൈറോണ്‍ സിംഗ് പരദേശിയെ തന്റെ സ്ഥലത്തേക്കു കൊണ്ടുപോയി ഭൂമിയിലെ ആചാരങ്ങളോട് അനുകൂലമാക്കാന്‍ ശ്രമിക്കുന്നു. അവിടുത്തെ ഭാഷ തിരിച്ചറിയാനായി അവന്‍ ഒരു സത്രീയുടെ കൈകളില്‍ പിടിക്കുന്നു. എന്നാലവന് സ്ത്രീകളോട് താത്പര്യമുണ്ടെന്ന തെറ്റിദ്ധരിച്ച ഭൈറോണ്‍ സിംഗ് അവനെയൊരു നൈറ്റ് ക്ലബ്ബില്‍ കൊണ്ട് പോകുന്നു. അവിടെ വച്ച് 6 മണിക്കൂറുകള്‍ക്ക് ശേഷം, പെണ്‍കുട്ടിയില്‍ നിന്ന് അവരുടെ ഭാഷ അറിയുകയാണ്.

  സംസാരിക്കാന്‍ കഴിഞ്ഞപ്പോള്‍ പി.കെ ഭൈറോണിനോട് തന്റെ ലോക്കറ്റ് മോഷ്ടിച്ചതാണെന്ന് പറയുന്നു. കള്ളന്‍ ഒരിക്കലും മോഷ്ടിച്ച സ്ഥലത്ത് ആ സാധനം വില്‍ക്കില്ലെന്നും പറഞ്ഞ് ഭൈറോണ്‍ പികെയെ ദില്ലിയിലേക്ക് കൊണ്ടു പോകുന്നു.

  അവിടെ വച്ച് 'െൈദവത്തിന് മാത്രമേ നിങ്ങളെ സഹായിക്കാന്‍' സാധിക്കുകയുള്ളു എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പികെ കാണുന്നു. അതിനാല്‍, അവന്‍ ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നു ഒടുവിലത് ഏത് മതത്തിന്റെ ദൈവത്തെ കണ്ടെത്തുമെന്ന ആശയക്കുഴപ്പത്തില്‍ അവസാനിക്കുന്നു. അവന്‍ ഒരു മദ്യപാനിയെന്നാണ് എല്ലാവരും കരുതുന്നത്. അതുകൊണ്ടുതന്നെ 'പി.കെ' എന്ന പേര് അവന് ലഭിക്കുന്നു.

  അങ്ങനെയിരിക്കെ ഒരു ദിവസം ടിവി ജേര്‍ണലിസ്റ്റ് ജഗത് ജനാനി (അനുഷ്‌ക ശര്‍മ്മ)യെ പരിചയപ്പെടുന്നു. ലോക്കറ്റ് തിരിച്ച് കിട്ടാന്‍ ജഗ്ഗു പികെയെ സഹായിക്കുന്നു. ആള്‍ദൈവം തപ്‌സി മഹാരാജിന്റെ കൈയിലാണ് ലോക്കറ്റ് എന്ന് ഒടുവില്‍ അവര്‍ കണ്ടെത്തുന്നു. ലോക്കറ്റ് തിരിച്ചെടുക്കുന്ന കഥയാണ് പിന്നീട് ചിത്രം പറയുന്നത്.

  ഓ മൈ ഗോഡ്

  ഓ മൈ ഗോഡ്

  അക്ഷയ് കുമാറും പരേഷ് റാവലും ഒന്നിച്ചഭിനയിച്ച ഓ മൈ ഗോഡ് 2012ലാണ് പുറത്തിറങ്ങിയത്. പ്രസിദ്ധമായ ഗുജറാത്തി നാടകം കാഞ്ചി വിരുദ്ധ് കാഞ്ചിയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പരേഷ് റാവലിന്റെ ഹിന്ദി നാടകം കൃഷ്ണയും കന്‍ഹയയിലെയും ഏടുകളും ഈ ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒരു പഴയ കച്ചവടക്കാരനായ കാഞ്ചി ഭായി(പരേഷ് റാവല്‍)യുടെ ജീവിതത്തെ ആധാരമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. ഒരു ചുഴലിക്കാറ്റ് അയാളുടെ കട നശിപ്പിക്കുമ്പോള്‍, അവന്‍ ദൈവത്തില്‍ അവിശ്വസിക്കാന്‍ തുടങ്ങുന്നു.

  കൃഷ്ണ(അക്ഷയ് കുമാര്‍)ന്റെ സഹായത്തോടെ നാട്ടിലെ പുരോഹിതരെ നേരിടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

  English summary
  superstar controversial movies in bolleywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X