»   » സെന്‍സേഷണല്‍ ബ്യൂട്ടി സുസ്മിത തിരിച്ച് വരുന്നു

സെന്‍സേഷണല്‍ ബ്യൂട്ടി സുസ്മിത തിരിച്ച് വരുന്നു

Posted By:
Subscribe to Filmibeat Malayalam

മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്‍ വീണ്ടും തിരിച്ച് വരവിനൊരുങ്ങുകയാണ്. 370ംമത്തെ വയസ്സിലും യൗവ്വനത്തിന്റെ ശോഭ നഷ്ടപ്പെടാത്ത സുസ്മിതയെത്തേടി ഒട്ടേറെ അവസരങ്ങളാണ് എത്തുന്നത്. ഒരു കാലത്തെ സെന്‍സേഷണല്‍ നായികയായിരുന്നു സുസ്മിത സെന്‍.

ചുരുക്കം ചില പരസ്യങ്ങളിലും മറ്റ് ചെറിയ മോഡലിംഗുകളിലുമൊക്കെയായി ഒതുങ്ങി കൂടിയ സുസ്മിത സിനിമയില്‍ നിന്ന് വിട്ട് നിന്നതിന് പല കാരണങ്ങളും ഉണ്ട്. സ്വകാര്യജീവിത്തിലെ പല പ്രശ്‌നങ്ങളും മറ്റുമാണ് ഇവരെ ഇത്തരത്തില്‍ സിനിമയില്‍ നിന്ന് അകറ്റിയത്. സുസ്മിതയുടെ ജീവിതത്തിലെ ചില വിശേഷങ്ങള്‍ ഇതാ

സുസ്മിത സെന്‍ തിരിച്ച് വരുന്നു

വിശ്വസുന്ദരി എന്ന നിലയിലാണ് സുസ്മിതാ സെന്‍ പ്രശസ്തയാകുന്നത്. 1994 ല്‍ ആണ് ഇവര്‍ വിശ്വ സുന്ദരിപ്പട്ടം നേടുന്നത്.

സുസ്മിത സെന്‍ തിരിച്ച് വരുന്നു

ബംഗാളി കുടംബാംഗമായ സുസ്മിത ഹൈദരാബാദിലാണ് ജനിയ്ക്കുന്നത്. മുന്‍ എയര്‍ഫോഴ്‌സ് വിംഗ് കാമാന്‍ഡര്‍ സുബ്ര സെന്‍ ആണ് സുസ്മിതയുടെ പിതാവ്.

സുസ്മിത സെന്‍ തിരിച്ച് വരുന്നു

ഹിന്ദിയിലും തമിഴിലുമൊക്കെ ഒട്ടേറെ ചിത്രങ്ങളില്‍ സുസ്മിത അഭിനയിച്ചു. ദസ്തക് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് കടന്നു നരുന്നത്. ബീവി നമ്പര്‍ വണ്‍ എന്ന ചിത്രത്തില്‍ സുസ്മിതയുടെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ഫില്‍ഹാല്‍ എന്ന ചിത്രത്തിലും സുസ്മിത പ്രേക്ഷകരെ നിരാശരാക്കിയില്ല.

സുസ്മിത സെന്‍ തിരിച്ച് വരുന്നു

ഹിന്ദിയില്‍ മാത്രമല്ല തമിഴിലും ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ സുസ്മിതയ്ക്ക് കഴിഞ്ഞു. മുതല്‍വന്‍, രക്ഷകന്‍ എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. 1996 ല്‍ ആണ് സുസ്മിത അഭിനയത്തിലേക്ക് കടന്ന് വരുന്നത്.

സുസ്മിത സെന്‍ തിരിച്ച് വരുന്നു

2010 ല്‍ നോ പ്രോബ്ളം എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി അഭിനയിച്ചത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വെള്ളിത്തിരയില്‍ സജീവമാകാന്‍ സുസ്മിത തയ്യാറെടുക്കുന്നത്

സുസ്മിത സെന്‍ തിരിച്ച് വരുന്നു

രണ്ടാമതായി ദത്തെടുത്ത അലിസാ എന്ന കുട്ടിയെ പരിചരിയ്ക്കുന്നതിന് വേണ്ടിയാണ് താരം സിനിമയോട് മൂന്ന് വര്‍ഷത്തെ ബ്രേക്ക് പറഞ്ഞതെന്നാണ് സംസാരം. 2000 ല്‍ ഇവര്‍ റെനി എന്ന കുട്ടിയേയും ദത്തെടുത്തിരുന്നു. അലിസയ്ക്ക് ഇപ്പോള്‍ മൂന്ന് വയസ്സായെന്നും അതിനാലാണ് തിരിച്ച് വരവിനൊരുങ്ങുന്നതെന്നും സുസ്മിത പറഞ്ഞു

സുസ്മിത സെന്‍ തിരിച്ച് വരുന്നു

തന്റെ സിനിമയിലേക്കുള്ള മടങ്ങി വരവിനെപ്പറ്റി കൂടുതല്‍ പ്രതികരിയ്ക്കാന്‍ നടി തയ്യാറല്ല.

സുസ്മിത സെന്‍ തിരിച്ച് വരുന്നു

2004 ല്‍ പുറത്തിറങ്ങിയ മേം ഹൂന ആയിരുന്നു സുസ്മിതയുടെ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രം.

സുസ്മിത സെന്‍ തിരിച്ച് വരുന്നു

അഭിനയത്തോട് തത്ക്കാലം ബ്രേക്ക് പറഞ്ഞെങ്കിലും മോഡലിംഗ് രംഗത്തും , പരസ്യങ്ങളിലുമൊക്കെ സുസ്മിത സജീവമായിരുന്നു

സുസ്മിത സെന്‍ തിരിച്ച് വരുന്നു

തിരിച്ച് വരവ് ഏത് ചിത്രത്തിലൂടെയാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല

English summary
Ex-Miss Universe as well as a Bollywood actress in your late 30s (which means early 40s), who wants to renew her filmi career, you can follow Sushmita Sen's footsteps to bring back the spotlight on your face.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam