For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചിതരാവാൻ തീരുമാനിച്ചിട്ടും ഒന്നിച്ചു; മകള്‍ക്ക് വേണ്ടി ആ തീരുമാനം മാറ്റി ഭര്‍ത്താവുമായി കൂടിയെന്ന് നടി

  |

  കാമുകനുമായി വേര്‍പിരിഞ്ഞെന്ന് നടി സുസ്മിത സെന്‍ പറഞ്ഞതിന് പിന്നാലെ തന്നെ നടിയുടെ സഹോദരന്റെ കുടുംബത്തെ കുറിച്ചും വാര്‍ത്ത വന്നു. സുസ്മിതയുടെ സഹോദരനും നടനുമായ രാജീവ് സെന്നും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ചാരു അസോപയും പ്രണയിച്ച് വിവാഹിതരായവരാണ്. കഴിഞ്ഞ വര്‍ഷം ചാരു ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.

  മകള്‍ ജനിച്ചതിന് തൊട്ട് പിന്നാലെയാണ് താരദമ്പതിമാര്‍ക്കിടയില്‍ പ്രശ്നം രൂക്ഷമാവുന്നത്. ഒടുവില്‍ ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുകയും മാറി താമസിക്കുകയും ചെയ്തു. എന്നാല്‍ മകള്‍ക്ക് വേണ്ടി തീരുമാനത്തില്‍ മാറ്റം വരുത്താന്‍ രണ്ടാളും തയ്യാറായി എന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. ഒരു തവണ കൂടി ശ്രമിച്ച് നോക്കാമെന്ന് തീരുമാനിച്ചതായി ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചാരു വെളിപ്പെടുത്തി.

  ഹിന്ദി സീരിയലുകളിലൂടെയാണ് നടി ചാരു അസോപ ശ്രദ്ധിക്കപ്പെടുന്നത്. ഷാഷന്‍ മോഡലും നടനുമായ രാജീവ് സെന്നും ചാരുവും പരിചയപ്പെട്ട് ഇഷ്ടത്തിലായി. 2019 ല്‍ താരങ്ങള്‍ വിവാഹിതരായി. വിവാഹം കഴിഞ്ഞ് ആദ്യ വര്‍ഷത്തില്‍ തന്നെ താരദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ഇതിനിടയിലാണ് മകള്‍ കൂടി ജനിക്കുന്നത്. മകളെ കാണാതിരിക്കാന്‍ പറ്റില്ലെന്ന അവസ്ഥയിലായെങ്കിലും ചാരുവുമായിട്ടുള്ള പ്രശ്‌നത്തോടെ രാജീവ് മാറി താമസിക്കാന്‍ തന്നെ തീരുമാനിച്ചു.

  Also Read: റിയല്‍ ലൈഫില്‍ ശ്രീനാഥ് ഭാസി പാവമാണ്; 10 വര്‍ഷം പ്രണയമായിരുന്നു, ഭര്‍ത്താവിനെ കുറിച്ച് താരപത്‌നി പറഞ്ഞത്

  മറ്റൊരു വീട്ടിലേക്ക് സാധനങ്ങളൊക്കെ മാറ്റുക വരെ ചെയ്തിരുന്നു. നിയമപരമായിട്ടുള്ള വിവാഹമോചനത്തിന് താരങ്ങള്‍ ഒരുങ്ങുകയും പരസ്യമായി ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇക്കഴിഞ്ഞ ഗണേഷ് ചതുര്‍ഥി ദിവസം രാജീവിനും മകള്‍ക്കുമൊപ്പമുള്ള ഫോട്ടോയാണ് ചാരു പങ്കുവെച്ചത്. ഇതോടെ ഇരുവരും വീണ്ടും ഒരുമിച്ചോ എന്ന ചോദ്യം ഉയര്‍ന്നു. കേട്ടതൊക്കെ സത്യമാണെന്നും മകള്‍ക്ക് വേണ്ടി അങ്ങനൊരു തീരുമാനമെടുത്തതെന്നും ചാരു പറയുന്നു.

  Also Read: അവിടെയെത്തി പതിനഞ്ച് മിനുറ്റില്‍ പ്രസവിച്ചു; ആ വേദന എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് നടി മിയ ജോര്‍ജ്

  'ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ പരസ്പരം സംസാരിച്ചു. മകള്‍ക്ക് വേണ്ടി ഒരു തവണ കൂടി ശ്രമിച്ച് നോക്കാമെന്ന് തോന്നി. അങ്ങനെ ഞങ്ങള്‍ വീണ്ടും ഒന്നിച്ചു. ഇതിനെ ഒരു അത്ഭുതമെന്നേ പറയാനാകൂ' എന്നും ചാരു പറഞ്ഞു. അതേ സമയം ബിഗ് ബോസില്‍ പോവുന്നതിന് മുന്നോടിയായി വാര്‍ത്തപ്രധാന്യം ലഭിക്കുന്നതിന് വേണ്ടി താരങ്ങള്‍ നടത്തിയ ഗെയിമാണിതെന്ന് ചിലര്‍ ആരോപിച്ചിരുന്നു.

  'ഇത്തരം ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണ്. എന്നാല്‍ സ്വയം ഈ അവസ്ഥയിലൂടെ കടന്ന് പോവുമ്പോള്‍ മാത്രമേ ഈ അവസ്ഥയുടെ കാഠിന്യം എത്രത്തോളമാണെന്ന് മനസിലാവുകയുള്ളു' എന്നാണ് വിമര്‍ശകരോടുള്ള ചാരുവിന്റെ മറുപടി.

  Also Read: റോബിന്‍ ആ രോഗവിവരം ബിഗ് ബോസില്‍ പറയാത്തത് എന്താണ്? ശരിക്കും റിയല്‍ ഗെയിമര്‍ ഇതല്ലേന്ന് ആരാധകര്‍

  വിവാഹം സ്വര്‍ഗത്തില്‍ വച്ചാണ് നടക്കുന്നത്. പക്ഷേ നമ്മളത് ഇവിടെ ചെയ്തു. വിവാഹവുമായി മുന്നോട്ട് പോയെങ്കിലും ആ ബന്ധം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അത് എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഏകദേശം അവസാന ഘട്ടത്തിലേക്ക് എത്തിയിരുന്നുവെങ്കിലും അതിനുമപ്പുറം ഒന്നുമില്ലെന്ന് ഞങ്ങള്‍ മനസിലാക്കി. വിവാഹമോചനം ഞങ്ങളുടെ പരിഗണനയില്‍ ഉണ്ടായിരുന്നത് കൊണ്ട് അത് നിഷേധിക്കുന്നില്ല.

  എന്നാലിപ്പോള്‍ ഞങ്ങളുടെ ദാമ്പത്യം നല്ല രീതിയില്‍ നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അത് നിങ്ങളെ അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. മകള്‍ സിനായയ്ക്ക് ജന്മം കൊടുത്ത് ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു. മാതാപിതാക്കളെന്ന നിലയില്‍ അവള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവളെ വളര്‍ത്തുന്നതാണ് ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതും സന്തോഷവുമായിട്ടുള്ള കാര്യമെന്നും ചാരു പറഞ്ഞു.

  Read more about: rajeev
  English summary
  Sushmitha Sen's Brother Rajeev Sen And Wife Charu Asopa Cancelled Their Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X