»   » സൂരജിന്‍റെ ക്രൂരതയ്ക്ക് തെളിവായി പുതിയ ചിത്രങ്ങള്‍

സൂരജിന്‍റെ ക്രൂരതയ്ക്ക് തെളിവായി പുതിയ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ജിയാഖാന്റെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അമ്മ റാബിയ അമീന്‍. തന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ട സൂരജിനോടുള്ള പ്രതികാരം അവര്‍ അവസാനിപ്പിക്കുന്നില്ല. സൂരജ് ജിയക്കെഴുതിയ പ്രണയ ലേഖനവും ജിയയും സൂരജും തമ്മിലുള്ള മൊബൈല്‍ ചാറ്റിന്റെ വിവരങ്ങളുമാണ് ട്വിറ്ററിലൂടെ റാബിയ അമീന്‍ പുറത്ത് വിട്ടിരിക്കുന്നത്. ജിയയുടെ ചെറുവിരല്‍ സൂരജ് ഒടിച്ചിരുന്നതായി ചാറ്റില്‍ പറയുന്നു.


മാനസികമായും ശാരീരികമായും സൂരജില്‍ നിന്ന് കടുത്ത പീഡനങ്ങള്‍ ജിയയ്ക്ക് ഏറ്റ് വാങ്ങേണ്ടി വന്നുവെന്നും അതാണ് ജിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും റാബിയ ആവര്‍ത്തിക്കുന്നു. മകളെ ഗര്‍ഭിണിയാക്കുകയും അബോര്‍ഷന് നിര്‍ബന്ധിക്കുയുമായിരുന്നു സൂരജ്.

സൂരജുമായുള്ള മൊബൈല്‍ ചാറ്റിലാണ് അവരുടെ ചെറുവിരല്‍ സൂരജ് ഒടിച്ചു എന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്നും റാബിയ. സൂരജില്‍ നിന്നും പീഡനങ്ങള്‍ മാത്രമാണ് മകള്‍ക്ക്ഏറ്റ് വാങ്ങേണ്ടിയിരുന്നതെന്നും. പീഡനങ്ങള്‍ അസഹനീയമായപ്പോഴാണ് അവര്‍ ആത്മഹത്യ ചെയ്തതെന്നും റാബിയ .

ജിയയോട് സൂരജ് കാട്ടിയ ക്രൂരതയ്ക്ക് തെളിവുകള്‍

ജിയുടെ ചാറ്റ് റാബിയ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. സൂരജ് ജിയയുടെ കൈവിരല്‍ ഒടിച്ചതായി ചാറ്റില്‍ ജിയ പറയുന്നു

ജിയയോട് സൂരജ് കാട്ടിയ ക്രൂരതയ്ക്ക് തെളിവുകള്‍

ജിയയ്ക്ക് സൂരജ് എഴുതിയ പ്രണയ ലേഖനം റാബിയ ട്വിറ്ററിലൂടെ പ്രസിദ്ധപ്പെടുത്തി. ജിയയുടെ ആത്മഹത്യാക്കുറിപ്പും ഇവര്‍ പുറത്ത് വിട്ടിരുന്നു.

ജിയയോട് സൂരജ് കാട്ടിയ ക്രൂരതയ്ക്ക് തെളിവുകള്‍

സൂരജ് ജിയാഖാന്റെ കവിളില്‍ ചുംബിക്കുന്നു

ജിയയോട് സൂരജ് കാട്ടിയ ക്രൂരതയ്ക്ക് തെളിവുകള്‍

ജിയയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജ് ആഴ്ചകള്‍ക്ക് മുന്‍പ് അറസ്റ്റിലായി. ജിയയുടെ ആത്മഹത്യാക്കുറിപ്പാണ് സൂരജിനെ കുടുക്കിയത്.

ജിയയോട് സൂരജ് കാട്ടിയ ക്രൂരതയ്ക്ക് തെളിവുകള്‍

പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് ജിയ ആത്മഹത്യ ചെയ്തു. സൂരജുമായി ദീര്‍ഘകാലം പ്രണയത്തിലായിരുന്നു ജിയ

English summary
Rabia Amin has revealed Jiah's mobile phone chat details on Twitter. It reveals that Suraj had fractured Jiah's finger.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam