»   » എന്നെ വിവാഹം കഴിക്കാമോ? ആരാധികയുടെ ചോദ്യത്തിന് മുന്നില്‍ കീഴടങ്ങി ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്!

എന്നെ വിവാഹം കഴിക്കാമോ? ആരാധികയുടെ ചോദ്യത്തിന് മുന്നില്‍ കീഴടങ്ങി ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയിലെ താരങ്ങള്‍ക്ക് ഒരുപാട് ആരാധകരുണ്ടെങ്കിലും ചിലര്‍ ആരാധനമൂത്ത് എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും പര്‍ക്കും തിരിയാറില്ല. താരങ്ങളാണെങ്കില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലെൂടെ ആരാധകരോട് പരസ്യമായി സംവദിക്കാന്‍ സമയം കണ്ടെത്താറുമുണ്ട്. ചിലര്‍ താരങ്ങളെ കുഴപ്പിക്കുന്നതും പതിവാണ്.

sushant-singh-rajput

അങ്ങനെ ബോളിവുഡ് നടന്‍ സുശാന്ത് സിംഗാണ് തന്റെ ട്വിറ്ററിലൂടെ സംസാരിക്കുന്നതിനിടെയാണ് ഒരു ആരാധിക തന്റെ പ്രണയം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. ഞാന്‍ നിങ്ങളെ വര്‍ഷങ്ങളായി സ്‌നേഹിക്കുന്നുണ്ടെന്നും അതിനാല്‍ എന്നെ വിവാഹം കഴിക്കാമോ എന്നുമായിരുന്നു ആരാധികയുടെ ചോദ്യം.

ധോണിയ്ക്ക് ശേഷം നാല് കാമുകന്മാരുണ്ടായിരുന്നു! പ്രണയത്തെ കുറിച്ച് ലക്ഷ്മി റായിയുടെ വെളിപ്പെടുത്തല്‍

ആരാധികയുടെ ചോദ്യത്തിന് പിന്നാലെ എന്ത് കൊണ്ടാണ് ഇത്രയും കാലം ഇത് പറയാതിരുന്നത്. ഞാന്‍ ഇതിനായി കാത്തിരിക്കുകയായിരുന്നെന്നാണ് സുശാന്തിന്റെ മറുപടി വന്നത്. പിന്നീട് വന്ന ട്വീറ്റുകള്‍ ചാകര പോലെയായിരുന്നു. നിലവില്‍ അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന കേദാര്‍നാഥ് എന്ന സിനിമയിലാണ് സുശാന്ത് സിംഗ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാനാണ് നായിക. സാറയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് കേദാര്‍നാഥ്.

English summary
'Will You Marry Me?' Fan Tweets Sushant Singh Rajput. His Reply Made Our Day

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam