»   » ധോണിയെ വിമര്‍ശിച്ച ഗാംഗുലിയ്ക്ക് മറുപടിയുമായി ഡ്യൂപ്ലിക്കേറ്റ് ധോണി രംഗത്ത് !!!

ധോണിയെ വിമര്‍ശിച്ച ഗാംഗുലിയ്ക്ക് മറുപടിയുമായി ഡ്യൂപ്ലിക്കേറ്റ് ധോണി രംഗത്ത് !!!

Posted By:
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം മഹേന്ദ്രസിങ്ങ് ധോണിയുടെ ജീവിതം സിനിമയാക്കിയപ്പോള്‍ സുശാന്ത് രജ്പുത്രയാണ് നായകനായി അഭിനയിച്ചിരുന്നത്.സുശാന്ത് ഈയിടെ പല കാരണങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്തു സംസാരിച്ച താരം ഇപ്പോള്‍ ഗാംഗുലിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

സൗരവ് ഗാംഗുലിയുമായി വാക്ക് തര്‍ക്കത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗംഗൂലി ഒരു ചാനലില്‍ സംസാരിക്കവെയാണ് ധോണിയെക്കുറിച്ച് സംസാരിതച്ചത്. എന്നാല്‍ ഇത് ഇഷ്ടപ്പെടാതെ ഗാംഗൂലിക്കെതിരെ ചോദ്യവുമായിട്ടായിരുന്നു സുശാന്ത് രംഗത്തെത്തിയത്.

ട്വന്റി ട്വന്റി യില്‍ ധോണി നന്നായി കളിച്ചിട്ടുണ്ടോ ?

എനിക്ക് ഉറപ്പില്ല ധോണി ട്വന്റി ട്വന്റി യില്‍ നന്നായി കളിച്ചിട്ടുണ്ടെന്നാണ് ഗാംഗൂലി പറഞ്ഞത്. മാത്രമല്ല ഏകദിന മത്സരങ്ങളില്‍ അദ്ദേഹം മികച്ച കളിക്കാരനാണെന്നും ഗാംഗൂലി പറയുന്നു.

10 വര്‍ഷത്തിനിടെ ഒരു തവണ 50 റണ്‍സെടുത്തു

10 വര്‍ഷം നീണ്ട ധോണിയുടെ കരിയറില്‍ ഒരു തവണയാണ് 50 റണ്‍സ് നേടുന്നതെന്നും അത് നല്ലൊരു റെക്കോര്‍ഡ് ആയിരുന്നില്ലെന്നും ഗാംഗൂലി പറയുന്നു.

സുശാന്തിന്റെ ട്വീറ്റ്

ഗാംഗൂലിയുടെ ധോണിക്കെതിരെയുള്ള വിമര്‍ശനത്തിന് ശേഷം സുശാന്ത് ട്വീറ്ററിലുടെ പ്രതികരിച്ചു. ധോണി ഒരിക്കലും അങ്ങനെയല്ലെന്നും, നിങ്ങള്‍ എന്താണ് പറയുന്നതെന്നും എവിടെയാണ് ഇപ്പോഴത്തെ വിദഗ്ഗദരെന്നും 'മഹി നിങ്ങളില്‍ അഭിമാനമാണെന്നും' സുശാന്ത് ട്വിറ്ററിലുടെ പ്രതികരിച്ചു.

ധോണിയായി സുശാന്ത്

ധോണിയുടെ ജീവിതം പറഞ്ഞ സിനിമയില്‍ നായകനായി എത്തിയത് സുശാന്തായിരുന്നു. ധോണിയുടെ മുഖത്തിനോടും ശരീര പ്രകൃതിയോടും ഏറെ സാമ്യമുള്ളതിനാല്‍ സുശാന്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Sushant Singh Rajput Takes A Dig At Sourav Ganguly For Criticising MS Dhoni?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam