»   » 'പത്മാവതി' ഷൂട്ടിനിടയിലെ ആക്രമണം, പേരിനൊപ്പമുള്ള ജാതിവാല്‍ ഉപേക്ഷിച്ച പ്രമുഖതാരം ???

'പത്മാവതി' ഷൂട്ടിനിടയിലെ ആക്രമണം, പേരിനൊപ്പമുള്ള ജാതിവാല്‍ ഉപേക്ഷിച്ച പ്രമുഖതാരം ???

Posted By: Nihara
Subscribe to Filmibeat Malayalam

സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രമുഖ ബോളിവുഡ് താരം പേരിനൊപ്പമുള്ള ജാതിവാല്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര#ണി സേനയാണ് സംവിധായകനെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പൂരിലെ സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തത്.

ജാതിവാല്‍ ഉപേക്ഷിച്ച പ്രമുഖ താരം

സമുദായത്തെ മോശമാക്കി ചിത്രീകരിക്കുവെന്നാരോപിച്ചാണ് പതമാവതി ഷൂട്ടിങ്ങ് സെറ്റും സംവിധായകനെയും ആക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബോളിവുഡ് താരമായ സുശാന്ത് ട്വിറ്റര്‍ പേജില്‍ നിന്നും തന്റെ പേരിനൊപ്പമുള്ള രാജ്പുത് ഒഴിവാക്കിയത്.

ധോനിയായി കസറിയ സുശാന്തിനെ മറന്നുവോ??

എംഎസ് ധോനി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ ധോനിയായി വേഷമിട്ടത് സുശാന്താണ്. പത്മാവതി ആക്രമണത്തെക്കുറിച്ച് ഹൃദയഭേദകം എന്നാണ് താരം ട്വീറ്റ് ചെയതിട്ടുള്ളത്.

പ്രതിഷേധവുമായി ബോളിവുഡ് ലോകം ഒന്നടങ്കം

ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായാംഗങ്ങളെ ചൊടിപ്പിച്ചത്. രജപുത്ര സമുദായത്തെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രംഗങ്ങളുണ്ടന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തില്‍ ബോളിവുഡ് ലോകം ഒന്നടങ്കം ശക്തമായി പ്രതിഷേധിച്ചിരുന്നു.

റാണിപത്മിനിയുടെ കഥയുമായി പത്മാവതി

1903 ല്‍ ചിത്തോറിലെ രാജ്ഞിയായിരുന്ന റാണി പത്മിനിയുടെ കഥ പറയുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ്ങ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ആക്രമണം കാരണം ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

English summary
Sushant singh removes surname of his name regarding with Padmavati attack.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam