»   » ധോണി ചിത്രം സല്‍മാന്‍ഖാന്റെ സുല്‍ത്താനെ കടത്തിവെട്ടുമോ? മൂന്നു ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍!

ധോണി ചിത്രം സല്‍മാന്‍ഖാന്റെ സുല്‍ത്താനെ കടത്തിവെട്ടുമോ? മൂന്നു ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍!

By: Pratheeksha
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്ത എം എസ് ധോണി ദ അണ്‍ ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്.

കഴിഞ്ഞ ദിവസം അപ് ലോഡ് ചെയ്ത ചിത്രം ഇതിനകം 4500 പേര്‍ കണ്ടു കഴിഞ്ഞു. റിലീസായി ദിവസത്തിനുളളില്‍ 60 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍..

മൂന്നു ദിവസത്തിനുള്ളില്‍

റിലീസ് ചെയ്തു മൂന്നു ദിവസത്തിനുളളിലാണ് എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി 60 കോടി കോടി നേടിയത്. ആദ്യം ദിവസം തന്നെ ചിത്രം 21.30 കോടി നേടി. ഉത്തര്‍ പ്രദേശില്‍ ടാക്‌സി ഫ്രീയായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

വാരാന്ത്യത്തില്‍ നല്ല കളക്ഷന്‍

ശനി ഞായര്‍ ദിവസങ്ങളിലാണ് ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത്. ശനിയാഴ്ച്ച 20.60 കോടിയും ഞായറാഴ്ച്ച 24.10 കോടിയുമാണ് ചിത്രം നേടിയത്.

സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താനെ കടത്തിവെട്ടുമോ

ധോണി ചിത്രം സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്റെ റെക്കോര്‍ഡുകള്‍ കടത്തിവെട്ടുമോ എന്നാണ് ബോളിവുഡ് ഉറ്റു നോക്കുന്നത്. 320 കോടിയായിയരുന്നു സുല്‍ത്താന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

സുശാന്ത് സിങ് രജപുത്

ചിത്രത്തില്‍ ധോണിയായി വേഷമിട്ട സുശാന്ത് സിങ് രജപുത്തിന്റെ മികച്ച പ്രകടനത്തെയാണ് നിരൂപകരടക്കം പ്രശംസിക്കുന്നത്. ധോണിയും സംവിധായകന്‍ നീരജ് പാണ്ഡെയും സുശാന്തിന്റ പ്രകടനത്തെ പ്രശംസിച്ചിരുന്നു.

എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ഫോട്ടോസിനായി...

English summary
MS Dhoni: The Untold Story collects Rs 24.10 crore at Indian box office on 3rd day, taking its 2st weekend domestic total to Rs 66 crore.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam