»   » പ്രഭാസിനെ രാജമൗലി കൈവിട്ടു! അടുത്ത ചിത്രത്തില്‍ നായകനാവുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍!

പ്രഭാസിനെ രാജമൗലി കൈവിട്ടു! അടുത്ത ചിത്രത്തില്‍ നായകനാവുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

രാജമൗലിയുടെ സംവിധാനത്തില്‍ നിര്‍മ്മിച്ച ബാഹുബലി സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലൂടെ പ്രഭാസ് അടക്കമുളള താരങ്ങളെല്ലാം ലോകം മുഴുവന്‍ അറിയപ്പെടുന്ന താരങ്ങളായി വളര്‍ന്നിരുന്നു. സിനിമയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ മാറ്റി വെച്ചതിന് ശേഷം പുതിയ സിനിമകളുടെ തിരക്കുകളിലാണ് എല്ലാവരും. സഹോ എന്ന സിനിമയിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

രാജമൗലിയുടെ അടുത്ത ബ്രില്ല്യന്‍സിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രാജമൗലി പുതിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും ചിത്രം 2018 ല്‍ തിയറ്ററുകളിലെത്തുമെന്നുമാണ്. എന്നാല്‍ ഇത്തവണ നായകനായി അഭിനയിക്കുന്നത് പ്രഭാസ് അല്ല. പിന്നെ ആരാണ്?

രാജമൗലിയുടെ സിനിമ


ഇന്ത്യയില്‍ പ്രശ്‌സതനായ സംവിധായകനായി രാജമൗലിയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. ബാഹുബലിയുടെ വിജയത്തിന് ശേഷം രാജമൗലിയുടെ അടുത്ത സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

നായകന്‍ ഇതാണ്


രാജമൗലിയുടെ പുതിയ സിനിമയില്‍ മഹേഷ് ബാബു നായകനായി അഭിനയിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. താരം കരാറില്‍ ഒപ്പിട്ടതായിട്ടാണ് വിവരങ്ങള്‍.

അടുത്ത വര്‍ഷം


ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷകളുമായിട്ടായിരുന്നു ആരാധകര്‍ കാത്തിരുന്നത്. പുതിയ ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തുമെന്നാണ് പറയുന്നത്.

പ്രഭാസ് ഇല്ല

പ്രഭാസ് രാജമൗലി കൂട്ടുകെട്ടിലാണ് ബാഹുബലി പിറന്നത്. മുമ്പ് ഇരുവരും ഒന്നിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിരുന്നു. അതിനാല്‍ അടുത്ത സിനിമയും ഇരുവരും ഒന്നിച്ചാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അങ്ങനെ അല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.

മഹേഷ് ബാബുവിന്റെ സിനിമ

മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന സ്‌പൈഡര്‍ എന്ന സിനിമയാണ് അടുത്ത് തന്നെ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നപ്പോള്‍ തന്നെ രാജമൗലി മഹേഷ് ബാബുവിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.

ബിഗ് ബജറ്റ് ചിത്രം

പുതിയ സിനിമയും ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്നാണ് പറയുന്നത്. 170 കോടിയോളം രൂപ മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നത്. എസ് ജെ സൂര്യ, രാകുല്‍ പ്രീത് സിംഗ്, ഭരത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Surprise surprise! Mahesh Babu to play the lead in Baahubali fame SS Rajamouli’s next

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam