»   » കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് തിരിച്ചടി! 'ഇന്ദു സര്‍ക്കാര്‍'നാളെ തിയറ്ററുകളിലേക്ക്!!!

കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് തിരിച്ചടി! 'ഇന്ദു സര്‍ക്കാര്‍'നാളെ തിയറ്ററുകളിലേക്ക്!!!

By: Teressa John
Subscribe to Filmibeat Malayalam

ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെ ജീവിതകഥ സിനിമയായി നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലത്തെ പ്രമേയമാക്കി നിര്‍മ്മിച്ച 'ഇന്ദു സര്‍ക്കാര്‍' എന്ന സിനിമയുടെ റിലീസിങ് സംബന്ധിച്ച് നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് കോടതി തന്നെ തീര്‍പ്പ് കല്‍പ്പിച്ചിരിക്കുകയാണ്.

ഗ്ലാമറസായി മറ്റൊരു താരപുത്രി കൂടി! നിവിന്‍ പോളിയുടെ നായികയായ അഹാനയുടെ ചിത്രങ്ങള്‍ കാണാം!!

ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ ജീവിതം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ രംഗത്തെത്തുകയായിരുന്നു. സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ല എന്ന വാദത്തെ തള്ളി കളഞ്ഞ് കൊണ്ടാണ് കോടതി സിനിമയുടെ റിലീസ് നാളെ തയ്യാറെടുക്കുന്നത്.

 indu-sarkar-film

ദേശീയ പുരസ്‌കാര ജേതാവായ മാധൂര്‍ ഭണ്ഡാക്കറാണ് ചിത്രം സംവിധാനം ചെയ്തത്. മുമ്പ് ചിത്രത്തിന് തടസ്സമായി നേതാക്കന്മാര്‍ രംഗത്ത് വന്നതോടെ താന്‍ സിനിമ ആരുടെ മുന്നിലും പ്രദര്‍ശനത്തിന് വെക്കില്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ശേഷം എല്ലാം സെന്‍സര്‍ ബോര്‍ഡ് തന്നെ തീരുമാനിക്കട്ടെ എന്ന് സംവിധായകന്‍ പറയുകയായിരുന്നു.

English summary
Madhur Bhandarkar: I won't show 'Indu Sarkar' to anyone
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam