twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയെ ചോദ്യം ചെയ്ത് രജനീകാന്ത് മദ്രാസ് ഹൈക്കോടതിയില്‍

    By Gokul
    |

    ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഇതാദ്യമായി ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മെ ഹൂം രജനീകാന്ത് എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് താരം ഹൈക്കോതിയെ സമീപിച്ചത്. രജിനിയുടെ പരാതിയെ തുടര്‍ന്ന് സിനിമയുടെ റിലീസ് ജസ്റ്റീസ് എസ് തമിഴ്‌വണ്ണന്‍ താത്കാലികയമായി തടഞ്ഞു.

    തന്റെ പേര് സിനിമയ്ക്കു വേണ്ടി ദുരുപയോഗം ചെയ്‌തെന്നും, ആരാധകര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും രജനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. തന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ഉപയോഗിച്ച് സിനിമയെ വിജയിപ്പിക്കാനാണ് നിര്‍മാതാക്കളുടെ നീക്കമെന്നും അക്കാര്യം അനുവദിച്ചു കൊടുക്കരുതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

    rajani-kanth

    സിനിമയുടെ നിര്‍മാതാവോ സംവിധായകനോ തന്റെ പേര് ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചിട്ടില്ല. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഉള്ള ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് സിനിമയുടെ പേരെന്നാണ് ഹര്‍ജിക്കാരന്റെ മറ്റൊരു വാദം. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കന്‍ കേസ് മാറ്റിവെച്ചു.

    ആദിത്യ മേനോന്‍ നായകനാകുന്ന മെ ഹൂം രജനികാന്ത് എന്ന സിനിമ ഫൈസല്‍ സെയ്ഫ് ആണ് സംവിധാനം ചെയ്തത്. സിബിഐ ഓഫീസര്‍ ആയ രജനികാന്ത് റാവു എന്ന കഥാപാത്രമായാണ് ആദിത്യ മേനോന്‍ ചിത്രത്തില്‍ വേഷമിടുന്നത്. കവിത, സ്മിത ഖോണ്ട്കര്‍, റീമ ലഗൂ, ഗണേഷ് യാദവ്, ശക്തി കപൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    English summary
    Main Hoon Rajinikanth; Superstar Rajinikanth moves Madras high court
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X